വിവര വിസ്ഫോടനത്തിന്റെ അനന്ത സാധ്യതകളിലേക്ക് മീഡിയാ വൺ മലർവാടി ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ മിഴി തുറക്കുന്നു. ലിറ്റിൽ സ്കോളർ ആഗോള മലയാളികളുടെ അറിവുത്സവമാണ്. കേരളത്തിലെ 200-ൽ പരം സെന്ററുകൾക്ക് പുറമെ ചെന്നൈ, ബാംഗ്ലൂർ, ദൽഹി തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലും ആന്തമാൻ ദ്വീപിലും, ഗൾഫ് രാജ്യങ്ങളിലും യൂറോപ്പ്, കാനഡ തുടങ്ങിയ മറ്റു ദേശങ്ങളിലും ഇതിൽ പങ്കെടുക്കുന്നവർ ധാരാളമുണ്ട്.
ലിറ്റിൽ സ്കോളർ മുന്നോട്ട് വെക്കുന്ന ഒരു മൂല്യ പരിസരമുണ്ട്. വിവരം അഥവാ വിജ്ഞാനം ഉല്പാദിപ്പിക്കുന്നവരായി വിദ്യാർഥികൾ മാറണം. വിവേകത്തിലൂന്നിയ വിജ്ഞാനമാണ് മനുഷ്യ സമൂഹത്തെ ഉന്നതിയിലേക്ക് നയിക്കുക. മാറുന്ന സമൂഹത്തിലേ പുതിയ വിവരവും വിജ്ഞാനവും ഉൽപ്പന്നങ്ങളും ഉണ്ടാകൂ. കേവലം അറിവ് പരിശോധന എന്നതിനപ്പുറം കുട്ടികളിൽ സഹവർത്തിത്വം, കാരുണ്യം, മൂല്യബോധം, ധാർമികത തുടങ്ങിയ മൂല്യങ്ങൾ നട്ടുവളർത്താനുതകുന്നതാണ് ലിറ്റിൽ സ്കോളറിലെ ചോദ്യങ്ങൾ. കുട്ടികളിലെ മിടുക്ക് തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുന്നു. അവർക്ക് ആഗോള തലത്തിൽ അവസരങ്ങളും എക്സ്പോഷറും നൽകുന്നു. പരമ്പരാഗത അറിവിനപ്പുറം തിരിച്ചറിവിന്റെ മൂന്നാം കണ്ണ് തുറപ്പിക്കുന്നു. സർവോപരി അവനിലെ/അവളിലെ മാനുഷിക നന്മയോട് സംവദിക്കുന്നു. ഇതെല്ലാം ഊട്ടിയുറപ്പിക്കുന്ന വിധം വൈവിധ്യമാർന്നതാണ് ചോദ്യ ഘടന.
സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായാണ് മത്സരം നടത്തുന്നത്. ജി.സി.സി രാജ്യങ്ങൾ ഉൾപ്പെടെയുള്ളവ മാറ്റുരക്കുന്ന മത്സരത്തിൽ ഒരു ലക്ഷത്തിലധികം കുട്ടികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മത്സരങ്ങൾ മൂന്ന് റൗണ്ടുകളിലാണ് നടക്കുക. പ്രാഥമിക റൗണ്ട് വാല്വേഷൻ ആയിരിക്കും. പ്രാഥമിക റൗണ്ടിൽ മുന്നിലെത്തിയവരുടെ ജില്ലാ തല മത്സരം നടക്കും. സംസ്ഥാന തലം സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ നടക്കും. സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങൾക്ക് ഓൺലൈൻ മത്സരവും സീനിയറിന് ഓഫ് ലൈൻ മത്സരവുമായിരിക്കും. 12 പേർ അടങ്ങുന്ന 6 ജില്ലാ ടീമുകൾ ഗ്രാന്റ് ഫിനാലെയിൽ മാറ്റുരക്കും…
കമ്പ്യൂട്ടറുകൾ, ലാപ് ടോപ്പ്, സ്വർണം, സ്പോർട്സ് സൈക്കിൾ, സ്മാർട്ട് വാച്ചുകൾ, കിൻഡിൽ ലൈബ്രറി, പൊതു വിജ്ഞാന പുസ്തകങ്ങൾ, ഡിന്നർ സെറ്റ്, മെഡലുകൾ തുടങ്ങി സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമായി വിലപിടിപ്പുള്ള സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഓരോ കാറ്റഗറിയിലെയും ആറാം സ്ഥാനം വരെ ജേതാക്കൾക്ക് സമ്മാനമുണ്ട്. ഏരിയാ, ജില്ലാ തലങ്ങളിലെല്ലാം സമ്മാനങ്ങളുണ്ട്. കൂടാതെ ഫൈനലിസ്റ്റുകൾക്ക് മീഡിയാ വൺ പ്രക്ഷേപണം ചെയ്യുന്ന ഷോയിലൂടെ വലിയ എക്സ് പോഷർ ലഭിക്കുന്നു. ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ സ്‌കൂളിന് ഒരു റോബോട്ട് ടീച്ചറെത്തന്നെ സമ്മാനമായി ലഭിക്കും. സമകാലിക പൊതു വിജ്ഞാനം, കല, മലയാള സാഹിത്യവും സംസ്കാരവും, ഗണിതം, മാനസിക ശേഷി, പരിസ്ഥിതി, സാമൂഹ്യ ശാസ്ത്രം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽനിന്നാണ് ചോദ്യങ്ങൾ ഉണ്ടാവുക.
ഡിസംബർ 20 വരെയാണ് രജിസ്റ്റർ ചെയ്യാനുളള അവസരം. ജനുവരി 20-നാണ് ഒന്നാം ഘട്ട മത്സരം. അതുവരെ ഒരുങ്ങാനുള്ള സമയമാണ്. മീഡിയാ വൺ ലിറ്റിൽ സ്കോളർ വെബ് സൈറ്റിന് പുറമെ malarvadi.org എന്ന സൈറ്റിലൂടെയും രജിസ്റ്റർ ചെയ്യാം. l