അനുഭവം

2009 കാലം. പ്രീഡിഗ്രി പഠനം കഴിഞ്ഞു. തുടര്‍ പഠനത്തിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. കുടുംബത്തില്‍ ദാരിദ്ര്യമായിരുന്നു. അന്നത്തെ ജമാഅത്തെ ഇസ് ലാമി ഏരിയാ സെക്രട്ടറി അബ്ദുല്‍ ജലാല്‍ മാഷ് ബൈത്തുസ്സകാത്തിലേക്ക് അപേക്ഷ തയാറാക്കി തന്നു. 25,000 രൂപ സ്വയംതൊഴില്‍ പദ്ധതി ഇനത്തില്‍ ബൈത്തുസ്സകാത്ത് അനുവദിച്ചു. ഈ മൂലധനവുമായി ബേക്കറി ഉല്‍പന്നങ്ങളുടെ പാക്കിംഗ് യൂനിറ്റ് ആരംഭിച്ചു. ഓട്ടോറിക്ഷ വാടകക്കെടുത്താണ് ആദ്യകാലത്ത് വിതരണം നടത്തിയിരുന്നത്. ഓട്ടോ വാടകയും മറ്റു ചെലവുകളും കഴിഞ്ഞ് വളരെ തുഛമായ സംഖ്യ മിച്ചമുണ്ടാവും. നാട്ടിലെ ഒരു സുമനസ്സ് സ്വന്തമായി വാഹനം വാങ്ങാൻ തിരിച്ചടവ് വ്യവസ്ഥയില്‍ പണം തന്ന് സഹായിച്ചു. കച്ചവടം മെച്ചപ്പെട്ടു തുടങ്ങി.
ഇപ്പോള്‍ മൂന്നു പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്ന ഈ സംരംഭം ലാഭകരമായി മുന്നോട്ട് പോകുന്നു. 2014-ല്‍ പുതിയ വീടിന്റെ പണി കഴിഞ്ഞു. 2023 ഒക്ടോബറില്‍ മകളുടെ വിവാഹവും നടന്നു. വീടു പണിയും വിവാഹവും കടബാധ്യതകളില്ലാതെയാണ് നടന്നത്. കച്ചവടത്തിന്റെ വരുമാനത്തില്‍നിന്ന് സകാത്ത് കൊടുക്കാന്‍ സാധിച്ചു. ലാഭവിഹിതമെടുത്ത് മഞ്ചേരിയിലുള്ള ഫൈന്‍ ടച്ച് ടിഷ്യു പേപ്പര്‍ കമ്പനിയില്‍ ഷെയര്‍ ചേർന്നിരിക്കുകയാണ്. മകള്‍ക്ക് ഒരു എയ്ഡഡ് സ്ഥാപനത്തില്‍ എല്‍.പി.എസ് ടീച്ചറായി ജോലി ലഭിച്ചു. മകന്‍ പഠനത്തോടൊപ്പം കച്ചവടത്തില്‍ സഹായിക്കുന്നു. ഭാര്യ ഫാത്തിമ പാക്കിംഗ് യൂനിറ്റിന്റെ മുന്നോട്ട് പോക്കിൽ സജീവ പങ്കാളിയാണ്. ഒരു നിര്‍മാണ യൂനിറ്റ് തുടങ്ങുന്നതിനെക്കുറിച്ചും ആലോചനയുണ്ട്, ഇന്‍ശാ അല്ലാഹ്.
9895729490