Prabodhanam Weekly

Pages

Search

2018 ജനുവരി 26

3036

1439 ജമാദുല്‍ അവ്വല്‍ 08

ഫാഷിസത്തിനെതിരായ ഐക്യമാണ് കാലം തേടുന്ന രാഷ്ട്രീയം

ഡോ. കൂട്ടില്‍ മുഹമ്മദലി

ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും മാനവികതയിലുമുള്ള അമിതമായ വിശ്വാസം നിമിത്തം ചില കാര്യങ്ങളൊന്നും ഇവിടെ ഒരിക്കലും സംഭവിക്കുകയില്ലെന്ന് നാം ധരിച്ചുവെച്ചിരുന്നു. ഫാഷിസം ഒരു കഴിഞ്ഞ അധ്യായമാണെന്നും ഹിറ്റ്‌ലറും മുസോളിനിയും സ്റ്റാലിനുമൊന്നും ഇനി മടങ്ങിവരില്ലെന്നും നാം കരുതി. അടിമത്തം തിരിച്ചുവരില്ല, ദാരിദ്ര്യം തിരിച്ചുവരില്ല എന്നൊക്കെ. ഈ വിശ്വാസങ്ങളെല്ലാം അന്ധവിശ്വാസങ്ങളായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്. 

സാമൂഹിക അവസ്ഥകള്‍ മാറിമാറി വരുമെന്ന് ഖുര്‍ആനിലുണ്ട്, ചരിത്രാനുഭവവും അതുതന്നെ. നാഗരികതകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും ഉത്ഥാനങ്ങളും പതനങ്ങളും സംഭവിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഈ കാലത്തിലും ലോകത്തിലും ഭരണഘടനയിലും ഭരണകൂടങ്ങളിലുമൊക്കെയുള്ള നമ്മുടെ അമിതവിശ്വാസവും അതുാക്കിയ ആത്മവിശ്വാസവും നിമിത്തം ഇനിയിവിടെ കൂട്ടക്കൊലകളും മര്‍ദനങ്ങളും ഉണ്ടാകില്ലെന്നും ഇനി വല്ലപ്പോഴും അങ്ങനെ സംഭവിച്ചാല്‍ തന്നെ അക്രമികള്‍ക്ക് അത്ര പെട്ടെന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്നും അവര്‍ക്കെതിരായി ലോകവും മനുഷ്യരും ഒറ്റക്കെട്ടായി നില്‍ക്കുമെന്നും നാം ധരിച്ചുവെച്ചിരുന്നു.

ഈ ധാരണകളില്‍ പലതും തെറ്റാണെന്നാണ് ഏതാനും വര്‍ഷങ്ങളായി ലോകത്തും രാജ്യത്തും നടക്കുന്ന സംഭവങ്ങള്‍ തെളിയിച്ചുകൊിരിക്കുന്നത്. ഇത് നമ്മുടെ കണ്ണുതുറപ്പിക്കേണ്ട യാഥാര്‍ഥ്യങ്ങളാണ്.

ഫാഷിസത്തിനെതിരായ പ്രക്ഷോഭം പ്രസംഗത്തിന്റെ വിഷയമല്ല. നമുക്ക് എന്തെങ്കിലുമൊക്കെ ക്രിയാത്മകമായി ചെയ്യാനാകണം. ഫാഷിസത്തെ പ്രതിരോധിക്കുന്നതിന് മനുഷ്യനന്മയെ ഉണര്‍ത്തി കാര്യമായെന്തെങ്കിലും ചെയ്യേണ്ടതുണ്ട്. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്.

ഒരിക്കലും സംഭവിക്കുകയില്ലെന്ന് നാം കരുതിയതെല്ലാം സംഭവിക്കുകയാണ്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വരുമെന്ന് അമേരിക്കയിലെ മീഡിയ ഉള്‍പ്പെടെ ആരും കരുതിയിരുന്നില്ല. ദ മോസ്റ്റ് സിവിലൈസ്ഡ് കണ്‍ട്രി എന്ന് സ്വയം അഹങ്കരിക്കുകയും അഭിമാനിക്കുകയും ചെയ്തുവന്ന ഒരു രാഷ്ട്രത്തിലെ ജനങ്ങളുടെ വോട്ടു നേടിക്കൊണ്ട് ട്രംപിനെ പോലുള്ള ഒരു ഭ്രാന്തന്‍ അധികാരത്തില്‍ വരുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. പക്ഷേ, അത് സംഭവിച്ചു. ട്രംപ് അധികാരത്തില്‍ വന്നു. ഇലക്ഷന്‍ പ്രചാരണകാലത്ത് ട്രംപ് പറഞ്ഞത് എന്തെല്ലാമായിരുന്നു. അന്ന് എല്ലാവരും അയാളെ പുഛിച്ചുതള്ളി, മുഴുഭ്രാന്തനും കിറുക്കനുമാണിയാള്‍ എന്ന് പരിഹസിച്ചു. പക്ഷേ, ഫലം വന്നപ്പോള്‍ ട്രംപ് ലോക നേതൃത്വത്തിലുള്ള ഒരു രാജ്യത്തിന്റെ നായകനായി; അമേരിക്കയുടെ പ്രസിഡന്റായി കിറുക്കനും അക്രമിയും വംശവെറിയനും അവിവേകിയുമായ ഒരാള്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഇവിടെ ഇന്ത്യാ രാജ്യത്തേക്ക് വരുമ്പോള്‍, ബി.ജെ.പി അധികാരത്തില്‍ വരില്ല എന്നൊന്നും നമ്മള്‍ കരുതിയിരുന്നില്ല. ബി.ജെ.പി അധികാരത്തില്‍ വരാം. കാരണം, അതിനുള്ള എല്ലാ വഴികളും പ്രതിപക്ഷ കക്ഷികളെല്ലാം ചേര്‍ന്ന് അവര്‍ക്ക് ഒരുക്കിക്കൊടുത്തിട്ടുണ്ടായിരുന്നു. കോണ്‍ഗ്രസും ഇടതുപക്ഷവും തൃണമൂലും എന്‍.സി.പിയും ബി.എസ്.പിയും ആം ആദ്മിയും പരസ്പരം മത്സരിച്ച് തോറ്റുകൊടുത്ത് ബി.ജെ.പിയെ വിജയിപ്പിച്ചു. ബി.ജെ.പി അധികാരത്തില്‍ വരില്ല എന്നൊന്നും ആരും കരുതിയിരുന്നില്ലെങ്കിലും, നരേന്ദ്ര മോദിയെ പോലുള്ള ഒരാള്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് അധികപേരും വിചാരിച്ചതല്ല; വിശേഷിച്ചും ബി.ജെ.പിയില്‍ വളരെ മുതിര്‍ന്ന ധാരാളം നേതാക്കള്‍ ഉണ്ടായിരിക്കെ. പക്ഷേ, സംഭവിച്ചത് മോദിയുടെ പട്ടാഭിഷേകമാണ്. എല്ലാവരെയും അരികിലേക്ക് മാറ്റി മോദി മുന്നോട്ട് എടുത്തെറിയപ്പെടുകയായിരുന്നു. നാഗ്പൂരില്‍നിന്നാണ് ഈ ഏറ് നടന്നത്. നാഗ്പൂരാണ് ഇന്ന് ഇന്ത്യയുടെ തലയും തലസ്ഥാനവും. നാഗ്പൂരിന്റെ പ്രത്യേകത നമുക്കെല്ലാവര്‍ക്കും നല്ലപോലെയറിയാം. നാഗ്പൂര്‍ ആര്‍.എസ്.എസ്സിന്റെ തലസ്ഥാനമാണ്. ഇപ്പോള്‍ ഇന്ത്യയുടെ നിഗൂഢ തലസ്ഥാനം. വലിയ ആരവങ്ങളും ആഘോഷങ്ങളും ഒന്നും അവിടെ നമുക്ക് കാണാനാകില്ല. അവിടെ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കാമ്പയിനും കണ്‍വിന്‍സിംഗും നാഗ്പൂരിന്റെ ശൈലിയല്ല. പബ്ലിസിറ്റിയിലും പ്രോപഗണ്ടയിലും അവര്‍ക്ക് വിശ്വാസമില്ല. അവര്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു. അവരുടെ ഇഷ്ടാനിഷ്ടങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റിനും മന്ത്രിസഭക്കും ഒരു പ്രസക്തിയുമില്ല ഇവിടെ.

ജനങ്ങളോട് ഇത്രയും ഉത്തരവാദിത്തമില്ലാത്ത ഒരു പ്രധാനമന്ത്രി ഇതിനു മുമ്പ് ഇന്ത്യയിലുണ്ടായിട്ടില്ല. പ്രധാനമന്ത്രി അദ്ദേഹത്തിനാവശ്യമുള്ള പല കാര്യങ്ങളും ജനങ്ങളോട് സംസാരിച്ചുകൊണ്ടേയിരിക്കുന്നു. ജനങ്ങള്‍ വളരെ പ്രധാനപ്പെട്ടതെന്ന് കരുതുന്ന കാര്യങ്ങളെക്കുറിച്ച് പക്ഷേ, അദ്ദേഹം ഒന്നും സംസാരിക്കുന്നില്ല. ജി.എസ്.ടി പ്രധാനമന്ത്രിയുടെ വിഷയമല്ല, നോട്ട് പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രി ഒന്നും ഉരിയാടിയിട്ടില്ല. വളരെ പ്രമുഖരായ ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ്, ജസ്റ്റിസ് ലോയ എന്നിവരുടെ കൊലപാതകത്തെക്കുറിച്ച് പ്രധാനമന്ത്രി ഇന്നേവരെ ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ തന്നെ ഒരു മന്ത്രി ഭരണഘടന മാറ്റിമറിക്കും, മതേതരത്വം ഭരണഘടനയില്‍നിന്ന് നീക്കം ചെയ്യും എന്ന് പറഞ്ഞപ്പോള്‍, പ്രധാനമന്ത്രിക്ക് അതൊരു വിഷയമായിരുന്നില്ല. അദ്ദേഹം ചെറിയ ചെറിയ കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. 10 ലക്ഷം രൂപയുടെ കോട്ടിട്ട് റോഡ് വൃത്തിയാക്കാനുള്ള ബദ്ധപ്പാടിലാണ് അദ്ദേഹം!

ഈ രാജ്യത്ത് വീടില്ലാത്ത, മലമൂത്രവിസര്‍ജനത്തിന് സൗകര്യങ്ങളില്ലാത്ത കോടാനുകോടി പൗരന്മാരുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുടെ പരിഗണനാ വിഷയങ്ങളല്ല. 2000-ത്തിലധികം നിരപരാധികള്‍ ഗുജറാത്തില്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടപ്പോള്‍ അധികാരത്തിലുായിരുന്നയാളാണ് നരേന്ദ്ര മോദി. ലോകം മുഴുവന്‍ അദ്ദേഹത്തെ കൊലയാളി എന്നു വിളിച്ചു. പക്ഷേ, അതെല്ലാം മറികടന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിവരെ ആകാനുള്ള കൗശലം അയാള്‍ക്കുണ്ടായി. ഇത് അയാളുടെ കഴിവോ കൗശലമോ അല്ല, നാഗ്പൂരിന്റെ തീരുമാനമാണ്. അമിത് ഷായെപ്പോലുള്ള ഒരു ക്രിമിനലിനെ പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്ത് അവരോധിച്ചതും നാഗ്പൂരാണ്.

നരേന്ദ്ര മോദിയും അമിത് ഷായും അവരിപ്പോള്‍ ഇരിക്കുന്ന സ്ഥാനങ്ങളിലിരിക്കുമെന്ന് നാമാരും ധരിച്ചതല്ല. ഇത് ഇന്ത്യയിലെ ജനങ്ങളുടെ സെലക്ഷനല്ല. ബി.ജെ.പിയുടെ പോലും സെലക് ഷനല്ല. ഇത് നാഗ്പൂരിന്റെ കല്‍പനയാണ്. കരുതിക്കൂട്ടിയുള്ള ചില പ്രവര്‍ത്തനങ്ങള്‍ക്ക് നാഗ്പൂര്‍ തീരുമാനിച്ചിരിക്കുന്നു. മുമ്പും ബി.ജെ.പിക്ക് ഭരണം കിട്ടിയിരുന്നു. അന്ന് അവസരം കളഞ്ഞുകുളിച്ചു എന്നാണ് നാഗ്പൂരിന്റെ വിലയിരുത്തല്‍. ഇനി ഭരണം കിട്ടിയാലും ഇല്ലെങ്കിലും ഈ കിട്ടിയ ഭരണം കൊണ്ട് സാധിക്കുന്നതെല്ലാം ചെയ്തുതീര്‍ക്കുക എന്നതാണ് അവരുടെ ഉറച്ച തീരുമാനം.

ഭരണഘടനയെ, പാര്‍ലമെന്റിനെ, മന്ത്രിസഭയെ നോക്കുകുത്തിയാക്കി മോദിയും നാഗ്പൂര്‍ ലോബിയും രാജ്യം ഭരിച്ചുകൊണ്ടിരിക്കുകയാണ്. ആര്‍ക്കും അവരെ ചോദ്യം ചെയ്യാനാവില്ല. ചോദ്യം ചെയ്തിട്ട് കാര്യവുമില്ല. ഏകാധിപത്യത്തിന്റെയും സ്വേഛാധിപത്യത്തിന്റെയും സര്‍വാധിപത്യത്തിന്റെയും ലക്ഷണങ്ങള്‍ ഈ ഭരണകൂടത്തിനുണ്ട്. തീവ്ര വംശീയതയുടെയും തീവ്ര ദേശീയതയുടെയും ചേരുവകള്‍ ഈ ഭരണകൂടത്തിനുണ്ട്. ഒരു ദുഷിച്ച ഭരണാധികാരിയുടെ എല്ലാ ലക്ഷണങ്ങളും മോദിക്കു്. പക്ഷേ, എതിര്‍പ്പുകളില്ല. മീഡിയ മിുന്നില്ല.

ഈ ഭരണകൂടം നിലനില്‍ക്കുന്നത് രണ്ട് ശക്തികളുടെ പിന്തുണയോടുകൂടിയാണ്. ഒന്ന് മീഡിയയുടെ പിന്തുണയാണെങ്കില്‍ രണ്ടാമത്തേത് കോര്‍പറേറ്റുകളുടേതാണ്. അംബാനികളും ടാറ്റയും ബിര്‍ലയും അദാനിയും അടക്കമുള്ള സമ്പന്ന കോര്‍പ്പറേറ്റുകളുടെ പിന്തുണ നിസ്സാരമായതല്ല. വാര്‍ത്താമാധ്യമങ്ങള്‍ പലതും മൂടിവെക്കുമ്പോള്‍, നമ്മള്‍ കാര്യങ്ങള്‍ അറിയുന്നത് അടുത്ത കാലത്ത് വികസിച്ചുവന്ന സോഷ്യല്‍ മീഡിയയിലൂടെയാണ്. നവമാധ്യമങ്ങള്‍ വഴി കിട്ടുന്ന, നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതെന്ന് തോന്നുന്ന വാര്‍ത്തകളൊന്നും മുഖ്യധാരാ മീഡിയക്ക് വാര്‍ത്തകളേയല്ല. ക്രൂരമായ കൊലപാതകങ്ങള്‍, വിചിത്രമായ നയസമീപനങ്ങള്‍, പാര്‍ലമെന്റിലെ എം.പിമാരുടെയും മന്ത്രിമാരുടെയും വിലകുറഞ്ഞ വര്‍ത്തമാനങ്ങള്‍, വംശീയവും വര്‍ഗീയവുമായിട്ടുള്ള പരാമര്‍ശങ്ങള്‍ ഇതൊന്നും ഇവിടെ വാര്‍ത്തയല്ല. ഒരു ദിവസം പോലും പാര്‍ലമെന്റില്‍ ഇരിക്കാന്‍ അര്‍ഹതയില്ലാത്ത വിധം വൃത്തികെട്ട സംസാരങ്ങള്‍ നടത്തുന്ന എം.പിമാരും മന്ത്രിമാരും ഇവിടെ അധികാരത്തില്‍ തുടരുകയും വളരുകയുമാണ്, പ്രമോഷന് വിധേയരാവുകയാണ്. അതിന് കാരണം, ഇവിടെ പ്രതിഷേധമില്ല, പ്രക്ഷോഭമില്ല. ഈ മൗനം ലോകത്തിന്റെ ഒരു പൊതുസവിശേഷതയായിരുന്നു. ഹിറ്റ്‌ലറും മുസോളിനിയും ഭരിച്ചിരുന്ന കാലത്ത് അവര്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. ചോദ്യം ചെയ്തവര്‍ക്ക് കല്‍ബുറഗിയുടെയും പന്‍സാരെയുടെയും അനുഭവമുണ്ടായിട്ടുണ്ട്. രക്ഷപ്പെട്ടവര്‍ ഒളിച്ചോടിയവരായിരുന്നു. ഹിറ്റ്‌ലര്‍ ഹിറ്റ്‌ലറാകുന്നത് മരിച്ചതിനു ശേഷമായിരുന്നു. മുസോളിനി ക്രൂരനാകുന്നത് മരണാനന്തരമാണ്. ജോസഫ് സ്റ്റാലിന്‍ സ്വേഛാധിപതിയായത് അദ്ദേഹം മരണപ്പെട്ടപ്പോഴാണ്. ഇതാണ് നമ്മുടെ രാജ്യത്തിന്റയും ഭീതിജനകമായ അവസ്ഥ.

അല്ലായിരുന്നുവെങ്കില്‍ ഗുജറാത്തില്‍ വംശശുദ്ധീകരണം നടത്തുന്നതിന് നേതൃത്വം നല്‍കിയ ഒരാള്‍ ഈ കാലത്ത്, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, വിവേകവും യുക്തിയും മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും പൂത്തുലയുന്നുവെന്ന് പറയപ്പെടുന്ന ഈ കാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രിയായി വരുമായിരുന്നില്ല. ജനാധിപത്യത്തിന്റെ മേല്‍വിലാസത്തിലാണ് ഇത് സംഭവിച്ചിട്ടുള്ളത് എന്നത് അത്യന്തം അപകടകരമായ കാര്യമാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഇന്ത്യ ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആണെന്ന് പറയുന്നുണ്ട്. ഇന്ത്യയിലെ എല്ലാ ജനങ്ങളും ചേര്‍ന്നാണ് ഇങ്ങനെ പ്രഖ്യാപിച്ചിട്ടുള്ളത്. ശരിയാണ്; ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അത് പക്ഷേ, എല്ലാവരുടെയും ജനാധിപത്യ രാഷ്ട്രമല്ല. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. മതേതരത്വത്തിന്റെ ഗുണം പക്ഷേ, ഇവിടത്തെ ബഹുഭൂരിഭാഗം ആളുകള്‍ക്കും കിട്ടുന്നില്ല. ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമാണ്.  പക്ഷേ, ആ സ്വാതന്ത്ര്യം ഇവിടത്തെ ഭൂരിഭാഗം ജനങ്ങളുടെ ജീവിതാനുഭവമല്ല. ഇന്ത്യ ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആണ്. പക്ഷേ, ഇന്ത്യയിലെ 95 ശതമാനം ആളുകള്‍ക്കും സോഷ്യലിസത്തിന്റെ ഗുണം ലഭിച്ചിട്ടില്ല. എന്നിട്ടും ഭരണഘടനയില്‍ ഇതൊക്കെയുണ്ട്. അതു നാം ഏറ്റുപറയുന്നുമുണ്ട്. അപ്പോള്‍ ഭരണഘടനയിലുണ്ടായിട്ടും മതേതരത്വം പുലരാത്ത, ഭരണഘടന ആണയിട്ടിട്ടും സ്വാതന്ത്ര്യം പുലരാത്ത, മനുഷ്യാവകാശങ്ങളില്ലാത്ത ഒരു രാജ്യം! അതാണ് ഇന്ത്യ. പക്ഷേ, ഇതൊന്നും ഇവിടെയാര്‍ക്കും വിഷയമല്ല. കാരണം ഈ പറഞ്ഞ 95 ശതമാനം പൗരന്മാരും ശബ്ദമില്ലാത്തവരാണ്. അവര്‍ക്ക് വിദ്യാഭ്യാസമില്ല, സമ്പത്തില്ല, അധികാരമില്ല, നേതൃത്വമില്ല. അവര്‍ ഒരു വലിയ ജാഥയുടെ പിന്‍നിരയാണ്. അവര്‍ പോളിംഗ് ബൂത്തിലേക്ക് തെളിക്കപ്പെടുന്നവരാണ്. അവര്‍ അടിമകള്‍ക്ക് തുല്യരാണ്. സ്വാതന്ത്ര്യം എന്നതിന്റെ അര്‍ഥം അടിമത്തത്തില്‍നിന്നുള്ള സ്വാതന്ത്ര്യം എന്നാണ്. ഇന്ത്യയില്‍ മാത്രമല്ല, അമേരിക്കയിലും ആഫ്രിക്കയിലുമുള്ള, ഒരു കാലത്ത് അടിമകളായിരുന്ന ആളുകള്‍ അവരിന്നും അടിമകളാണ്. മോചനം കടലാസില്‍ മാത്രമാണ് നല്‍കിയത്. അതുകൊാണ് ഇന്ത്യയിലെ ദലിതുകളുടെ അവസ്ഥ ഇങ്ങനെയായത്. എത്ര ക്രൂരമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യയിലെ ദലിതുകള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്!

ഇന്ത്യയിലെ പത്ത് പതിനഞ്ച് കോടി വരുന്ന മുസ്‌ലിംകള്‍ക്ക് ഒന്നുമില്ലെങ്കില്‍ മനസ്സമാധാനത്തോടും അന്തസ്സോടും ആത്മാഭിമാനത്തോടും കൂടി ജീവിക്കുകയോ മരിക്കുകയോ ചെയ്യാം. എന്നാല്‍ ദലിതുകളുടെ അവസ്ഥ ഇതല്ല. വിദ്യാഭ്യാസത്തിനും സമ്പത്തിനും അധികാര പങ്കാളിത്തത്തിനും ശേഷവും അഭിമാനത്തോടുകൂടിയുള്ള ജീവിതം അവര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. ഇന്ത്യയിലെ പത്രക്കാര്‍ കെ.ആര്‍ നാരായണനോട് ചോദിച്ചത്, പ്രഥമ ദലിത് പ്രസിഡന്റായപ്പോള്‍ നിങ്ങള്‍ക്കെന്തു തോന്നി എന്നാണ്. 'ഞാന്‍ ദലിതുകളുടെ മാത്രം പ്രസിഡന്റല്ല; ഇന്ത്യയിലെ എല്ലാവരുടെയും പ്രസിഡന്റാണ്' എന്ന് അദ്ദേഹത്തിന് പറയേണ്ടിവന്നു. ഈ ചോദ്യം ഇന്ദിരാ ഗാന്ധിയോട് ചോദിച്ചിട്ടില്ല. ഈ ചോദ്യം നരേന്ദ്ര മോദിയോട് ചോദിക്കുകയില്ല. കെ.ആര്‍ നാരായണനും അബ്ദുല്‍ കലാമിനും പക്ഷേ, ഈ ചോദ്യം നേരിട്ടേ പറ്റൂ. അവരുടെ വംശാവലിയാണ് അവരുടെ പ്രശ്‌നം.

ഇവിടെ ഒരു 'പൊതു നിയമവും പൊതുബോധ'വും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യ ഒരു പ്രത്യേക വിഭാഗത്തിന്റെ രാജ്യമാണെന്നും അവര്‍ക്ക് ഭരിക്കാനും മുടിക്കാനുമുള്ളതാണ് ഇന്ത്യയെന്നും ഇവിടത്തെ ഉദ്യോഗങ്ങള്‍ അവര്‍ക്ക് നിര്‍വഹിക്കാനുള്ളതാണെന്നും ഇവിടത്തെ സമ്പത്ത് അവര്‍ക്ക് അനുഭവിക്കാനുള്ളതാണെന്നും അവരുടെ ദാക്ഷിണ്യത്തിനും ദയാവായ്പിനും ഉദാരതക്കും സഹാനുഭൂതിക്കും വിധേയമായിട്ടു വേണം ബാക്കി മുഴുവന്‍ പേരും ജീവിക്കാനെന്നുമുള്ള ഒരു പൊതുബോധം, അലിഖിത നിയമം ഇവിടെ വാഴുന്നു്.

അതുകൊണ്ടാണല്ലോ, സെക്രട്ടേറിയറ്റിലേക്ക് കടന്നുചെല്ലുമ്പോള്‍ നിരനിരയായി ഒരു പ്രത്യേക ജനവിഭാഗത്തിന്റെ പേരെഴുതിയ ബോര്‍ഡുകള്‍ ഒന്നിച്ചുകണ്ടാലും എന്താ ഇത് ഇങ്ങനെ എന്ന് ആരും ചോദിക്കാത്തത്. എന്താ നമ്മുടെ സെക്രട്ടേറിയറ്റ് നായന്മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നത് എന്ന് ആരും ചോദിക്കാത്തത്. അതേസമയം ഏതെങ്കിലും ഒരു മുസ്‌ലിം രാഷ്ട്രീയ സംഘടന അധികാരത്തില്‍ പങ്കു പറ്റി അവരുടെ കുറേ ആളുകള്‍ ഇങ്ങനെ ബോര്‍ഡും തൂക്കിയിരിക്കുമ്പോള്‍, എല്ലാം മുസ്‌ലിം സമുദായത്തില്‍ പെട്ടവരാണല്ലോ എന്ന് എല്ലാവരും ചോദിക്കുന്നു. ഈ ചോദ്യം എങ്ങനെയുണ്ടായതാണ്? അപ്പോള്‍ മുസ്‌ലിം കമ്യൂണിറ്റി ഒരു പ്രത്യേക കമ്യൂണിറ്റിയാണെന്നും നായര്‍ കമ്യൂണിറ്റി അങ്ങനെയല്ല എന്നും അത് പൊതു കമ്യൂണിറ്റിയാണെന്നും ജനറല്‍ കമ്യൂണിറ്റിയാണെന്നുമുള്ള ഒരു ബോധം ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഒന്നോ രണ്ടോ മുസ്‌ലിം മന്ത്രിയുണ്ടായാല്‍ അതിനെ മുസ്‌ലിം പ്രാതിനിധ്യം എന്നാണ് പറയുക. ഹിന്ദുവിന്, ക്രിസ്ത്യാനിക്ക് പക്ഷേ, ഇങ്ങനെ പ്രാതിനിധ്യത്തിന്റെ പ്രശ്‌നമില്ല. ദലിതനും മുസ്‌ലിമിനും ഉ്. ദലിതനും മുസ്‌ലിമും മന്ത്രിയാകുന്നത് കഴിവ് കൊല്ല! പ്രത്യേക പരിഗണന കൊാണ്! സി.എച്ച് മുഹമ്മദ് കോയ മുസ്‌ലിം മുഖ്യമന്ത്രിയാണ്. ഇ.എം.എസ് നമ്പൂതിപ്പാട് ഹിന്ദു മുഖ്യമന്ത്രിയല്ല, കെ. കരുണാകരനും അല്ല. എന്താ കാരണം? ഇ.എം.എസും കരുണാകരനും ആന്റണിയും പൊതുവാണ്. സി.എച്ച് പൊതുവല്ല! ഇങ്ങനെ ഒരു മനോനില ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇവിടെയാണ് കൈവെക്കേണ്ടത്. ഇവിടെയാണ് പ്രവര്‍ത്തിക്കേണ്ടത്. ഈ ധാരണകളെയാണ് തിരുത്തുകയും പൊളിച്ചടുക്കുകയും വേണ്ടത്. ഇന്ത്യയില്‍ പൗരന്മാര്‍ മുസ്‌ലിമോ ഹിന്ദുവോ ക്രിസ്ത്യനോ ദലിതനോ സിഖോ, മതമുള്ളവനോ ഇല്ലാത്തവനോ ആരുമാകട്ടെ അവര്‍ തുല്യരാണെന്ന് പറയാനാണ് ഒന്നാമതായി നമ്മള്‍ പഠിക്കേണ്ടത്. അത് ഈ രാജ്യം പഠിച്ചിട്ടില്ല. ഇവിടത്തെ ഭരണാധികാരികളും വാര്‍ത്താമാധ്യമങ്ങളും എഴുത്തുകാരും രാഷ്ട്രീയ പാര്‍ട്ടികളും പഠിച്ചിട്ടില്ല. ഏറ്റവും സെക്യുലര്‍ എന്ന് നാം കരുതുന്നവരുടെ പോലും മനോനില ഇതാണ്.

വൈക്കം മുഹമ്മദ് ബഷീര്‍ എന്ന വലിയ എഴുത്തുകാരനുണ്ടായിരുന്നു ഇവിടെ. അദ്ദേഹത്തിന്റെ പ്രതിഭാവലുപ്പത്തെക്കുറിച്ച് ആര്‍ക്കും സംശയമില്ല. പക്ഷേ, ഏതു സന്ദര്‍ഭത്തിലും അദ്ദേഹത്തെ ഒതുക്കാന്‍ ശ്രമിച്ചിട്ടുണ്ടായിരുന്നു. ഇവിടെ ഒരുപാട് പേരുടെ രചനകള്‍ പാഠപുസ്തകങ്ങളായി വന്നിട്ടുണ്ട്. ബഷീറിന്റേത് വന്നപ്പോള്‍ വലിയ കോലാഹലമുായി. അദ്ദേഹം 'പൊതു' സാഹിത്യകാരനായിരുന്നില്ല എന്നതായിരുന്നു കാരണം. അസാധാരണമായ പ്രതിഭാവിലാസം കൊ്, പക്ഷേ ബഷീര്‍ കോര്‍ണറിംഗിനെ മറികടന്നു.

ഈ പ്രശ്‌നത്തെ ജനകീയവല്‍ക്കരിച്ചുകൊണ്ട് നേരിടാനാവണം. ഒന്നാമതായി, ഇത് മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമല്ല. ഫാഷിസം മുസ്‌ലിംകളുടെ മാത്രം ഭീഷണിയല്ല. ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെയൊക്കെ ധാരണ ബി.ജെ.പിയെ തോല്‍പിക്കേണ്ടത് മുസ്‌ലിംകളുടെ നിര്‍ബന്ധ ബാധ്യതയാണെന്നാണ്. ബി.ജെ.പിയെ തോല്‍പിക്കാന്‍ മുസ്‌ലിംകളുടെ വോട്ട് വേണം. എന്താ ബി.ജെ.പിയെ തോല്‍പിക്കാന്‍ ഹിന്ദുവിന്റെ വോട്ട് വേണ്ടേ? ക്രിസ്ത്യാനിയുടെയും ദലിതന്റെയും ഇടതുപക്ഷക്കാരന്റെയും വോട്ട് വേണ്ടേ? മുസ് ലിംകള്‍ക്ക് മാത്രമായിട്ട് ഒരു ബി.ജെ.പി ഭീഷണിയില്ല. തത്തുല്യമായിട്ടുള്ള ഭീഷണി ഇവിടത്തെ ദലിതുകള്‍ക്കുണ്ട്, പിന്നാക്ക വിഭാഗങ്ങള്‍ക്കു്. രാജ്യം മുഴുവനും ഫാഷിസത്തിന്റെ ഇരയാണെന്നാണ് സൂചിപ്പിക്കുന്നത്. ഇത് നമ്മുടെ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല. വിവേകമുണ്ടെന്ന് നാം കരുതിയ ഇടതുപക്ഷം കോണ്‍ഗ്രസിന്റെയത്രപോലും  ഇത് മനസ്സിലാക്കിയിട്ടില്ല! അതുകൊണ്ടാണ് ആറാം തവണയും നരാധമനായ നരേന്ദ്ര മോദിയുടെ പാര്‍ട്ടി ഗുജറാത്തില്‍ അധികാരത്തില്‍ വന്നത്. ജനങ്ങള്‍ ബി.ജെ.പിക്കെതിരായിരുന്നു. അവര്‍ കാണിച്ച വിവേകം ഇടതുപക്ഷവും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും കാണിച്ചിട്ടില്ല. അവരൊക്കെ പരസ്പരം ചേരിതിരിഞ്ഞ് മത്സരിച്ച് തോറ്റു കൊടുത്ത് ബി.ജെ.പിയെ ജയിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസാണ് കുറച്ചെങ്കിലും ഇവിടെ വിവേകം കാട്ടിയത് എന്ന് പറയാതിരിക്കാനും വയ്യ. 16 സീറ്റുകളില്‍ ഇവരൊക്കെ ഒരുമിച്ച് മത്സരിച്ചിരുന്നുവെങ്കില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താമായിരുന്നു. 16 സീറ്റുകള്‍ പ്രതിപക്ഷത്തിന് ലഭിച്ചിരുന്നെങ്കില്‍ ബി.ജെ.പിക്കവിടെ ഭരണം നഷ്ടപ്പെടുമായിരുന്നു. ബി.ജെ.പിയുടെ വിജയം ഇടതുപക്ഷത്തിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും ബി.എസ്.പിയുടെയും ബുദ്ധിശൂന്യതകൊണ്ട് സംഭവിച്ചതാണ്. നേരത്തേ ഇത് ഉത്തര്‍പ്രദേശില്‍ സംഭവിച്ചിരുന്നു. ഇതെല്ലാം അറിയാതെ സംഭവിക്കുന്ന അബദ്ധങ്ങളല്ല. അറിഞ്ഞുകൊ് തന്നെ സംഭവിക്കുന്ന നാടകങ്ങളാണ്.

സി.പി.എമ്മില്‍ ഇപ്പോള്‍ നടക്കുന്ന പ്രധാനപ്പെട്ട ചര്‍ച്ച എന്താണ്? ഫാഷിസം അതിന്റെ ഏറ്റവും വലിയ രൗദ്രത പ്രകടിപ്പിക്കുന്ന കാലമാണിതെന്നോര്‍ക്കണം. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കാമോ ഇല്ലേ എന്ന്! കോണ്‍ഗ്രസിനെ അങ്ങോട്ട് പിന്തുണക്കാമോ ഇല്ലേ എന്ന്! കോണ്‍ഗ്രസ് അല്ലെങ്കില്‍ ബി.ജെ.പി എന്ന് വരുമ്പോള്‍ ബി.ജെ.പി എന്നാണ് സി.പി.എം പറയുന്നത്. സി.പി.എമ്മിന്റെ ശക്തി എവിടെയാ ഉള്ളത്? ഈ ഫാഷിസം അവര്‍ക്ക് ബേജാറുള്ള വിഷയമേ അല്ല. സീതാറാം യെച്ചൂരി എന്ന അവരുടെ പ്രഗത്ഭനായ നേതാവിനെ രാജ്യസഭയിലെത്തിക്കുന്നതിന് തങ്ങള്‍ സഹായിക്കാം എന്ന് കോണ്‍ഗ്രസ് പറഞ്ഞപ്പോള്‍ സി.പി.എം അതിനെ തള്ളിക്കളയുകയായിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയോടെ ബി.ജെ.പിക്കെതിരെ സംസാരിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല എന്നാണ് സി.പി.എം പറഞ്ഞത്. കോണ്‍ഗ്രസിന്റെ പിന്തുണയില്ലെങ്കില്‍ പാര്‍ലമെന്റില്‍ നിങ്ങള്‍ക്കെന്ത് ചെയ്യാന്‍ കഴിയും? രാജ്യസഭയില്‍ എന്ത് ചെയ്യാന്‍ കഴിയും? കേരളവും ത്രിപുരയും വിട്ടാല്‍ ഫാഷിസത്തിനെതിരെ നിങ്ങള്‍ക്കെന്ത് ചെയ്യാനാവും? ബി.ജെ.പി എന്ന സിംഹത്തിനുമുമ്പിലേക്ക് ഒറ്റക്കൊറ്റക്ക് ചെന്ന് ചാവുകയാണ് പ്രതിപക്ഷം. കോമണ്‍സെന്‍സില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളാണ് ഇന്ത്യയിലുള്ളത്.

ഇത് അറിവില്ലായ്മ കൊണ്ടാണെന്ന് ധരിക്കാന്‍ മാത്രം വിവരക്കേട് നമുക്കാര്‍ക്കുമില്ല. രാഷ്ട്രീയക്കാര്‍ അത് മനസ്സിലാക്കണം. നിങ്ങളുടെ ഒക്കെ തലപ്പത്തിരിക്കുന്നവരെല്ലാം ഒരു കൂട്ടര്‍ തന്നെയാണ്. ഭരിക്കാന്‍ വേണ്ടി ജനിച്ചവരാണവര്‍. അവര്‍ക്ക് പാര്‍ട്ടി വ്യത്യാസമേതുമില്ല. ജാതി വ്യത്യാസം മാത്രമാണ് അവര്‍ക്കു പ്രധാനം. ഇവിടെ ഇതുവരെ അധികാരത്തിലില്ലാതിരുന്നവര്‍ അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ ഇവര്‍ക്കൊക്കെ എന്ത് മുറുമുറുപ്പാണെന്നറിയാമോ? വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യാന്‍ അവര്‍ പറ്റുമോ? മുസ്‌ലിമിനും ക്രിസ്ത്യാനിക്കും അതുകൊടുക്കാമോ? ഈ തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്ന സംസ്‌കാരം ഇവിടെയുണ്ട്. ഈ സംസ്‌കാരം ഇവരെല്ലാം പങ്കിട്ടെടുക്കുന്നു. നിങ്ങള്‍ക്ക് ഫാഷിസ്റ്റ് വിരോധം ആത്മാര്‍ഥമായിട്ടുണ്ടെങ്കില്‍ ആദ്യം ഒന്നിച്ചുനില്‍ക്കാന്‍ പഠിക്കണം. ഒന്നിക്കാത്തിടത്തോളം നിങ്ങളുടെ ഫാഷിസ്റ്റ് വിരുദ്ധതയെന്നത് വെറും കാപട്യമാണ്.

മുസ്‌ലിം സമുദായത്തിനകത്തും അനൈക്യമുണ്ട്. കാരണം അവരും ഈ പാര്‍ട്ടികളുടെ ചുവടുപിടിച്ചു തന്നെയാണ് പോകുന്നത്. മുസ്‌ലിംകള്‍ ഇപ്പോള്‍ ഐക്യപ്പെടുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെങ്കില്‍ അത് ആത്മഹത്യാപരമായിരിക്കും. ഈയിടെ ഒരു മുസ്‌ലിം സംഘടനയുടെ സമ്മേളനത്തില്‍ മറ്റൊരു മുസ്‌ലിം സംഘടനയുടെ വലിയ രണ്ട് നേതാക്കള്‍ പങ്കെടുത്തു. എല്ലാവരും സന്തോഷിച്ചു. എന്നിട്ടെന്താ ഒടുവില്‍ സംഭവിച്ചത്. പറയുന്നില്ല. എന്താ ഇവരുടെ തലക്കകത്തുള്ളത്!? ഇത്രയും വലിയ ഒരു ഭീഷണിയെ അഭിമുഖീകരിക്കുമ്പോള്‍ എന്താണ് ചര്‍ച്ച? ഈ വിവാദങ്ങള്‍ മാനിപ്പുലേറ്റ് ചെയ്ത് കൊണ്ടുവരുന്നതാണ്. വിശ്വാസികള്‍ക്കതിന് സാധ്യമല്ല. വ്യത്യസ്ത സംഘടനയിലായിക്കൊണ്ട് ഐക്യപ്പെടാന്‍ സമുദായത്തിലെ സാധാരണക്കാര്‍ക്ക് കഴിയും. കഴിയാത്തത് അവരുടെ നേതാക്കള്‍ക്കാണ്. നേതാക്കന്മാരുടെ താല്‍പര്യങ്ങള്‍ വേറെയാണ്. ഇത് സമുദായം മനസ്സിലാക്കണം. ഇസ്‌ലാമിക പ്രസ്ഥാനവും പോഷക സംഘടനകളും അഭിപ്രായ ഭിന്നതകള്‍ക്കല്ല, ഐക്യത്തിനാണ് അടിവരയിടുന്നത്. ഞങ്ങള്‍ കോംപ്രമൈസിനും വിട്ടുവീഴ്ചക്കും തയാറാണ്. ഐക്യത്തിനു വേണ്ടി പരാജയപ്പെടാനും തയാറാണ്. ലോകത്തിന്റെ മുന്നിലെ പരാജയം സര്‍വശക്തന്റെ മുന്നില്‍ ഞങ്ങള്‍ക്ക് വിജയമാണ്.

മീഡിയയെ കുറിച്ചും ഇവിടെ 'പൊതുബോധ' സങ്കല്‍പമു്. ഇത് മുസ്‌ലിം മീഡിയയാണ്! മുസ്‌ലിം പത്രം! മുസ്‌ലിം ചാനല്‍! മലയാള മനോരമക്കോ മാതൃഭൂമിക്കോ ഈ പ്രശ്‌നമില്ല. അവര്‍ 'പൊതു'വാണ്. ചന്ദ്രികയും മാധ്യമവും പക്ഷേ, മുസ്‌ലിം പത്രങ്ങളാണ്! ഇതാണ് കോര്‍ണര്‍ ചെയ്യല്‍. ചെറുപ്പക്കാരും വിദ്യാര്‍ഥികളും ഇതറിയണം, ചെറുത്തുനില്‍പിന്റെ ഒന്നാമത്തെ ഘട്ടം ഈ പരിമിതപ്പെടുത്തലും അരിക്കാക്കലും അംഗീകരിക്കുകയില്ല എന്ന് പ്രഖ്യാപിക്കലാണ്. 

അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിമിന്റെയും ദലിതന്റെയും നേതൃത്വത്തിലേക്ക് പുതിയ തലമുറ മുന്നോട്ട് വരണം; കയറി വരണം. നമുക്കതിന് ഉത്തരവാദിത്തവും അവകാശവും അധികാരവുമുണ്ട്. നിങ്ങളെ സമുദായത്തിലേക്ക് ചുരുക്കാന്‍ ആരു ശ്രമിച്ചാലും അത് അംഗീകരിച്ചുകൊടുക്കരുത്.  നിങ്ങള്‍ മനുഷ്യവര്‍ഗത്തിന്റെ പൊതുസ്വത്താണ്. ഇത് ഇസ്‌ലാമിന്റെ ബാലപാഠമാണ്. ഇതാണ് ഫാഷിസത്തിനെതിരായ ഏറ്റവും വലിയ ആയുധം. ഫാഷിസം ജനങ്ങളെ ചേരിതിരിക്കുന്നു. ഇന്ത്യയിലുള്ളത് ക്രൂരമായ അസമത്വമാണ്. ശ്രേണി തിരിച്ച ജാതീയതയാണ് ഇവിടെയുള്ളത്. നമ്മുടെ ഭരണാധികാരികള്‍ക്കും വലിയ എഴുത്തുകാര്‍ക്കും ഇതിനെക്കുറിച്ചൊന്നും പറയാനില്ല. ഇവര്‍ക്കൊന്നും ഇതില്‍ യാതൊരുവിധ അസംതൃപ്തിയുമില്ല. ഭരണഘടനയില്‍ സമത്വമുണ്ട്. എന്നാല്‍ കല്യാണപന്തല്‍ മുതല്‍ ശ്മശാനം വരെ പുലരുന്നത് കടുത്ത അസമത്വമാണ്. അസമത്വത്തിനകത്തും അസമത്വമാണ്. ഇതിനെയാണ് പൊളിച്ചെഴുതേണ്ടത്.

മഹാനായ അംബേദ്കര്‍- അദ്ദേഹത്തിനു ശേഷം അതുപോലൊരു നേതാവ് ആ സമുദായത്തിന് ഉണ്ടായിട്ടില്ല- ഒരിക്കല്‍ പറഞ്ഞു: 'എന്റെ സമ്മതമില്ലാതെ ഞാന്‍ ഹിന്ദുവായി ജനിച്ചു. പക്ഷേ, ഞാനൊരു ഹിന്ദുവായിട്ട് ഒരിക്കലും മരിക്കില്ല' - ഇതാണ് മതപരിവര്‍ത്തനത്തിന്റെ അടിസ്ഥാനം. ദലിതുകള്‍ ഇസ്‌ലാം സ്വീകരിച്ചത് ഭൂമിയില്‍ ആത്മാഭിമാനത്തോടെ മനുഷ്യരായി ജീവിക്കാനാണ്. അന്തസ്സും അഭിമാനവും ഇവിടത്തെ ജാതിവ്യവസ്ഥ അവര്‍ക്ക് നിഷേധിച്ചു. 'നിങ്ങള്‍ ഇങ്ങനെയേ ജീവിക്കാവൂ. വല്ലതും കിട്ടാനുണ്ടെങ്കില്‍ അത് അടുത്ത ജന്മത്തിലേ നിങ്ങള്‍ക്ക് കിട്ടൂ' - ഇതാണ് അവരെ പഠിപ്പിച്ചുകൊിരിക്കുന്നത്.

ഈയിടെ ബി.ജെ.പിയില്‍ ചേക്കേറി, അധികാരം നുണഞ്ഞുകൊിരിക്കുന്ന ഒരു വലിയ നടന്‍ അദ്ദേഹത്തിന്റെ പൂതി പറഞ്ഞത് ഇങ്ങനെ: 'എനിക്ക് അടുത്ത ജന്മത്തില്‍ പൂണൂലിട്ട ഒരു ബ്രാഹ്മണനായി ജനിക്കണം!' - ഇതാണ് ജാതി വ്യവസ്ഥ സൃഷ്ടിച്ച വലിയ മോഹങ്ങള്‍!

ഇത്തരം സന്ദര്‍ഭങ്ങളിലാണ് ദലിതുകളും പീഡിതരുമായ കോടാനുകോടി ജനങ്ങളെക്കുറിച്ച് നാം ചിന്തിക്കേണ്ടത്. മതസ്വാതന്ത്ര്യം, വിശ്വാസസ്വാതന്ത്ര്യം, മതപരിവര്‍ത്തന സ്വാതന്ത്ര്യം, മതപ്രബോധന സ്വാതന്ത്ര്യം ഇതിന്റെയൊക്കെ പ്രസക്തിയും പ്രാധാന്യവും ഇവിടെയാണ് മനസ്സിലാക്കേണ്ടത്. കമ്യൂണിസ്റ്റുകാരന് കോണ്‍ഗ്രസ്സുകാരനും തിരിച്ചും ആകാമെങ്കില്‍, രാഷ്ട്രീയത്തില്‍ മാറ്റങ്ങളാകാമെങ്കില്‍, പ്രത്യയശാസ്ത്രങ്ങളിലാകാമെങ്കില്‍ മതവിശ്വാസത്തില്‍ മാത്രമെന്തുകൊണ്ടായിക്കൂടാ...? മുസ്‌ലിംകള്‍ക്ക് ഇതില്‍ ഒരു ബേജാറും ഇല്ല. പോകേണ്ടവര്‍ക്ക് പോകാം. വരേണ്ടവര്‍ക്ക് വരാം. പോകുന്നവരെയും വരുന്നവരെയും തടഞ്ഞുവെച്ചിട്ട് ഒരു കാര്യവുമില്ല. മനുഷ്യന്റെ സ്വാതന്ത്ര്യത്തിന്റെ വിഷയമാണത്.

'നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം' - ലോകത്ത് ഒരു ഭരണഘടനയും ഇങ്ങനെ പറയാന്‍ ധൈര്യം കാണിച്ചിട്ടില്ല. മഹാനായ പ്രവാചകനോടുപോലും 'ലാ ഇക്‌റാഹ ഫിദ്ദീന്‍' എന്നാണ് ഖുര്‍ആന്‍ പറഞ്ഞത്; മതത്തില്‍ ബലാല്‍ക്കാരം പാടില്ലെന്ന്. ഇഷ്ടമുള്ളവന് വിശ്വാസിയാകാനും ഇഷ്ടമില്ലാത്തവന് അവിശ്വാസിയാകാനും അനുവാദമുണ്ട്. വിശ്വാസം ഇഷ്ടത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രശ്‌നമാണ്.

ഇപ്പോള്‍ മതപരിവര്‍ത്തനം വലിയ വിഷയമായി ഉയര്‍ത്തിക്കാണിക്കുന്നത് എന്തിനു വേണ്ടിയാണ്? മതപരിവര്‍ത്തനം ഒന്നുകില്‍ നിരോധിക്കും. അല്ലെങ്കില്‍ അസാധ്യമായ കടമ്പകള്‍ അതിനുമുന്നില്‍ ഉണ്ടാക്കും. എന്തിനാണിത്? ശ്രേണീബദ്ധമായ ജാതിത്തട്ടുകള്‍ ഇവിടെ നിലനില്‍ക്കണം. ജനകോടികളുടെ തലയില്‍ ചവിട്ടി ഹിന്ദുത്വ ഫാഷിസത്തിന് അധികാരം വാഴണം. ഇതിനെയാണ് ചോദ്യം ചെയ്യേണ്ടത്. ഇതിനെതിരെയാണ് സംഘടിക്കേണ്ടത്. ഇവിടെ ഇപ്പോള്‍ ഒരേയൊരു ശത്രുവേയുള്ളൂ. അത് ഫാഷിസമാണ്, ഹിന്ദുത്വ ഫാഷിസം. ഫാഷിസത്തിനെതിരെ എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ചുനില്‍ക്കലാണ് കാലം തേടുന്ന രാഷ്ട്രീയം. കാരണം ഫാഷിസം ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും ശത്രുവാണ്. ശത്രുവിനെതിരായ ഐക്യത്തിനാണ് എന്തിനേക്കാളും പ്രസക്തി. മറ്റെല്ലാം അപ്രസക്തമാണ്. മനുഷ്യരെല്ലാം ഒന്നാണെന്ന ഇസ്‌ലാമിക ദര്‍ശനത്തിന്റെ പിന്‍ബലം നമുക്കീ സമരത്തിലുണ്ട്. ദൈവം ഒന്ന്, മനുഷ്യന്‍ ഒന്ന് എന്ന ആദര്‍ശത്തിലൂടെ മാത്രമേ ഈ യുദ്ധം ജയിക്കാനാവൂ.

(മതസ്വാതന്ത്ര്യം പൗരാവകാശം, യൗവനം കേരളത്തിന് കാവലാവുക- സോളിഡാരിറ്റി കാമ്പയിന്റെ മലപ്പുറം ജില്ലാ പ്രചാരണോദ്ഘാടനത്തില്‍ നടത്തിയ പ്രഭാഷണം).

തയാറാക്കിയത്: എസ്.എം സൈനുദ്ദീന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (67-75)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ!
കെ.സി ജലീല്‍ പുളിക്കല്‍