Prabodhanam Weekly

Pages

Search

2017 ജൂലൈ 21

3010

1438 ശവ്വാല്‍ 27

ഇന്ത്യക്ക് പനിക്കുന്നു

ഫൈസല്‍ അബൂബക്കര്‍

കവിത


ഇന്ത്യക്ക് പനിക്കുന്നു

പുതപ്പു വേണം 

കോടിക്കോടിക്കൊടികള്‍ പാറി വന്നു 

 

ഇന്ത്യക്ക് പനിക്കുന്നു

കട്ടിലു വേണം 

ആറുകാല്‍ കട്ടിലുകള്‍ ഓടി വന്നു 

 

ഇന്ത്യക്ക് പനിക്കുന്നു

വെള്ളം വേണം 

ഒരായിരം നിറക്കോപ്പകള്‍ ഉരുമ്മി നിന്നു 

 

ഇന്ത്യക്ക് പനിക്കുന്നു

മരുന്നു വേണം 

പരശ്ശതം ശീട്ടുകള്‍ പാറിയെത്തി 

 

ഇന്ത്യക്ക് പനിക്കുന്നു

ഒരു താങ്ങു വേണം 

ഉന്നതരെ താങ്ങിയൊടിഞ്ഞ 

മുതുകുകള്‍ താഴ്ന്നു നിന്നു 

 

ഇന്ത്യക്ക് പനിക്കുന്നു

ഗ്രാമങ്ങളുടെയടിത്തട്ടിലെ കണ്ഠങ്ങള്‍ 

ഇടറിയിടറിപ്പറഞ്ഞു 

പനിയൊരസുഖമേയല്ല.... 

രോഗലക്ഷണം 

 

മാരകമായൊരസുഖം 

സ്‌കാനിങ്ങില്ലാതെ 

തലയില്‍ തന്നെ കാണാം 

കാര്‍ന്ന് കാര്‍ന്ന് തിന്ന് 

പിന്നെ 

തീര്‍ന്ന് തീര്‍ന്ന് പോവും മുമ്പെങ്കിലും.....

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (150 - 159)
എ.വൈ.ആര്‍

ഹദീസ്‌

സ്ത്രീകളെ ആദരിക്കുക
എം.എസ്.എ റസാഖ്‌