പഠനത്തിനായി കാനഡയിലെത്തിയ വിദ്യാർഥികൾ ഒത്തുചേർന്നു. വെളിച്ചം സ്റ്റുഡന്റ്സ് ഫോറം (വി.എസ്.എഫ്) ആണ് സംഗമം സംഘടിപ്പിച്ചത്. പരസ്പരം താങ്ങാവുന്നതിനൊപ്പം, മൂല്യവത്തായ ജീവിത രീതികൾ പിന്തുടരുന്നതിനും, ധാർമികവും സമാധാന പൂർണവുമായ ജീവിതം നയിക്കുന്നതിനും വിദ്യാർഥികളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയിലും കാനഡയിലുമുള്ള വെളിച്ചം നോർത്ത് അമേരിക്ക കൂട്ടായ്മ ഈ സ്റ്റുഡന്റ്സ് ഫോറം രൂപവത്കരിച്ചിരിക്കുന്നത്. വിവിധ കോഴ്സുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന 29 വിദ്യാർഥികളാണ് കാനഡയിലെ ആദ്യ സംഗമം കൂടിയായ ഈ പരിപാടിയിൽ ഒത്തുകൂടിയത്. നോർത്ത് അമേരിക്കയിലെ വിദ്യാർഥി സമൂഹത്തിനിടയിൽ ചലനാത്മകവും, ക്രിയാത്മകവുമായ സാന്നിധ്യമാവുകയാണ് വെളിച്ചം സ്റ്റുഡന്റ്സ് ഫോറം.
സ്വാലിഹയുടെ ഖുർആൻ പാരായണത്തോടെ പരിപാടികൾ ആരംഭിച്ചു. എം.സി അബ്ദുൽ ഹഖ് പരിപാടി നിയന്ത്രിച്ചു. വി.എസ്.എഫ് പ്രസിഡന്റ് അമാൻ ഉദ്ഘാടനം നിർവഹിച്ചു. VSF പബ്ലിക് റിലേഷൻസ് സെക്രട്ടറി അബ്ദുല്ല മുഹമ്മദ് ഫോറത്തിന്റെ ലക്ഷ്യങ്ങളും വിവിധ പരിപാടികളും വിശദീകരിച്ചു. പരസ്പരം താങ്ങായി നിൽക്കുക എന്നത്, വീടും നാടും വിട്ട് ഏറെ വിദൂരത്ത് ജീവിക്കേണ്ടിവരുന്നവർ നിർവഹിക്കേണ്ട അതിപ്രധാന ദൗത്യമാണെന്ന് അദ്ദേഹം പറഞ്ഞു.
'പാശ്ചാത്യ ലോകത്തെ ആക്ടിവിസം' എന്ന വിഷയത്തിൽ നബീൽ ക്ലാസ്സ് നയിച്ചു. ചരിത്രത്തിന്റെ താളുകളിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന യുവത്വം ഈ കാലത്തിന്റെ ഏറ്റവും വലിയ തേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് മൈൻഡ് യുവർ മൈന്റ് എന്ന വിഷയത്തിൽ സുഹൈൽ ക്ലാസ്സ് നയിച്ചു. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. ഒറ്റയാകുന്നതിനെക്കാൾ ഒന്നിച്ചു നിൽക്കുന്നത് മനസ്സിന് ആരോഗ്യവും സംതൃപ്തിയും നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'കാനഡയിലെ ജോലിസാധ്യതകളും വളർച്ചയും' എന്ന വിഷയത്തിൽ ഷിയാസ് നയിച്ച ക്ലാസ്സായിരുന്നു അടുത്തത്. വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്രദമായ ക്ലാസ്സിൽ എഞ്ചിനീയറിംഗ്, മെഡിസിൻ തുടങ്ങിയ മേഖലകളിൽ കാനഡയിലെ സാധ്യതകൾ അദ്ദേഹം പങ്കുവെച്ചു. വിവിധ ഭാഗങ്ങളിൽനിന്നെത്തിയവരുടെ പരസ്പരം പരിചയപ്പെടലുകളും ചോദ്യോത്തരങ്ങളും രസകരമായ കളികളും ഒത്തുകൂടലിനെ ജീവസ്സുറ്റതാക്കി. അബ്ദുല്ല ഹാരിസും മുഹമ്മദ് ഹാഷിറും പരിപാടിയുടെ സംഘാടനത്തിൽ വലിയ പങ്കുവഹിച്ചു. വെളിച്ചം നോർത്ത് അമേരിക്ക പ്രസിഡന്റ് നിയാസ് സാഹിബിന്റെ ഉദ്ബോധനത്തോടെ പരിപാടി സമാപിച്ചു. Contact number: +1 (786) 708-7555
l