ആകാശലോകത്തിൻ
വാതായനം തുറന്നിട്ടു
ജിബ്്രീൽ മാലാഖ പറന്നിറങ്ങി
ഹിറാഗുഹയിൽ ധ്യാനനിരതനാം
ത്വാഹാ റസൂലിന്റെ ഹൃദയവേദിയിൽ
നിത്യസത്യത്തിൻ വെളിച്ചം
പെയ്തു നിറഞ്ഞു.
ആത്മജ്ഞാനത്തിൽ
പുത്തനാം കിരണങ്ങളാൽ
വെയിലാളും മരുഭൂമിയൊരു
മലർവാടിയായ് വീണ്ടും
പുഞ്ചിരി തൂകും പുലരികളാൽ
ആയിരം വസന്തങ്ങൾ വിരിഞ്ഞൂ
അജ്ഞാന കാലത്തിൽ
ഇരുൾ നീങ്ങി
ചാഞ്ചാടിയ ഹൃദയങ്ങളിൽ
നവ്യജീവിതത്തിൻ നൗകകൾ
തിരകൾ മുറിച്ചു മുന്നേറി
സാഗര ഗർജനങ്ങളിൽ
പൂർണത നീരാടുന്ന മേനിയിൽ
അചഞ്ചല ഹൃദയതാരകം
ഉജ്ജ്വല ജീവിതത്തിൽ
വശ്യമനോഹര കാന്തിയൂറും
അന്തിമ പ്രവാചകൻ
മുഹമ്മദ് റസൂലുല്ലാഹ്
ഏറ്റുപാടുന്നു ദിക്കുകൾ
l