Prabodhanam Weekly

Pages

Search

2018 നവംബര്‍ 02

3074

1440 സഫര്‍ 23

മരണം

സലാം ഒളവട്ടൂര്‍, ജിദ്ദ

സുഹൃത്തേ 

ഞാനൊരു യാത്രയിലാണ് 

എവിടെ നിന്നാണോ 

കട്ടിലില്‍ കിടത്തി തോളിലേറ്റി 

നീയെന്നെ 

അനുഗമിക്കുന്നതെന്ന് 

എനിക്കറിഞ്ഞുകൂടാ 

യാത്രക്കിടയിലെപ്പോഴെങ്കിലും 

വഴിയിറമ്പുകളില്‍ വച്ചെന്റെ 

വാക്കുകളുടെ മുന തട്ടി 

നിന്റെ മനസ്സ്  നൊന്തെങ്കില്‍ 

ക്ഷമിക്കുകയെന്റെ  

നന്മക്കു വേണ്ടി എന്നിട്ട് 

നാട്യങ്ങളില്ലാതെ മൂന്ന് 

പിടി മണ്ണെന്റെ 

ഖബ്‌റിലേക്കെറിഞ്ഞു നീ 

യാത്ര തുടരുക 

നിന്നെ മറ്റാരൊക്കെയോ 

കട്ടിലില്‍ കിടത്തി തോളിലേറ്റി 

അനുഗമിക്കുന്നതു വരെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (50-55)
എ.വൈ.ആര്‍