Prabodhanam Weekly

Pages

Search

2017 ജൂണ്‍ 23

3007

1438 റമദാന്‍ 28

പീഡനങ്ങള്‍, സമ്മര്‍ദങ്ങള്‍

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ് 15

മുഹമ്മദ് നബിക്കും അനുയായികള്‍ക്കുമെതിരെ മര്‍ദന പീഡനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മക്കക്കാരുടെ നീ പട്ടിക ചരിത്രകാരന്മാര്‍1 രേഖപ്പെടുത്തിയിട്ടു്. ഈ പട്ടികയില്‍ മക്കയിലെ എല്ലാ പ്രമുഖ കുടുംബങ്ങളുമു്. ഈ പീഡകരുടെ അടുത്ത ബന്ധുക്കള്‍ തന്നെയായിരുന്നു ആദ്യകാല മുസ്്‌ലിംകളില്‍ മിക്കവരും എന്നതാണ് കൗതുകമുണര്‍ത്തുന്ന വസ്തുത. അതായത്, സ്വന്തം സഹോദരന്മാരെയോ സഹോദര പുത്രന്മാരെയോ ചിലപ്പോള്‍ സ്വന്തം മക്കളെ തന്നെയോ ആയിരിക്കും ഇവര്‍ പീഡിപ്പിക്കുന്നത്. മുഹമ്മദ് നബി പരസ്യ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത് ആദ്യ ദിവ്യവെളിപാട് കിട്ടി മൂന്ന് വര്‍ഷം കഴിഞ്ഞാണെന്ന് നാം നേരത്തേ സൂചിപ്പിച്ചിട്ടു്. ഇവ്വിഷയകമായി ബലാദുരി2 നമുക്ക് കൃത്യമായ ചില കണക്കുകള്‍ നല്‍കുന്നു്. നുബുവ്വത്തിന്റെ/പ്രവാചകത്വത്തിന്റെ അഞ്ചാം വര്‍ഷമാണ് പീഡിതരായ ആദ്യകാല മുസ്്‌ലിംകള്‍ അഭയം തേടി അബ്‌സീനിയയില്‍ എത്തുന്നത്. ആ ഗ്രന്ഥകാരന്‍ നല്‍കുന്ന വിവരമനുസരിച്ച്, അബ്‌സീനിയയിലേക്ക് പോയ അഭയാര്‍ഥികളില്‍ 75 പേര്‍ മക്കക്കാരായ പുരുഷന്മാരായിരുന്നു; ഒമ്പത് മക്കക്കാരായ സ്ത്രീകളും (അബ്‌സീനിയില്‍ വെച്ച് ഇവര്‍ 9 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി). മക്കയുമായി ബന്ധമുള്ള വിദേശികളായിരുന്നു 25 പേര്‍. അവര്‍ക്ക് മക്കന്‍ മുസ്്‌ലിംകളുമായി അടുത്ത ബന്ധമുായിരുന്നു. ഈ 109 മുസ്്‌ലിംകളില്‍ എല്ലാവരും സ്വതന്ത്രര്‍ തന്നെയായിരുന്നു; ആദ്യകാല മുസ്്‌ലിംകളില്‍ അടിമകളായിരുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. ഇതെല്ലാം നബിയുടെ ര് വര്‍ഷത്തെ അധ്വാനഫലമായിരുന്നു എന്നു കാണാം. എത്ര ഭീകരമായി മുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് ഈ പലായന സംഭവം വിളിച്ചോതുന്നു്.

വിശ്വാസികളായിത്തീര്‍ന്ന അടിമകളുടെ സ്ഥിതി ഇതിനേക്കാളൊക്കെ ശോചനീയമായിരുന്നു. ചുട്ടുപഴുത്ത മരുഭൂമിയില്‍ അവരെ നഗ്നരാക്കി കിടത്തുമായിരുന്നു. സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ലാതെ വിശ്വാസികളായിത്തീര്‍ന്ന അടിമകളെ കഴുത്തില്‍ കയര്‍ കുരുക്കി അങ്ങാടികളിലൂടെ വലിച്ചിഴക്കും. ചില യജമാനന്മാര്‍ തങ്ങളുടെ അടിമകളുടെ ശരീരത്തില്‍ ഇരുമ്പ് പഴുപ്പിച്ചുവെക്കും. ചിലപ്പോള്‍ ഈ പീഡനമുറകളെ അതിജീവിക്കാനാവാതെ അവര്‍ മരണപ്പെടും. ഇത്തരക്കാരെ അടിമത്തത്തില്‍നിന്ന് മോചിപ്പിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു അബൂബക്ര്‍ സിദ്ദീഖ്. പുരുഷന്മാരില്‍ ബിലാലിനെയും ആമിറുബ്്‌നു ഫുഹൈറയെയും സ്ത്രീകളില്‍ ഉമ്മു ഉബൈസ്, സിന്നീറ, നഹ്ദിയ, ലുബൈന എന്നിവരെയും മോചിപ്പിച്ചത് അദ്ദേഹമാണ്.3 മുസ്്‌ലിംകളായിത്തീര്‍ന്ന വേറെ ചിലരെയും അദ്ദേഹം വാങ്ങി മോചിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും, വന്‍വില വാഗ്ദാനം ചെയ്തിട്ടും അവരുടെ യജമാനന്മാര്‍ വില്‍ക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

അനുയായികള്‍ക്ക് നേരിടേി വന്ന പീഡനങ്ങളേക്കാള്‍ വേദനാജനകവും അപമാനകരവുമായിരുന്നു തിരുദൂതര്‍ക്ക് നേരിടേിവന്നത്. പരസ്യമായി ഒരിടത്തും, പ്രത്യേകിച്ച് കഅ്ബാങ്കണത്തില്‍ വെച്ച് പ്രാര്‍ഥിച്ചുപോകരുതെന്ന് നാട്ടുപ്രമാണിയായ അബൂജഹ്ല്‍ അദ്ദേഹത്തെ വിലക്കി. ഈ തിട്ടൂരം അനുസരിക്കാന്‍ വിസമ്മതിച്ച നബിയുടെ കഴുത്തില്‍, അദ്ദേഹം നമസ്‌കാരത്തില്‍ സുജൂദിലേക്ക് പോയ സന്ദര്‍ഭത്തില്‍, അബൂജഹ്ല്‍ ഒട്ടകത്തിന്റെ കുടല്‍മാലകള്‍ വാരിവലിച്ചിട്ടു. തല ഉയര്‍ത്താനാകാതെ തിരുദൂതര്‍ക്ക് ശ്വാസം മുട്ടി. മകള്‍ ഫാത്വിമ വന്നാണ് കുടല്‍മാലകള്‍ എടുത്തുമാറ്റിയത്.4 പ്രാര്‍ഥനയിലായിരിക്കെ ഉഖ്ബത്തുബ്‌നു അബീ മുഐത്ത് എന്നൊരാള്‍ പ്രവാചകനെ ഷാള്‍ കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചു.5 ഇതുപോലുള്ള സംഭവങ്ങള്‍ ദിനേന ആവര്‍ത്തിച്ചുകൊിരുന്നു. പരസ്യമായി ആശയ പ്രബോധനം നടത്തുന്നതിനു നേരെയുള്ള അധിക്ഷേപങ്ങളും നിയന്ത്രണങ്ങളും വേറെ. മക്കക്കാരല്ലാത്ത വിദേശികളും ഈ പീഡകരുടെ കൂട്ടത്തിലുായിരുന്നു. അബുല്‍ അസ്വ്ദാഅ് അല്‍ഹുദലി, അലിയ്യുബ്‌നുല്‍ ഹംറാഅ് അല്‍ ഖുസാഈ പോലുള്ളവര്‍.

ഇതൊന്നും തന്നെ പക്ഷേ, മനുഷ്യസമൂഹത്തിന് വഴികാട്ടാനായി നിസ്വാര്‍ഥരായി ഇറങ്ങിത്തിരിച്ച നബിയെയും അനുയായികളെയും പിന്തിരിപ്പിക്കാന്‍ പര്യാപ്തമായിരുന്നില്ല. ഇത്തരം അനീതികളോട് നബി എങ്ങനെ പ്രതികരിച്ചുവെന്ന് വ്യക്തമല്ല. അതേസമയം, പില്‍ക്കാലത്തുായ ഒരു സംഭവം അതേക്കുറിച്ച് ചില സൂചനകള്‍ നല്‍കുന്നു്. ഹി. മൂന്നാം വര്‍ഷം നടന്ന ഉഹുദ് യുദ്ധത്തില്‍ നബിക്ക് മുറിവു പറ്റിയ സന്ദര്‍ഭം. അനുയായികള്‍ ചേര്‍ന്ന് നബിയോട് ശത്രുക്കള്‍ക്കെതിരെ പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു. കൈ മേലോട്ട് ഉയര്‍ത്തി അവിടുന്ന് പ്രാര്‍ഥിച്ചു: ''രക്ഷിതാവേ, എന്റെ ജനതയെ നേര്‍വഴിക്ക് നയിച്ചാലും. കാരണം അവര്‍ അറിവില്ലാത്തവരാണ്.''6

ഇബ്‌നുഹജര്‍7 ഇക്കാലത്തുായ ഒരു സംഭവം രേഖപ്പെടുത്തുന്നു്. മക്കക്കാരുമായുള്ള ബന്ധങ്ങള്‍ വളരെ മോശമായിത്തുടരുന്ന ഘട്ടത്തില്‍ ഒരു ദിവസം കഅ്ബയുടെ അങ്കണത്തില്‍ വെച്ച് നബിയും അനുയായികളും കൂട്ടമായി പ്രാര്‍ഥന നിര്‍വഹിച്ചു. അത് സംഘര്‍ഷത്തില്‍ കലാശിച്ചു. ആദ്യ മുസ്്‌ലിംകളിലൊരാളായ ഹാരിസുബ്്‌നു അബീഹാല മരണപ്പെടുന്നത് ആ സംഘര്‍ഷത്തിലാണ്. ഇസ്‌ലാമിലെ ഒന്നാമത്തെ രക്തസാക്ഷി. നബി പത്‌നി ഖദീജയുടെ ആദ്യ ഭര്‍ത്താവിന്റെ മറ്റൊരു സ്ത്രീയിലുള്ള മകനായിരിക്കാം ഇദ്ദേഹം. പിന്നെയുായ സംഭവങ്ങള്‍ സഅ്്ദുബ്‌നു അബീവഖാസ് വിവരിക്കട്ടെ: ''ഒരു വര്‍ഷം ഞങ്ങള്‍ ഒന്നും പരസ്യപ്പെടുത്തിയില്ല. പ്രാര്‍ഥനകള്‍ വീടിനകത്തു വെച്ച് വാതിലുകള്‍ അടച്ചിട്ട് ആരും കാണാതെ നിര്‍വഹിച്ചു. അല്ലെങ്കില്‍ നഗരപ്രാന്തത്തിലുള്ള കുന്നിന്‍പുറങ്ങളിലേക്ക് പോകും. ഒരിക്കല്‍ ഞങ്ങള്‍ അബൂദുബ്ബ് മലഞ്ചെരിവിലേക്ക് പോയി. വുദൂ എടുത്ത് ഞങ്ങള്‍ സംഘടിതമായി നമസ്‌കരിച്ചു. അപരിചിതര്‍ കാണുന്നുാേ എന്ന് ഞങ്ങള്‍ സൂക്ഷ്മനിരീക്ഷണം നടത്തുന്നുായിരുന്നു. അപ്പോഴാണ് ഖുറൈശികളിലെ അബൂസുഫ്‌യാന്‍, അല്‍അഖ്‌നസുബ്‌നു ശരീഖ് തുടങ്ങിയവര്‍ ഞങ്ങളെ തിരക്കി അവിടെ എത്തിയത്. അവര്‍ ഞങ്ങളെ അസഭ്യം പറയാന്‍ തുടങ്ങി. പിന്നെ ഞങ്ങളെ കൈയേറ്റം ചെയ്യാനും മുതിര്‍ന്നു. എന്റെ അടുത്ത് ഒട്ടകത്തിന്റെ ഒരു എല്ല് കിടക്കുന്നുായിരുന്നു. ഞാനതെടുത്ത് കൈയേറാന്‍ വന്ന ഒരുത്തനെ നന്നായൊന്ന് പ്രഹരിച്ചു. അയാള്‍ക്ക് ഗുരുതരമായ മുറിവും പറ്റി. അതോടെ അവര്‍ ഓടിരക്ഷപ്പെട്ടു. അങ്ങനെ ഇസ്‌ലാമില്‍ ദൈവമാര്‍ഗത്തില്‍ രക്തം ചിന്തിയ ആദ്യ ആളായിത്തീര്‍ന്നു ഞാന്‍.''8 ഈ സംഭവവിവരണത്തില്‍നിന്ന് ഒരു കാര്യം വ്യക്തമാകുന്നു്. ആദ്യകാലത്ത് ര് സമയങ്ങളില്‍ മാത്രമായിരുന്നു നമസ്‌കാരം; ഒന്ന് പുലര്‍കാലത്തും മറ്റേത് വൈകീട്ടും.

ഈ പീഡനങ്ങള്‍ ഇസ്‌ലാമിനോട് അനുകമ്പയും ഉാക്കുന്നുായിരുന്നു. നബിയുടെ പിതൃസഹോദരന്മാരില്‍ ഒരാളാണ് ഹംസ. അദ്ദേഹം ഒരു വേട്ടക്കാരനായിരുന്നു. മിക്ക സമയവും മരുഭൂമിയിലോ കുന്നിന്‍പുറങ്ങളിലോ കാടുകളിലോ ഒക്കെ ആയിരിക്കും. പക്ഷികളെയും എല്ലാതരം മൃഗങ്ങളെയും അദ്ദേഹം അമ്പെയ്തു പിടിക്കും. ആത്മീയ ചിന്തകളിലൊന്നും അദ്ദേഹത്തിന് താല്‍പര്യമുായിരുന്നില്ല. ഒരു ദിവസം വേട്ട കഴിഞ്ഞ് അദ്ദേഹം മക്കാ നഗരത്തില്‍ തിരിച്ചെത്തി. വീട്ടിലേക്ക് പോകുന്നതിനു മുമ്പ് കഅ്ബാങ്കണത്തില്‍ ചെന്ന് വിശുദ്ധ ഗേഹത്തെ വലംവെക്കുക എന്ന അനുഷ്ഠാനവും നിര്‍വഹിച്ചു. തോളില്‍ വില്ലും അരയില്‍ അമ്പുകളും തൂക്കിയിട്ടു്. അപ്പോഴാണ് അദ്ദേഹത്തിന്റെ കീഴിലുള്ള ഒരു അടിമസ്ത്രീ വന്നുപറയുന്നത്; 'താങ്കളുടെ സഹോദര പുത്രന്‍ മുഹമ്മദിനോട് അബൂജഹ്ല്‍ പതിവിലും മോശമായി പെരുമാറി.' കുപിതനായ ഹംസ ഉടന്‍ തന്നെ അബൂജഹ്‌ലിന്റെ മുമ്പിലെത്തി. ഇരുമ്പു കൊ് നിര്‍മിച്ച വില്ലെടുത്ത് അബൂജഹ്‌ലിനെ ആഞ്ഞു പ്രഹരിച്ചു. അബൂജഹ്‌ലിന് നന്നായി പരിക്കേറ്റു. ഹംസ പറഞ്ഞു: 'മുഹമ്മദിനെ അവന്റെ കുടുംബക്കാര്‍ കൈയൊഴിഞ്ഞു എന്നാണോ താന്‍ കരുതിയത്? എന്നാല്‍ ശ്രദ്ധിച്ചുകേട്ടോ, ഞാനും അവന്റെ മതം സ്വീകരിച്ചിരിക്കുന്നു. തനിക്കല്ല, മറ്റാര്‍ക്ക് വേണമെങ്കിലും ധൈര്യമുെങ്കില്‍ ഞാനുമായി നേര്‍ക്കു നേരെ ഏറ്റുമുട്ടാം.'9

ഖുര്‍ആന്‍ കവിതയല്ല. എന്തെങ്കിലും തരത്തിലുള്ള സംഗീതവും ഇസ്‌ലാമിക അനുഷ്ഠാനങ്ങളുടെ ഭാഗമല്ല. പക്ഷേ കവിതയുടെയും സംഗീതത്തിന്റെയും എന്തോ തരത്തിലുള്ള ഒരു മാസ്മരികത ഖുര്‍ആന്‍ പാരായണത്തിലു്. ആ മാസ്മരികതക്ക് ഇന്നും കുറവുായിട്ടില്ല. ചരിത്രകാരന്മാര്‍10 പറയുന്നത്, അബൂബക്ര്‍ തന്റെ വീട്ടുമുറ്റത്ത് ഒരു ചെറിയ പള്ളി നിര്‍മിച്ചിരുന്നു എന്നാണ്. പള്ളിയിലിരുന്ന് അദ്ദേഹം ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അതിലേ കടന്നുപോകുന്നവര്‍ അദ്ദേഹത്തിന്റെ ശ്രുതിമധുരമായ ശബ്ദം കേള്‍ക്കും. പുറത്തുനിന്ന് നോക്കിയാല്‍ അദ്ദേഹത്തെ കാണാന്‍ കഴിയില്ല. വൈകുന്നേരങ്ങളില്‍ അയല്‍പക്കത്തുള്ള സ്ത്രീകളും കുട്ടികളും ഈ ഖുര്‍ആന്‍ പാരായണം കേള്‍ക്കുന്നതിനായി അദ്ദേഹത്തിന്റെ വീട്ടുപടിക്കല്‍ വന്നു നില്‍ക്കാന്‍ തുടങ്ങി. അമ്മാറുബ്്‌നു യാസിര്‍ അല്‍ അന്‍സി നേരത്തേ തന്നെ തന്റെ വീട്ടുമുറ്റത്ത് ഒരു പള്ളി നിര്‍മിച്ചിട്ടുായിരുന്നു. ബലാദുരി(1/364-365)യും ഇബ്‌നു കസീറും (ബിദായ  VII, 311) പറയുന്നത്, ലോകത്തെ ആദ്യത്തെ പള്ളി അതാണെന്നാണ്. മക്കയിലെ തദ്ദേശീയനല്ലാത്തതിനാല്‍ അമ്മാറിന് കഅ്ബാങ്കണത്തില്‍ പോയി പ്രാര്‍ഥിക്കാന്‍ അനുവാദമുായിരുന്നില്ല. അതുകൊാണ് പള്ളി പണിയേിവന്നത്. ഇസ്‌ലാമിന്റെ ബദ്ധവൈരിയായ അബൂജഹ്‌ലിന്റെ കുടുംബത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പിലാണ് വിദേശിവംശജനായ അമ്മാര്‍ മക്കയില്‍ കഴിഞ്ഞുകൂടിയിരുന്നത്. ഇതിന്റെയര്‍ഥം ആദ്യത്തെ പള്ളി, ബലാദുരി രേഖപ്പെടുത്തുംപോലെ, ഹിജ്‌റക്കു മുമ്പ് മക്കയില്‍ തന്നെയാണ് നിര്‍മിക്കപ്പെട്ടത് എന്നാണ്. ജനങ്ങള്‍ പൊതുവെ ധരിച്ചുവെച്ചിരിക്കുന്നതുപോലെ മദീനയിലെ ഖുബാ മസ്ജിദല്ല ഇസ്‌ലാമിലെ ആദ്യത്തെ പള്ളി.

നബിയുടെ അനുഭവങ്ങള്‍ കുറേകൂടി ആശ്ചര്യവും കൗതുകവും ഉണര്‍ത്തുന്നതാണ്. അദ്ദേഹം രാത്രി ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അത് കേള്‍ക്കാനായി പല തരക്കാരായ മക്കക്കാരും അദ്ദേഹത്തിന്റെ വീടിനു ചുറ്റും എത്തിച്ചേരാറുായിരുന്നു. ഒരു ദിവസം മക്കയിലെ മൂന്ന് പ്രമുഖര്‍ ഒറ്റക്കൊറ്റക്ക് ആരും കാണാതെ വളരെ രഹസ്യമായി ഖുര്‍ആന്‍ പാരായണം കേള്‍ക്കാനെത്തി. അവിടെ വെച്ചാണ് അവര്‍ പരസ്പരം കുമുട്ടുന്നത്. മൂന്ന് പേരും ഒരേ സ്വരത്തില്‍ അടക്കം പറഞ്ഞു: 'ഖുര്‍ആന്‍ പാരായണം കേള്‍ക്കാന്‍ മുഹമ്മദിന്റെ വീട്ടുപരിസരത്ത് പോകരുത് എന്ന് നാം പൊതുജനത്തെ വിലക്കുക, എന്നിട്ട് നാം തന്നെ രഹസ്യമായി കേള്‍ക്കാന്‍ വരിക. ഇതൊട്ടും ശരിയായ നടപടിയല്ല.' ഇനി മുതല്‍ കേള്‍ക്കാന്‍ വരില്ലെന്ന് മൂന്ന് പേരും പ്രതിജ്ഞയെടുത്തു. പിറ്റേന്ന് രാത്രിയും ആ മൂന്നു പേരുമതാ ഇരുട്ടിന്റെ മറപറ്റി രഹസ്യമായി വീും അവിടെ എത്തിച്ചേര്‍ന്നിരിക്കുന്നു! അവിടെ വെച്ച് അവര്‍ വീും കുമുട്ടുകയും ഇനി വരില്ലെന്ന പ്രതിജ്ഞ ഒന്നുകൂടി പുതുക്കുകയും ചെയ്തു. തുടര്‍ച്ചയായി മൂന്ന് രാത്രി ഇത് ആവര്‍ത്തിച്ചു. പ്രതിജ്ഞ പുതുക്കും, പിന്നെ അവരതങ്ങ് മറന്നുപോകും.11 ആ മൂന്ന് പേര്‍ ആരാണെന്നല്ലേ-അബൂജഹ്ല്‍, അബൂസുഫ്‌യാന്‍, അഖ്‌നസുബ്‌നു ശരീഖ്!

പീഡനം കഠിനതരമായപ്പോള്‍ നബി തന്റെ വീട് ഉപേക്ഷിച്ച് അല്‍അര്‍ഖം എന്ന തന്റെ വിശ്വസ്തനായ അനുയായിയുടെ വീട്ടിലേക്ക് താമസം മാറി. പ്രബോധന ലക്ഷ്യങ്ങള്‍ മാത്രമായിരുന്നു ഈ വീടുമാറ്റത്തിനു പിന്നില്‍. വിശ്വാസികള്‍ക്ക് അദ്ദേഹം ഇസ്‌ലാമിക വിശ്വാസക്രമങ്ങളും പ്രാര്‍ഥനാരീതികളും പഠിപ്പിക്കും. അനുയായികള്‍ കൊുവരുന്ന സത്യാന്വേഷികള്‍ക്ക് ഇസ്്‌ലാം വിശദീകരിച്ചുകൊടുക്കും. ഈ പിന്‍വാങ്ങല്‍ നിരവധി വര്‍ഷങ്ങള്‍ നീു. ഉമറുബ്‌നുല്‍ ഖത്ത്വാബ് അര്‍ഖമിന്റെ വീട്ടില്‍ വെച്ചാണല്ലോ ഇസ്്‌ലാം സ്വീകരിക്കുന്നത്. അദ്ദേഹം നാല്‍പതാമത്തെ മുസ്്‌ലിം ആയിരുന്നു എന്നാണ് പരമ്പരാഗതമായി മനസ്സിലാക്കപ്പെട്ടുവരുന്നത്.12 1932-ല്‍ ഞാന്‍ മക്ക സന്ദര്‍ശിച്ചപ്പോള്‍ ആ വീട് അവിടെ സംരക്ഷിക്കപ്പെട്ടതായി കിട്ടു്. കഅ്ബക്ക് എതിര്‍വശം സ്വഫാ കുന്നിലായിരുന്നു അത്. 1946-ല്‍ അര്‍ഖം വീടിന്റെ വാതിലില്‍ 'ദാറു ഖൈസുറാന്‍' എന്ന ഒരു ലിഖിതം തൂക്കിയിട്ടിരുന്നു. ആ പേരിലാണ് അത് വിളിക്കപ്പെട്ടിരുന്നത്. ഉസ്മാനീ സാമ്രാജ്യത്തിന്റെ മുഫ്തി ഫദ്‌ലുല്ലാഹിബ്‌നു മുഹമ്മദ് ഹബീബ് അത് വിലയ്ക്ക് വാങ്ങിയിരുന്നതായും രേഖപ്പെടുത്തപ്പെട്ടിട്ടു്. വീടിന്റെ പുനര്‍നിര്‍മാണം നിര്‍വഹിച്ചത് സുഊദി ഭരണകൂടമാണ്. അവിടെയൊരു മതപാഠശാല നടത്തിയിരുന്നു. ഹാജിമാരുടെ ആധിക്യം നിമിത്തം ഹറം വിശാലമാക്കേിവന്നപ്പോള്‍ ഈ കെട്ടിടം നീക്കം ചെയ്യേിവന്നു.

ഇബ്‌നുല്‍ ജൗസി13  നമ്മോട് പറയുന്നത്, അങ്ങാടിയില്‍ വെച്ച് നബി കൈയേറ്റം ചെയ്യപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്യുമ്പോള്‍ അദ്ദേഹം അഭയവും സംരക്ഷണവും തേടി അബൂസുഫ്‌യാന്റെ വീട്ടില്‍ കയറിച്ചെല്ലാറുായിരുന്നു എന്നാണ്. ഇസ്‌ലാമിന്റെ ബദ്ധവൈരിയായ അബൂസുഫ്‌യാന്റെ ഈ സൗമനസ്യം തിരുദൂതര്‍ ഒരിക്കലും വിസ്മരിക്കുകയുായില്ല. ഹി. എട്ടാം വര്‍ഷം മക്ക ജയിച്ചടക്കിയപ്പോള്‍ അവിടുന്ന് പ്രഖ്യാപിച്ചു: 'ആര്‍ ആയുധങ്ങള്‍ താഴെ വെക്കുന്നുവോ അവന്‍ സുരക്ഷിതനാണ്, ആര്‍ അബൂസുഫ്‌യാന്റെ വീട്ടില്‍ അഭയം തേടുന്നുവോ അവന്‍ സുരക്ഷിതനാണ്....' വ്യക്തിപരമായി നബിയെക്കുറിച്ച് നല്ല മതിപ്പ് വെച്ചുപുലര്‍ത്തിയ ആളായിരുന്നു അബൂസുഫ്‌യാന്‍.14 പീഡനങ്ങള്‍ ഒരു വശത്ത് നടക്കുമ്പോഴും ഇത്രയധികം അസഹിഷ്ണുക്കളാകരുതെന്നും അനീതി കാണിക്കരുതെന്നും ഉപദേശിക്കുന്നവരും മക്കയില്‍ തന്നെ ഉായിരുന്നു. അതേക്കുറിച്ചും ചരിത്രകാരന്മാര്‍ ധാരാളമായി എഴുതിയിട്ടു്. അത്തരം വിശദാംശങ്ങള്‍ ഇവിടെ അത്യാവശ്യമില്ലാത്തതിനാല്‍ അതിലേക്ക് കടക്കുന്നില്ല.

ഇസ്്‌ലാം സ്വീകരിച്ചില്ലെങ്കിലും, അബൂത്വാലിബ് തന്റെ സഹോദരപുത്രനായ ദൈവപ്രവാചകനെ തനിക്ക് കഴിയാവുന്ന വിധത്തിലൊക്കെ സംരക്ഷിച്ചു. ഒരിക്കല്‍ ഖുറൈശികള്‍ അബൂത്വാലിബിന്റെ അടുത്തേക്ക് ഒരു പ്രതിനിധി സംഘത്തെ അയച്ചു. അവര്‍ അദ്ദേഹത്തോട് പറഞ്ഞു: 'താങ്കള്‍ രാലൊന്ന് തെരഞ്ഞെടുക്കണം. ഒന്നുകില്‍ താങ്കള്‍ മുഹമ്മദിനെ അവന്റെ പ്രവൃത്തികളില്‍നിന്ന് തടയണം. അല്ലെങ്കില്‍, താന്‍ പാരമ്പര്യ മതത്തില്‍ അടിയുറച്ചു നില്‍ക്കുന്നു എന്ന താങ്കളുടെ വാദത്തെ ഇനിമേല്‍ ഞങ്ങള്‍ വിശ്വസിക്കുകയില്ല.' പ്രതിനിധി സംഘത്തിലെ ഒരാള്‍ ഇത്രകൂടി പറഞ്ഞു: 'മുഹമ്മദിനെ നേരെയാക്കാനാവുമെന്ന് തോന്നുന്നില്ല. ഞങ്ങളവനെ കൊല്ലും. പകരം ഞങ്ങളിലൊരാളുടെ മകനെ താങ്കള്‍ക്ക് ദത്തുപുത്രനായി സ്വീകരിക്കാം. ഏറ്റവും സുമുഖനും ബുദ്ധിശാലിയുമായ ചെറുപ്പക്കാരനെ തന്നെ താങ്കള്‍ക്ക് തെരഞ്ഞെടുക്കാം.' നിര്‍ദേശം കേട്ട് അബൂത്വാലിബ് ചിരിച്ചു: 'നിങ്ങള്‍ എന്റെ മകനെ കൊല്ലുക, എന്നിട്ട് നിങ്ങളുടെ മകനെ ഞാന്‍ പോറ്റി വളര്‍ത്തുക!' സംസാരം നടന്ന ശേഷം അബൂത്വാലിബ്, നബിയെ വിളിച്ചുവരുത്തി പ്രതിനിധി സംഘം വന്നത് എന്തിനാണെന്ന് അദ്ദേഹത്തെ ധരിപ്പിച്ചു. തന്റെ അവസാന രക്ഷാകവചവും നഷ്്ടമാവുകയാണെന്ന് തിരുദൂതര്‍ക്ക് തോന്നി. കണ്ണില്‍ വെള്ളം നിറച്ചുകൊ് അദ്ദേഹം പറഞ്ഞു: 'താങ്കളും എന്നെ കൈവിടുകയാണോ? എന്റെ ജീവന്‍ ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം! ഇവര്‍ സമ്മാനമായി എന്റെ വലതു കൈയില്‍ സൂര്യനെയും ഇടതു കൈയില്‍ ചന്ദ്രനെയും വെച്ചു തന്നാല്‍ പോലും ഞാന്‍ ഈ ദൗത്യത്തില്‍നിന്ന് പിന്‍വാങ്ങുകയില്ല. താങ്കള്‍ എന്നെ ഉപേക്ഷിച്ചാലും എനിക്ക് ഈ ദൗത്യം ഉപേക്ഷിക്കാനാവില്ല. എനിക്ക് പ്രപഞ്ചനാഥനായി എന്റെ രക്ഷിതാവ് മതി.' ഇതുപറഞ്ഞ് നബി ആ സദസ്സില്‍നിന്ന് ഇറങ്ങിപ്പോയി. പ്രതിനിധി സംഘത്തെ തിരിച്ചയക്കുമ്പോള്‍ അബൂത്വാലിബ് അവരോട് പറഞ്ഞു: 'നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്‌തോളൂ. ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ഞാനെന്റെ സഹോദരപുത്രനെ ഒരു കാരണവശാലും കൈവിടുകയില്ല.'15

മക്കയിലെ നഗര 'പാര്‍ലമെന്റി'ലും ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. മക്കയിലെ ഏറ്റവും ബുദ്ധിശാലിയും പക്വമതിയുമായ ഉത്്ബയെയാണ് ഇക്കുറി ദൗത്യം ഏല്‍പ്പിക്കുന്നത്. മുഹമ്മദിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി പഴയ രീതിയിലേക്ക് കൊുവരണം. ഉത്ബ നബി സന്നിധിയിലെത്തി സംസാരിച്ചു തുടങ്ങി: 'മുഹമ്മദ്, താങ്കള്‍ എല്ലായ്‌പ്പോഴും ഞങ്ങളുടെ കൂട്ടത്തിലെ വിവേകിയും ഉദാരവാനും ഹൃദയാലുവുമൊക്കെയായിരുന്നു. താങ്കള്‍ ആരോടെങ്കിലും അനീതി ചെയ്യുന്നത് ഞങ്ങള്‍ കിട്ടില്ല. താങ്കളുടെ പുതിയ മതപ്രബോധനം സമൂഹത്തിലുാക്കുന്ന കുഴപ്പങ്ങള്‍ താങ്കള്‍ അറിയാതിരിക്കാന്‍ വഴിയില്ലല്ലോ. എന്നോട് തുറന്നുപറയൂ. എന്താണ് താങ്കളുടെ ഉദ്ദേശ്യം? പണമാണെങ്കില്‍, താങ്കള്‍ പറയുന്ന അത്രയും ധനം ഞാന്‍ ഈ നഗരത്തില്‍നിന്ന് പിരിച്ചെടുത്തുതരാം. ഇനി സ്ത്രീകളെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍, ഇവിടത്തെ ഏറ്റവും സുന്ദരികളെ താങ്കളുടെ ഭാര്യമാരാക്കിത്തരാം. ഇനി അധികാരമാണ് വേതെങ്കില്‍, ഞങ്ങളുടെ നേതാവായി താങ്കളെ തെരഞ്ഞെടുക്കാനും ഞങ്ങള്‍ തയാര്‍. പക്ഷേ ഒരൊറ്റ ഉപാധി. ഞങ്ങളുടെ മതവിശ്വാസങ്ങളെയും സാമൂഹികാചാരങ്ങളെയും താങ്കള്‍ ചോദ്യം ചെയ്യരുത്. ഞങ്ങളുടെ വിഗ്രഹങ്ങളും അവയെ ആരാധിച്ച ഞങ്ങളുടെ പൂര്‍വികരും ശാശ്വതമായ നരകത്തീയിലാണെന്ന് മാത്രം പറയരുത്.' അര്‍ഥം വെച്ച ചില പരാമര്‍ശങ്ങളും ഉത്്ബ നടത്തി: 'ഇനി വല്ല രോഗപീഡയോ മറ്റോ ഉെങ്കില്‍, ശരീരത്തെയും മനസ്സിനെയും ചികിത്സിക്കുന്ന നല്ല വൈദ്യന്മാരെ തന്നെ ഞാന്‍ കൊുവരാം. ഞങ്ങളുടെ സമൂഹത്തില്‍ കുഴപ്പങ്ങളും സംഘര്‍ഷങ്ങളും ഉാക്കുന്നത് ഞങ്ങള്‍ക്ക് സഹിക്കാന്‍ പറ്റില്ല.'

മറുപടിയായി ദൈവദൂതന്‍ ഖുര്‍ആനിലെ ഫുസ്സ്വിലത്ത് അധ്യായത്തിലെ ഒന്നു മുതല്‍ പതിമൂന്ന് വരെയുള്ള സൂക്തങ്ങള്‍ ഉത്ബയെ പാരായണം ചെയ്ത് കേള്‍പ്പിച്ചു. 'ഹാമീം. പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിങ്കല്‍നിന്ന് അവതരിച്ചതാണിത്. അറബി ഭാഷയിലുള്ള ഖുര്‍ആന്‍. വിവരമുള്ള ജനതക്കു വേി വചനങ്ങള്‍ വിശദീകരിക്കപ്പെട്ട ഗ്രന്ഥം...' എന്നു തുടങ്ങി, 'എന്നിരിക്കെ  അവര്‍ അവഗണിച്ചുകളയുകയാണെങ്കില്‍ താങ്കള്‍ അവരോട് പറയുക: ആദ്-സമൂദ് ഗോത്രങ്ങളെ പിടികൂടിയ ഘോരമായ ഇടിമുഴക്കം ഇതാ നിങ്ങളെയും പിടികൂടാനിരിക്കുന്നു' എന്ന പതിമൂന്നാം സൂക്തം നബി പാരായണം ചെയ്തുകഴിഞ്ഞപ്പോഴേക്ക്, അതുപോലൊരു ഘോര ഇടിമുഴക്കം ഏതു നിമിഷവും തന്റെ മേല്‍ പതിച്ചേക്കുമെന്ന് ഉത്ബക്ക് തോന്നിപ്പോയി. ഇനി പാരായണം ചെയ്യരുതേ എന്ന് അദ്ദേഹം നബിയോട് കേണു. പിന്നെ അവിടെനിന്ന് ഇറങ്ങിയോടി. ഖുറൈശികളുടെ ആലോചനാ സമിതിയില്‍ എത്തിയ ഉത്ബ ഇത്രയേ പറഞ്ഞുള്ളൂ: 'നിങ്ങള്‍ക്ക് വേതു ചെയ്യാം. ഇതേതായാലും എന്റെ കഴിവിനു പുറത്താണ്.'

(തുടരും)     

കുറിപ്പുകള്‍:

1) ബലാദുരി 1/548

2) Ibid 1/527-546

3) ഇബ്‌നു ഹിശാം പേ: 205-6

4) ബലാദുരി 1/251

5) Ibid 1/331, ബുഖാരി 63/29/4

6) കന്‍സുല്‍ ഉമ്മാല്‍, ഢ, ചീ: 52,69. ബൈഹഖി, ഇബ്്‌നു ഹിബ്ബാന്‍, ത്വബ്‌രി റിപ്പോര്‍ട്ട് ചെയ്തത്.

7) ഇസ്വാബ, No: 1496

8) ഇബ്‌നു ഹിശാം, പേ: 166, ബലാദുരി 1/230

9) ഇബ്‌നു ഹിശാം പേ: 184-5, സീറത്ത് ഇബ്്‌നു ഇസ്്ഹാഖ്-212

10) Ibid, പേ: 246; ബുഖാരി 63/45/8

11) ഇബ്‌നു ഹിശാം പേ: 203

12) ഇബ്‌നു ഹസം - ജവാമിഉസ്സീറ പേ: 51, മഖ്ദീസി-ഇംതാഅ് 1/24

13) ഇബ്‌നുല്‍ ജൗസി - അല്‍ മുജ്്തബാ മിനല്‍ മുജ്്തനാ പേ: 83

14) ഒരിക്കല്‍ അബൂജഹ്്ല്‍ നബിപുത്രി ഫാത്വിമയുടെ മുഖത്തടിച്ചു; ഫാത്വിമ അന്ന് കുട്ടിയായിരുന്നു. അബൂസുഫ്‌യാന്‍ ഫാത്വിമയെയും കൂട്ടി അബൂജഹ്‌ലിന്റെ അടുത്ത് ചെന്നു; ഫാത്വിമയെക്കൊ് അബൂജഹ്‌ലിന്റെ മുഖത്തടിപ്പിക്കാന്‍. ഈ സംഭവം നബിയെ ആഴത്തില്‍ സ്പര്‍ശിച്ചു; അബൂസുഫ്‌യാന് അനുഗ്രഹമുാവട്ടെ എന്ന് പറയുകയും ചെയ്തു (ബലാദുരി 1/693). മറ്റൊരു ദിവസം നബി കാല്‍നടയായി ഒരിടത്തേക്ക് പോവുകയായിരുന്നു. അപ്പോള്‍ അബൂസുഫ്‌യാനും ഭാര്യ ഹിന്ദും മകന്‍ മുആവിയയും ആ വഴി വന്നു. മൂന്നു പേരും കഴുതപ്പുറത്താണ് യാത്ര ചെയ്യുന്നത്. നബിയും അവരും പോകുന്നത് ഒരേ ഭാഗത്തേക്കാണ്. അബൂസുഫ്‌യാന്‍ മകന്‍ മുആവിയയോട് കഴുതപ്പുറത്തു നിന്നിറങ്ങാനും കഴുതയെ നബിക്ക് നല്‍കാനും ആംഗ്യം കാണിച്ചു. ഈ യാത്രയില്‍ നബി അബൂസുഫ്‌യാനോട് ഇസ്്‌ലാമിന്റെ നന്മകളോരോന്നും വിശദീകരിക്കാന്‍ തുടങ്ങി. നിശ്ശബ്ദനായി അബൂസുഫ്‌യാന്‍ അതെല്ലാം കേട്ടിരിക്കുക മാത്രം ചെയ്തു. തന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ നബി ഇറങ്ങുകയും കഴുതയെ മുആവിയക്ക് തിരിച്ചുനല്‍കുകയും ചെയ്തു. ഹിന്ദ് തന്റെ ഭര്‍ത്താവിനോട് തട്ടിക്കയറി: 'ഇതൊക്കെ കേട്ടുകൊിരിക്കാനാണോ നിങ്ങള്‍ എന്റെ മകന്‍ മുആവിയയെ കഴുതപ്പുറത്തു നിന്ന് ഇറക്കിയത്?' അപ്പോള്‍ അബൂസുഫ്്‌യാന്‍: 'അങ്ങനെ പറയരുത്. നമ്മുടെ കൂട്ടത്തില്‍ ഏറ്റവും പവിത്രമായ മനസ്സിന് ഉടമയാണ് അദ്ദേഹം.' ഒരുപക്ഷേ ഇതേ കാലത്തു തന്നെയാവണം (ഖസ്തല്ലാനി-ഇര്‍ശാദ് II/246,247) അബൂസുഫ്‌യാന്‍, മഴക്കു വേി പ്രാര്‍ഥിക്കണമെന്ന് അഭ്യര്‍ഥിച്ച് നബിയെ സമീപിക്കുന്നത് (ബുഖാരി 15/2, 15/7). അബൂസുഫ്‌യാന്‍ വ്യക്തിപരമായി നബിക്ക് നല്‍കിയിരുന്ന ആദരവിന്റെയും ബഹുമാനത്തിന്റെയും സൂചനകളാണിതെല്ലാം.

15) ഇബ്‌നു ഹിശാം - പേ: 168

16) ഇബ്‌നു ഹിശാം - പേ: 185,186

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (123 -127)
എ.വൈ.ആര്‍