ജെറിയാട്രിക് കൗൺസിലിംഗ് പ്രോഗ്രാം
എം.ജി യൂനിവേഴ്സിറ്റി നൽകുന്ന യോഗ & ജെറിയാട്രിക് കൗൺസിലിംഗ് എം.എസ്.സി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവേശന പരീക്ഷ, യോഗ്യതാ പരീക്ഷയിലെ മാർക്ക്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. പ്രായപരിധിയില്ല. അപേക്ഷാ ഫോം വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഓണററി ഡയറക്ടർ, സെന്റർ ഫോർ യോഗ & നാച്വറോപ്പതി, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം - 686 560 എന്ന വിലാസത്തിലേക്ക് അയക്കണം. രജിസ്ട്രേഷൻ ഫീസ് 500 രൂപ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. ഫോൺ: 9447569925, 9539427114
info website: www.https://cyn.ac.in
last date: 2024 August 11 (info)
സ്കോളർഷിപ്പോടെ പുതു തലമുറ കോഴ്സുകൾ
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ പുതു തലമുറ കോഴ്സുകൾ സ്കോളർഷിപ്പോടു കൂടി പഠിക്കാൻ അവസരം. മത്സര പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് അനുവദിക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 10% മുതൽ 50% വരെ സ്കോളർഷിപ്പോടു കൂടി പഠിക്കാം. കുറഞ്ഞത് 40% എങ്കിലും മാർക്ക് ഉണ്ടെങ്കിലേ 10 ശതമാനം സ്കോളർഷിപ്പ് ലഭ്യമാവുകയുള്ളൂ. വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
info website: https://link.asapcsp.in/scholarship , https://asapkerala.gov.in/
last date: 2024 July 31 (info)
പി.ജി ഡിപ്ലോമ ഇൻ പ്ലാന്റ് ഹെൽത്ത് മാനേജ്മെന്റ്
നാഷ്നൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെൽത്ത് മാനേജ്മെന്റ് (NIPHM) ഒരു വർഷത്തെ പി.ജി ഡിപ്ലോമ, ആറ് മാസത്തെ ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി ഇൻ അഗ്രികൾചർ/ഹോർട്ടികൾചർ/ അഗ്രി & റൂറൽ ഡെവലപ്പ്മെന്റ് / ബി.ടെക് (അഗ്രികൾചർ എഞ്ചിനീയറിംഗ്) / എം.എസ്.സി ലൈഫ് സയൻസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മെറിറ്റ് അടിസ്ഥാനത്തിൽ സ്കോളർഷിപ്പും ലഭിക്കും. വിശദമായ വിജ്ഞാപനത്തിന് വെബ്സൈറ്റ് കാണുക. കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള ഓട്ടോണമസ് സ്ഥാപനമാണ് NIPHM.
info website: https://niphm.gov.in/
last date: 2024 July 30 (info)
പി.ജി ഡിപ്ലോമ ഇൻ പവർ പ്ലാന്റ് എഞ്ചിനീയറിംഗ്
നാഷ്നൽ പവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (NPTI) പി.ജി ഡിപ്ലോമ ഇൻ പവർ പ്ലാന്റ് എഞ്ചിനീയറിംഗ് (ഒരു വർഷം), ഹൈഡ്രോ പവർ–പ്ലാന്റ് എഞ്ചിനീയറിംഗ് (9 മാസം), റിന്യൂവബിൾ എനർജി ആന്റ് ഗ്രിഡ് ഇന്റർഫേസ് ടെക്നോളജീസ് (ഒരു വർഷം) എന്നീ കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം. അപേക്ഷകർ 60% മാർക്കോടെ മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് / കൺട്രോൾ ആന്റ് ഇൻസ്ട്രുമെന്റേഷൻ / പവർ എഞ്ചിനീയറിംഗ് ബി.ടെക് യോഗ്യത നേടിയിരിക്കണം. തത്തുല്യ യോഗ്യതയും പരിഗണിക്കും. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
info website: https://npti.gov.in/
last date: 2024 July 28 (info)
മാസ്റ്റർ ഓഫ് എഞ്ചിനീയറിംഗ് പ്രോഗ്രാമുകൾ
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂൾ ഡിസൈൻ (CITD) യൂനിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഉസ്മാനിയ യൂനിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന മുഴുവൻ സമയ മാസ്റ്റർ ഓഫ് എഞ്ചിനീയറിംഗ് പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. എം.ഇ. മെക്കാനിക്കൽ CAD/CAM, ടൂൾ ഡിസൈൻ, ഡിസൈൻ ഫോർ മാനുഫാക്ച്ചർ, മെക്കാട്രോണിക്സ് എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. യോഗ്യതാ മാനദണ്ഡങ്ങൾ സംബന്ധിച്ച വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ്പ് ഡെസ്ക്ക്: 9502405170, 040-29561795, ഇ-മെയിൽ: [email protected] .
info website: www.citdindia.org
പിന്നാക്ക വിഭാഗ വികസന വകുപ്പ് പദ്ധതി
അഭിഭാഷക ധനസഹായ പദ്ധതി
കേരള ബാർ കൗൺസിലിൽ 2021 ജൂലൈ 1-നും 2024 ജൂൺ 30-നും ഇടയിൽ എൻറോൾ ചെയ്ത് സംസ്ഥാനത്തിനകത്ത് തന്നെ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. അർഹരായവർക്ക് പ്രതിവർഷം, 12000 രൂപ വീതം പരമാവധി മൂന്ന് വർഷത്തേക്ക് ധന സഹായം ലഭിക്കും. അപേക്ഷാ ഫോമും വിശദമായ വിജ്ഞാപനവും വെബ്സൈറ്റിൽ ലഭ്യമാണ്.
info website: http://bcdd.kerala.gov.in/
last date: 2024 July 31 (info)
കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുകളുടെ പരിശീലനം
ഒ.ബി.സി വിഭാഗങ്ങളിൽ പെട്ട ബി.എസ്.സി നഴ്സിംഗ് പഠനം പൂർത്തീകരിച്ച് 2 വർഷം പൂർത്തിയായിട്ടില്ലാത്ത ഉദ്യോഗാർഥികൾക്കും, ബി.എസ്.സി നഴ്സിംഗ് നാലാം വർഷ വിദ്യാർഥികൾക്കും IELTS/TOEFL/OET/NCLEX പരിശീലനം നടത്തുന്നതിന് നൽകുന്ന ധന സഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം, പരീക്ഷ എന്നിവക്കായി 14,000 രൂപ വരെ ലഭിക്കും.
info website: www.egrantz.kerala.gov.in
last date: 2024 July 31 (info)