കവര്‍സ്‌റ്റോറി

രക്തം തളം കെട്ടിയ നിരത്തുകൾ. ഇടക്കിടെ ഉയരുന്ന വെടിയൊച്ചകൾ. പലതും കത്തിയമർന്ന് ഉയരുന്ന പുകച്ചുരുളുകൾ. ആക്രമിക്കപ്പെട്ടവരുടെയും പീഡിപ്പിക്കപ്പെട്ടവരുടെയും നിലവിളികൾ. കണ്ണടച്ചുപോയാൽ അടുത്ത പകൽ കാണുമോ എന്നുറപ്പില്ലാത്ത രാത്രികൾ. ജീവഭയമില്ലാതെ ഒരാൾക്കും പൊതുനിരത്തിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥ- ഇതാണ് മണിപ്പൂർ എന്ന ഇന്ത്യൻ സംസ്ഥാനം പിന്നിട്ട നൂറുദിനങ്ങൾ. കൊലപാതകങ്ങളുടെയും പീഡനങ്ങളുടെയും കണക്കെടുത്ത് ആര് മുന്നിൽ നിൽക്കുന്നു എന്ന് അന്വേഷിക്കുന്ന അധഃപതിച്ച മാധ്യമ പ്രവർത്തനത്തിന്റെ കെട്ട കാലം. മൂന്ന് മാസം പിന്നിട്ടിട്ടും കുക്കി - മെയ്‌തി സംഘർഷം മണിപ്പൂരിലെ സാധാരണ ജീവിതം കൂടുതൽ ദുസ്സഹമാക്കി തുടരുകയാണ്. ഇത്രയൊക്കെയായിട്ടും സംസ്ഥാന-കേന്ദ്ര സർക്കാരുകൾ അവരുടെ ബീഭത്സമായ നിസ്സംഗത തുടരുന്നു.

'ഇനിയെത്ര ജീവനുകൾ പൊലിയണം, ഇനിയുമെത്ര നഗ്‌ന പരേഡുകൾ കാണണം, ഇനിയുമെത്ര പീഡനങ്ങൾ കേൾക്കണം; സർക്കാരൊന്നിടപെടാൻ' എന്നായിരുന്നു കുക്കി സ്റ്റുഡന്റസ് ഓർഗനൈസേഷന്റെ പ്രസിഡന്റ് ഞങ്ങളോട് ചോദിച്ചത്.

കത്തിക്കപ്പെട്ട ഇരു ചക്രവാഹനം

115 കുക്കികളും 65 മെയ്‌തികളും ഉൾപ്പെടെ 187 പേർ ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സർക്കാർ കണക്കുകൾ. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു. അറുപതിനായിരത്തോളം പേർക്ക് നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിയും വന്നിട്ടുണ്ട്. എന്നാൽ, ഔദ്യോഗിക കണക്കുകളിൽനിന്ന് ഏറെ വ്യത്യസ്തമാണ് യഥാർഥ കണക്കുകൾ എന്നാണ് പലരും പറയുന്നത്. 133 കുക്കികൾ കൊലചെയ്യപ്പെടുകയും മുന്നൂറോളം പേരെ കാണാതാവുകയും നാനൂറോളം ക്രിസ്ത്യൻ പള്ളികൾ തകർക്കപ്പെടുകയും നാൽപതിനായിരത്തിലധികം കുക്കികൾക്ക് നാട് വിട്ടോടുകയും ചെയ്യേണ്ടി വന്നിട്ടുണ്ടെന്നാണ് കുക്കികൾക്കായുള്ള റിലീഫ് പ്രവർത്തനങ്ങളുടെ മുന്നിലുള്ള കെ.എസ്.ഒ മീഡിയാ സെൽ കൺവീനർ ഗ്രേസി പറയുന്നത്.

എന്താണ് മണിപ്പൂരിൽ സംഭവിച്ചത്?

വർഗീയമായി ധ്രുവീകരിക്കപ്പെട്ട മണിപ്പൂരിലെ ഗോത്രങ്ങൾക്കിടയിലെ സംഘർഷം ഒരു പുതിയ കാര്യമല്ല. പക്ഷേ, അതിങ്ങനെയൊരു അവസ്ഥയിലേക്ക് വഷളാവുമെന്ന് ആരും കരുതിയില്ല. മെയ്തി വിഭാഗം ഏറക്കാലമായി ഉന്നയിക്കുന്ന എസ്.ടി പദവിക്ക് വേണ്ടിയുള്ള ആവശ്യം അംഗീകരിച്ച് മണിപ്പൂർ ഹൈക്കോടതി ഉത്തരവിറക്കിയതോടെയാണ് കാര്യങ്ങൾ വഷളാകുന്നത്. സംസ്ഥാനത്തെ ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്‌തി വിഭാഗത്തിലെ ഭൂരിഭാഗം പേരും എസ്.സി, ഒ.ബി.സി, ഇ.ഡബ്ലിയു.എസ് തുടങ്ങിയ വിഭാഗത്തിൽ പെടുന്നവരായിരുന്നു. ഇതിന് പുറമെ, കുക്കി, നാഗ, മെയ്‌തി പംഗൽ തുടങ്ങിയ വിഭാഗങ്ങൾക്ക് ഉണ്ടായിരുന്ന എസ്.ടി പദവി കൂടി മെയ്‌തി വിഭാഗത്തിന് നൽകുന്നതായിരുന്നു കോടതി ഉത്തരവ്. വിധിക്കായി ഹൈക്കോടതി ഉപയോഗിച്ച കണക്കുകൾ വസ്തുതാപരമായി തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീം കോടതി പിന്നീട് ഉത്തരവ് സ്റ്റേ ചെയ്‌തെങ്കിലും, ഉത്തരവിറങ്ങിയതിന്റെ പശ്ചാത്തലത്തിൽ കുക്കികളും നാഗ വിഭാഗത്തിൽ പെട്ടവരും ചേർന്ന് മെയ് 3-ന് ട്രൈബൽ സോളിഡാരിറ്റി മാർച്ച് എന്ന പേരിൽ റാലി സംഘടിപ്പിച്ചു.

റാലിക്ക് തൊട്ട് പിറകെ, ചുരാചന്ദ്പൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ആംഗ്ലോ കുക്കി വാർ മെമ്മോറിയൽ ഗേറ്റിന് മെയ്തി വിഭാഗക്കാർ തീവെച്ചു. കുക്കികൾ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തുനിൽപ്പിന്റെ ഓർമയായിരുന്നു ആ ഗേറ്റ്. ഗേറ്റിന് തീ വെച്ചത് ഒരു തുടക്കം മാത്രമായിരുന്നു. പിന്നീട് നടന്നത് കൂട്ടക്കൊലകളും ആയുധധാരികളായ മെയ്തികളുടെ അഴിഞ്ഞാട്ടവുമായിരുന്നു.

നാലുഭാഗവും മലനിരകളാൽ ചുറ്റപ്പെട്ട മണിപ്പൂരിലെ താഴ്‌വര ജില്ലകളായ ഇംഫാൽ, ബിഷ്ണുപൂർ എന്നിവിടങ്ങളിലായിരുന്നു മെയ്തികൾ കൂടുതലായി താമസിച്ചിരുന്നത്; മലയോര ജില്ലകളായ ചുരാചന്ദ്പൂർ, കാങ്‌പോക്പി തുടങ്ങിയ ജില്ലകളിൽ കുക്കികളും. ഇംഫാലിലെയും ബിഷ്ണുപൂരിലെയും കുക്കികളെ അവിടത്തെ മെയ്‌തി വിഭാഗക്കാർ ആട്ടിയോടിച്ചു. മെയ്‌തി സായുധ വിഭാഗമായ 'അറമ്പായി തെങ്കോൽ' താഴ്‌വരയിലെ കുക്കികളെ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. കുക്കി വീടുകൾക്കും കടകൾക്കും തീ വെച്ചു. പട്ടാളത്തിന് പ്രത്യേക അധികാരം നൽകിയിരുന്ന അഫ്‌സ്പ നിയമം പിൻവലിക്കാനുള്ള സമരങ്ങൾക്ക് മുന്നിലുണ്ടായിരുന്ന മെയ്‌തി സ്ത്രീ സംഘടനയായ 'മീര പൈബി' കുക്കി സ്ത്രീകളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും അവരെ 'അറമ്പായി തെങ്കോൽ' സൈന്യത്തിന് പിടിച്ചുകൊടുക്കുകയും ചെയ്തു. താഴ്‌വരകളിൽനിന്ന് കുക്കികൾ മലകയറി. അതോടെ മലയോര ജില്ലകളിലെ മെയ്തികൾക്കെതിരെയും ആക്രമണങ്ങളുണ്ടായി. അവരുടെ സ്വത്തും ജീവനും നഷ്ടപ്പെടാൻ തുടങ്ങി. ഒരാഴ്ചക്കുള്ളിൽ തന്നെ നൂറിൽ കൂടുതൽ ആളുകൾ കൊല്ലപ്പെടുകയും രണ്ടായിരത്തിലധികം വീടുകളും കടകളും കത്തിക്കുകയും ചെയ്തു.

കാര്യങ്ങൾ കൈവിട്ട് പോവുകയാണെന്ന് കണ്ടിട്ടും മെയ്‌തി വിഭാഗത്തിൽ പെട്ട മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗോ അദ്ദേഹത്തിന്റെ സർക്കാരോ കാര്യമായൊന്നും ചെയ്തില്ല. അറുപത് എം.എൽ.എമാരുള്ള മണിപ്പൂർ നിയമസഭയിൽ 40 പേരും മെയ്‌തികളായിരുന്നു. അവരുടെ കൈയിലുണ്ടായിരുന്ന ആയുധങ്ങൾക്ക് പുറമെ മെയ്തികൾ പോലീസ് സ്‌റ്റേഷനുകളിലെ തോക്കുകളും മറ്റും കൊള്ളയടിച്ചു. പിന്നീട് നടന്നത് അറുകൊലകളായിരുന്നു.

'കറുത്ത വസ്ത്രധാരികളായ അറമ്പായി തെങ്കോൽ സൈന്യം തോക്കും മറ്റ് ആയുധങ്ങളുമായി ഞങ്ങളുടെ ഗ്രാമമായ കോനോംഫായിലേക്കും വന്നു. കൈയിൽ കിട്ടിയതെല്ലാം അവർ നശിപ്പിച്ചു. കുഞ്ഞുങ്ങളെയും സ്ത്രീകളെയും പ്രായമായവരെയും രോഗികളെയും ഉപദ്രവിച്ചു. ഞങ്ങളുടേതിന് തൊട്ടടുത്തുള്ള ഗ്രാമം തീവെച്ചതിന് ശേഷമുള്ള വരവായിരുന്നു അത്. ഗ്രാമ മുഖ്യന്റെ നിർദേശ പ്രകാരം ഞങ്ങൾ മലകയറി. എന്നാൽ, എന്റെ ഗ്രാമവാസിയായിരുന്ന 65-കാരനായ തൊങ്കോസൺ ഞരമ്പ് സംബന്ധമായ അസുഖം മൂലം നടക്കാനും മറ്റും ബുദ്ധിമുട്ടനുഭവിക്കുന്ന ആളായിരുന്നതിനാൽ അദ്ദേഹത്തെയുംകൊണ്ട് മലകയറൽ വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാലും അയാളെ കൂടെ കൂട്ടാതെ ഞങ്ങൾ പോകാൻ തയാറായില്ല. തന്നെ കാത്തിരുന്നാൽ മറ്റുള്ളവരും വൈകുമെന്ന് പറഞ്ഞ് തൊങ്കോസൺ ഞങ്ങളെ നിർബന്ധിച്ച് ഗ്രാമത്തിൽ നിന്ന് പറഞ്ഞയച്ചു. പ്രായമായ തന്നെ ആരും ഒന്നും ചെയ്യാൻ സാധ്യതയില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെ തൊങ്കോസണ്ണിനെ അവിടെ തനിച്ചാക്കി ഞങ്ങൾ മലകയറി. മെയ്തികൾ ഞങ്ങളുടെ വീടുകളും ഗ്രാമവും കത്തിക്കുന്നത് ഞങ്ങൾ വേദനയോടെ മലമുകളിൽ നിന്ന് നോക്കിനിന്നു. ഞങ്ങളുടെ വീടും മറ്റും നശിച്ചാലും തൊങ്കോസണ്ണിന് ഒന്നും സംഭവിക്കരുതേ എന്നായിരുന്നു ഞങ്ങളുടെ പ്രാർഥന. എന്നാൽ, ഞങ്ങളുടെ പ്രാർഥന വിഫലമായി. അക്രമി സംഘം പോയതിന് ശേഷം മലയിറങ്ങിവന്ന് നോക്കിയപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ് കിടക്കുന്ന തൊങ്കോസണ്ണിന്റെ മൃതദേഹമായിരുന്നു. ആ മനുഷ്യനെ അവർ ജീവനോടെ കത്തിച്ചു.'
ചുരാചന്ദ്പൂരിലെ ഹാപ്പി ഹാർട്ട് സ്‌കൂളിൽ പ്രവർത്തിക്കുന്ന റിലീഫ് ക്യാമ്പിൽവെച്ച് ഈ കഥ ഞങ്ങളോട് പറയുമ്പോൾ 55-കാരിയായ ലിങ്കിൻ വിതുമ്പുകയായിരുന്നു. ആ ദിവസങ്ങളിലെ അനുഭവങ്ങളെ കുറിച്ച് ക്യാമ്പിലെ ആർക്കും കൂടുതൽ പറയാൻ സാധിച്ചില്ല. നാടും വീടും നഷ്ടപ്പെട്ട അവർക്ക് ജീവനോടെ ഇരിക്കണമെങ്കിൽ കുക്കികൾ കൂടുതലുള്ള ചുരാചന്ദ്പൂരിൽ എത്തണമായിരുന്നു. എന്നാൽ, അവരുടെ ഗ്രാമമായ കോനോംഫായിൽനിന്ന് ചുരാചന്ദ്പൂരിലേക്ക് എത്തണമെങ്കിൽ മെയ്‌തി ജില്ലകളായ ഇംഫാലും ബിഷ്ണുപൂരും കടന്നുപോകണം. അതൊഴിവാക്കി ചുരാചന്ദ്പൂരിലെത്താൻ ഒരു വഴിയേ അവർക്ക് മുന്നിലുണ്ടായിരുന്നുള്ളൂ. മലകളിലൂടെ സഞ്ചരിക്കുക. അങ്ങനെ ദിവസങ്ങളെടുത്ത് മലയും കുന്നും പുഴയും താണ്ടിയാണ് അവർ ചുരാചന്ദ്പൂരിലെത്തിയത്.

ജിയ, ഇംഫാൽ

മണിപ്പൂർ ഇപ്പോൾ രണ്ട് സംസ്ഥാനമായിരിക്കുന്നു; ഒന്ന് മെയ്തികളുടെയും മറ്റൊന്ന് കുക്കികളുടെയും. കുക്കി വിഭാഗത്തിൽപെട്ട ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ജനപ്രതിനിധികളും വരെ താഴ്‌വര ജില്ലകൾ വിട്ട് മലയോര ജില്ലകളിലേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ കുടിയേറിയിരിക്കുന്നു. കുക്കി പ്രദേശങ്ങളിലുള്ള മെയ്തികളും സമാന രീതിയിൽ അവരുടെ നാടും വീടും വിട്ട് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.
കുക്കികൾക്ക് നേരെയുള്ള മെയ്തികളുടെ അക്രമ പരമ്പരകളായിരുന്നു പ്രശ്നങ്ങൾ തുടങ്ങിയ സമയത്തുണ്ടായിരുന്നത്. വംശീയ ഉന്മൂലനം എന്ന കണക്കെ കുക്കികൾ വേട്ടയാടപ്പെട്ടു. പിന്നീട് കണ്ടത് കുക്കികളുടെ സംഘടിതമായ പ്രതിരോധമായിരുന്നു. സാധാരണ ജനങ്ങൾ പ്രതിരോധ നിരയുടെ മുൻനിരയിലേക്ക് വന്നതോടെ താഴ്‌വരക്കും മലനിരകൾക്കുമിടയിൽ ബങ്കറുകളും ട്രഞ്ചുകളും അതിർത്തികളും അവർ സ്ഥാപിച്ചു. അതോടെയാണ് ആക്രമണങ്ങൾക്കും കൊലകൾക്കും ശമനം വന്നത്.

പ്രാദേശിക ചാനലുകളെല്ലാം മെയ്തികളുടേതായതിനാൽ ആക്രമണങ്ങൾക്കെല്ലാം കാരണം കുക്കി സായുധസംഘങ്ങളാണെന്നാണ് അവർ പ്രചരിപ്പിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ പത്രമായ സങായി എക്സ്പ്രസ്സ് നടത്തുന്നത് മെയിതേയിയായ ഒരു ബി.ജെ.പി എം.എൽ.എ. 'ലൈസൻസുള്ള തോക്കുകൾ സാധാരണ എല്ലാ കുക്കികളുടെ വീടുകളിലും ഉണ്ടാകാറുണ്ട്. അതു വെച്ചാണ് ഞങ്ങൾ പ്രതിരോധിക്കുന്നത്. അവർ (മെയ്തെയികൾ) ഞങ്ങളെ ഓട്ടോമാറ്റിക് തോക്കുകൾ ഉപയോഗിച്ചാണ് ആക്രമിക്കുന്നത്. ഞങ്ങൾക്ക് അത് പ്രതിരോധിക്കണ്ടേ?' ചുരാചന്ദ്പൂരിലെ ഒരു അതിർത്തി ഗ്രാമമായ ഹോലൈകോപിയിൽ മുൻനിര പോരാളിയായ ലിലിം ചോദിച്ചു.
21 മെയ്തി എം.എൽ.എമാർ, സംഘർഷം അവസാനിപ്പിക്കാൻ കേന്ദ്രം ഇടപെടണമെന്നും സംസ്ഥാന സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും പറഞ്ഞ് 2023 ജൂൺ 23-ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. എന്നാൽ, അടുത്ത ദിവസം തന്നെ അവർ പ്രസ്താവന പിൻവലിച്ചു. പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാർ നിസ്സംഗത കാണിക്കുകയാണെന്ന് പലരും ഇത് ചൂണ്ടിക്കാണിച്ച് വിമർശിച്ചിരുന്നു. അപ്പോഴും സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ തന്നാലാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞത്. 'സംസ്ഥാന സർക്കാർ വിചാരിച്ചിരുന്നെങ്കിൽ ഈ പ്രശ്നം രണ്ട് മണിക്കൂർ കൊണ്ട് തീർക്കാമായിരുന്നു. പക്ഷേ, അവർക്ക് വേണ്ടത് പ്രശ്നമാണ്' - മെയ്‌തി മുസ്‌ലിം ഇന്റലെക്ച്വൽ ഫോറം പ്രസിഡന്റ് ജിയ പറഞ്ഞു.

ലിങ്കിൻ

മെയ്തികളും കുക്കികളും താഴ്‌വരയിലായാലും മലമുകളിലായാലും ഒരുമിച്ച് ഇടപഴകി ജീവിച്ചവരായിരുന്നു. അവർക്കിടയിൽ ഒറ്റപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടായിരുന്നെങ്കിലും എങ്ങനെയാണ് ഇത്രയും ഭീകരമായ വെറുപ്പ് അവരിൽ ഉണ്ടായതെന്ന് മനസ്സിലാകുന്നില്ലെന്നാണ് മെയ്‌തി മുസ്്ലിംകളായ പംഗൽ വിഭാഗം കൂടുതലായി താമസിക്കുന്ന അതിർത്തി പ്രദേശമായ ക്വക്തയിൽനിന്നുള്ള റഹ്്മത്ത് പറയുന്നത്. ക്വക്ത ബസാറിൽ കുക്കി ഉടമസ്ഥതയിലുള്ള കട ഈയടുത്ത് 17 ലക്ഷം രൂപ കൊടുത്ത് റഹ്്മത്ത് വാങ്ങിയിരുന്നു. കടയിലേക്കായി നാലുലക്ഷം വിലപിടിപ്പുള്ള വസ്തുക്കളും വാങ്ങിവെച്ചു. എന്നാൽ, കട തന്റെ പേരിലേക്കാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. കട തന്റേതാണെന്ന് റഹ്്മത്ത് പറഞ്ഞിട്ടും മെയ്‌തികൾ കേട്ടില്ല. അവർ കട തല്ലിത്തകർത്ത് തീയിട്ടു. റഹ്്മത്തിന് നോക്കി നിൽക്കുകയല്ലാതെ മറ്റു മാർഗമൊന്നും ഉണ്ടായിരുന്നില്ല. അവരോട് പ്രതികരിച്ചൂടായിരുന്നോ എന്ന ഞങ്ങളുടെ ചോദ്യത്തിന്, കടയോട് ചേർന്നുള്ള ഐ.എൻ.എ ഹയർ സെക്കന്ററി സ്‌കൂളിൽ ക്യാമ്പ് ചെയ്തിട്ടുള്ള ബി.എസ്.എഫ് കമാൻഡോസ് പോലും നോക്കി നിൽക്കുമ്പോൾ തനിക്ക് എന്താണ് ചെയ്യാൻ കഴിയുക എന്നായിരുന്നു റഹ്്മത്തിന്റെ മറുപടി.
തൊട്ടടുത്തായി വീടുകളിൽ കഴിയുകയും, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ജോലിചെയ്യുകയും ചെയ്തിരുന്നവരായിരുന്നു കുക്കികളും മെയ്തികളും. ഏറ്റവും അവസാനം ആഗസ്റ്റ് 5-ന് നടന്ന മെയ്തി മരണങ്ങൾ ക്വക്തയിലായിരുന്നു. പിശക്, പ്രേംജിത്, ജിതൻ എന്നിവർ. ഇവരുടെ തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന കുക്കികളായിരിക്കും പലായനത്തിന് ശേഷം ഇവരുടെ വീടുകൾ പറഞ്ഞുകൊടുത്തത് എന്നാണ് മെയ്‌തികൾ ആരോപിക്കുന്നത്. റഹ്്മത്ത് പറഞ്ഞത് പ്രകാരം അവർ പരസ്പരം വളരെ സ്നേഹത്തിലും സന്തോഷത്തിലും ജീവിച്ചവരായിരുന്നു. കുക്കി കുടുംബത്തിന്റെ വയൽ പാട്ടത്തിനെടുത്തായിരുന്നു പിശക്കും പ്രേംജിത്തും നെൽകൃഷി നടത്തിയിരുന്നത്. വൈകുന്നേരങ്ങളിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുന്ന, തമാശകൾ പറയുന്ന, പരസ്പരം പ്രശ്നങ്ങൾ പങ്കുവെക്കുന്ന ബന്ധം.

ബിരേൻ സിംഗിന്റെ വിദ്വേഷ പ്രസംഗങ്ങൾ

2017-ലും തുടർന്ന് 2022-ലും സംസ്ഥാനത്ത് അധികാരത്തിൽ വന്ന ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നൽകിയിരുന്ന പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു മെയ്‌തി വിഭാഗത്തിനുള്ള എസ്.ടി പദവി. മണിപ്പൂരിൽ ബി.ജെ.പിയുടെ ബലവും 53 ശതമാനം വരുന്ന മെയ്‌തികൾ തന്നെയാണ്. അവരുടെ സായുധ സംഘടനയായ അറമ്പായി തെങ്കോൽ സംസ്ഥാനത്തെ മുതിർന്ന ബി.ജെ.പി നേതാക്കളായ ബിരേൻ സിംഗിന്റെയും രാജ്യസഭാ എം.പിയും രാജകുടുംബത്തിലെ കിരീടാവകാശിയുമായ ലീഷെമ്പ സനാജയോബയുടെയും ആശീർവാദത്തോടെയാണ് പ്രവർത്തിക്കുന്നത്. മണിപ്പൂരിലെ ഒരു ആർ.എസ്.എസ് ഔട്ട് ഫിറ്റാണ് അറമ്പായി തെങ്കോൽ എന്ന വിമർശനവും പ്രബലമാണ്.
കോൺഗ്രസ്സിൽനിന്ന് ചേക്കേറി ബി.ജെ.പി പാളയത്തിൽ വന്നത് മുതൽ കുക്കികൾക്കെതിരെ നിരവധി തവണയാണ് ബിരേൻ സിംഗ് വിദ്വേഷ പ്രസംഗങ്ങൾ നടത്തിയത്. 2014-ൽ ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിലേറിയതിന് ശേഷം, രാജ്യത്താകമാനം അവർ നടപ്പാക്കിയ 'തീവ്ര ഹിന്ദുത്വവത്കരണം' മെയ്തികളെയും സ്വാധീനിച്ചു. അതുവരെ മതത്തിന്റെ പേരിൽ പരസ്പരം വിഭാഗീയത വെച്ചുപുലർത്തിയിട്ടില്ലാത്ത മെയ്തികളും, ക്രിസ്ത്യൻ വിഭാഗത്തിൽപെട്ട കുക്കികളും തമ്മിൽ അകലാൻ ബി.ജെ.പിയുടെ പദ്ധതികൾ കാരണമായി.

അതിനായി അവർ ആദ്യം മെയ്തികളെ ഹിന്ദുക്കളാക്കുകയായിരുന്നു. മെയ്്തികൾ തന്നെ ഏഴു തരമുണ്ട്. അവർ സന്മഹിസ(Sanmahism)ത്തിൽ വിശ്വസിച്ചിരുന്നവരായിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ അന്നത്തെ രാജാവ് പാംഹെയ്‌ബ ഹിന്ദു മതം സ്വീകരിച്ചതിന്റെ ചരിത്രം വെച്ചാണ് മെയ്തികളെ ഒന്നാകെ ഹിന്ദുക്കളായി പരിഗണിക്കുന്നത്. യഥാർഥ തദ്ദേശീയതയാണ് അവരുടെ വാദമെങ്കിൽ അവർ സന്മഹിസത്തിലേക്ക് തിരികെ പോകുമായിരുന്നു. പല മെയ്‌തി റാഡിക്കൽ ഗ്രൂപ്പുകളും അതിനായി വാദിക്കുന്നുമുണ്ട്. 'ഞങ്ങൾ ഹിന്ദുക്കളെ കുക്കി ക്രിസ്ത്യാനികൾ ആക്രമിക്കുകയാണ്' എന്നാണ് ഇംഫാലിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ ലൈഷ്‌റാം ദീപൻ പറഞ്ഞത്. ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പോലും വിദ്വേഷ പ്രചാരണങ്ങളിൽ വീണു പോയിട്ടുണ്ട് എന്നർഥം.

അഭയാർഥി ക്യാമ്പിലെ കുക്കി ബാലൻ

ഹിന്ദുത്വവത്കരണം നടന്നുകഴിഞ്ഞാൽ മെയ്തികൾക്ക് ഒരു ശത്രുവിനെ കൊടുക്കണം. ജനസംഖ്യ കുറഞ്ഞ മുസ്‌ലിംകളെ ശത്രുക്കളാക്കുന്നതു കൊണ്ട് ഇലക്ടറൽ പൊളിറ്റിക്‌സിൽ കാര്യമായ പ്രയോജനം ഉണ്ടായേക്കില്ല എന്ന തോന്നൽകൊണ്ടാകാം കുക്കികളെ ശത്രുസ്ഥാനത്തേക്ക് കൊണ്ടുവന്നത്. അങ്ങനെ മെയ്‌തി ഹിന്ദുവും, കുക്കി ക്രിസ്ത്യനുമായി. 'മെയിൻലാന്റ് ഇന്ത്യയിലെ (വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളെ മാറ്റിനിർത്തിയിട്ടുള്ള ഇന്ത്യ) ഹിന്ദുക്കളെ തൃപ്തിപ്പെടുത്താനായിട്ടാണ് നിലവിൽ സർക്കാരുകൾ ശ്രമിക്കുന്നത്' - കുക്കി ക്രിസ്ത്യൻ ലീഡേഴ്‌സ് ഫെല്ലോഷിപ് (കെ.സി.എൽ.എഫ്) ചെയർമാൻ ഡോ. എം. താങ്കോസീ ഹോകിപ് പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബി.ജെ.പി സർക്കാരുകൾക്ക് വേണ്ടത് അതുതന്നെയാണ്. വരാൻ പോകുന്ന ലോക്്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുതന്നെയാണ് അവർ പ്രവർത്തിക്കുന്നത്. l
(തുടരും)

അടുത്ത പടിയായിരുന്നു മണിപ്പൂരിനെ ഇന്ന് കാണുന്ന വിധത്തിൽ സംഘർഷഭരിതമാക്കിയത്. സർക്കാരും മെയ്‌തികളും ഒരുപോലെ കുക്കികളെ പൈശാചികവത്കരിച്ചു. കുക്കികൾ ക്രിമിനലുകളും രാജ്യദ്രോഹികളുമാണെന്ന് വരുത്തിത്തീർക്കാനുള്ള നരേറ്റീവുകളുണ്ടാക്കി. ലൈഷ്‌റാം ദീപൻ പറയുന്നത് പ്രകാരം കുക്കികൾ ഇന്ത്യക്കാരല്ല. കുക്കികളെ ബ്രിട്ടീഷുകാർ ജോലി ചെയ്യാനായി മ്യാൻമറിൽനിന്ന് കൊണ്ടുവന്നതാണ് (1917-19-ലെ ആംഗ്ലോ - കുക്കി വാർ മെമ്മോറിയൽ കത്തിച്ചതാണ് പ്രശ്നത്തിന്റെ തുടക്കമെന്ന് അയാൾ മറന്നിരുന്നു). 'അവർ ക്രിസ്ത്യാനികളാണ്. അവർക്ക് ഇന്ത്യയെക്കാൾ കൂറ് അവരുടെ രാജ്യങ്ങളോടാണ്.' ഇന്ത്യയെ നശിപ്പിക്കാനുള്ള ക്വട്ടേഷൻ കുക്കികൾ നേരിട്ട് ഏറ്റെടുത്ത പോലെയായിരുന്നു അയാളുടെ സംസാരം.

കുക്കികൾ മ്യാൻമറിൽനിന്ന് ആളുകളെ മണിപ്പൂരിലേക്ക് കടക്കാൻ സഹായിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് അവരുടെ ജനസംഖ്യയിൽ വർധനവ് ഉണ്ടാകുന്നതെന്നുമാണ് ദീപന്റെ വാദം. ഉത്തരേന്ത്യയിൽ റോഹിംഗ്യൻ മുസ്്ലിംകളെ വെച്ച് ഇന്ത്യൻ മുസ്്ലിംകൾക്ക് നേരെ ഉപയോഗിക്കുന്ന അതേ ആയുധം തന്നെയാണ് ഇവിടെയും പ്രയോഗിക്കുന്നത്. നിലവിലെ സംഘർഷത്തിൽ കൊല്ലപ്പെട്ട ഒരു കുക്കി മ്യാന്മറിൽ എം.പിയായി മത്സരിച്ചിട്ടുണ്ടായിരുന്നു എന്നും ദീപൻ പറഞ്ഞു. എന്നാൽ, അതിനെ കുറിച്ച കൂടുതൽ വിവരങ്ങൾ നിരവധി തവണ ചോദിച്ചിട്ടും ദീപൻ ഉത്തരം തരാതെ ഒഴിഞ്ഞുമാറുകയും വിഷയം മാറ്റുകയുമാണ് ചെയ്തത്.
കുക്കികൾ എല്ലാവരും കറുപ്പ് കൃഷി ചെയ്താണ് ജീവിക്കുന്നതെന്നും മണിപ്പൂരിന്റെ സമ്പദ് വ്യവസ്ഥയെയും യുവതലമുറയെയും അവർ നശിപ്പിക്കുകയാണെന്നുമാണ് മറ്റൊരു വാദം. ഇന്ത്യയിൽ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും ഹവാല ഇടപാടുമെല്ലാം മുസ്്ലിംകളുമായി ചേർത്തുകെട്ടാൻ ശ്രമിക്കുന്ന അതേ വാദമാണ് ഇവിടെ കാണാൻ കഴിഞ്ഞത്. മലമുകളിൽ ആളുകൾ (കുക്കികളും അല്ലാത്തവരും) കറുപ്പ് കൃഷി ചെയ്യുന്നുണ്ട്. അത് കുക്കികളും നിഷേധിക്കുന്നില്ല. എന്നാൽ, അതാരാണ് ചെയ്യുന്നതെന്ന് അവർക്കും അറിയില്ല. 'ശരിയാണ്, പോപ്പി കൃഷി (കറുപ്പ്) നടക്കുന്നുണ്ട്, അത് നിഷേധിക്കേണ്ട കാര്യമോ അതിനെ ന്യായീകരിക്കേണ്ട ബാധ്യതയോ ഞങ്ങൾക്കില്ല. ഞങ്ങൾ അത്തരം പ്രവൃത്തികളെ നഖശിഖാന്തം എതിർക്കുന്നവരാണ്. അത്തരം പ്രവൃത്തികൾ ചെയ്യുന്നതിൽ ഞങ്ങൾക്ക് മതപരമായ വിലക്കുണ്ട്.' താങ്കോസീ ഹോകിപ് പറഞ്ഞു.

പോപ്പി കൃഷിയല്ലാതെ എവിടെ നിന്നാണ് ഇരുനില വീടുകളും കെട്ടിടങ്ങളും നിർമിക്കാനും യാത്രകൾ നടത്താനും കുക്കികൾക്ക് പണം ലഭിക്കുന്നത് എന്നായിരുന്നു ലൈഷ്‌റാം ദീപന്റെ അവസാന ചോദ്യം. അദ്ദേഹം ഡയറക്ടറായ ജെ.ഐ.എൻ.എംസിൽ 150-ൽ പരം കുക്കികൾ വിവിധ തസ്തികകളിലായി ജോലി ചെയ്തിരുന്നതായി അദ്ദേഹം തന്നെ പറയുന്നുണ്ട്. അവരാരും ഇപ്പോൾ ജോലിക്ക് വരാറില്ല. അവരും പോപ്പി കൃഷി ചെയ്താണോ ജീവിച്ചിരുന്നത് എന്ന് ചോദിക്കാൻ കരുതിയതാണ്. അപ്പോഴേക്കും സംസാര വിഷയം നഗ്‌ന പരേഡിനും പീഡനത്തിനും വിധേയരായ സ്ത്രീകളിലേക്ക് വന്നു. ആ വിഷയം അയാൾ ന്യായീകരിച്ചതോടെ അയാളോട് കൂടുതൽ സംസാരിക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. പക്ഷേ, അപ്പോഴേക്കും ഒരു ശരാശരി മെയ്തിയുടെ ഉള്ളിൽ കുക്കികളെ കുറിച്ചുള്ള ധാരണ എന്താണെന്ന് അയാൾ ഞങ്ങൾക്ക് കാണിച്ചുതന്നിരുന്നു.

കുക്കികളെ ക്രിമിനലുകളായും, അനധികൃത കുടിയേറ്റക്കാരായും, ഭൂമി കൈയേറ്റക്കാരായും മുദ്ര കുത്താൻ ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാർ തന്നെ ശ്രമങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ സംരക്ഷിത വനത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തി എന്നുകാണിച്ച് കുക്കി ഗ്രാമങ്ങളിൽ കുടിയൊഴിപ്പിക്കൽ നടത്തിയിരുന്നു. വന സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തിയായിരുന്നു ഈ നടപടി . മാർച്ചിൽ എൻ.ആർ.സി മണിപ്പൂരിലും നടപ്പാക്കണം എന്ന ആവശ്യം ഉന്നയിച്ച് മെയ്തികൾ റാലികൾ സംഘടിപ്പിച്ചിരുന്നു. കൂടാതെ കുടിയേറ്റക്കാരെ കടത്തൽ, പോപ്പി കൃഷി നടത്തൽ, കുടിയൊഴിപ്പിക്കൽ നടപടികളിൽ തടസ്സം വരുത്തൽ തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാണിച്ച്, കുക്കി സായുധ ഗ്രൂപ്പുകളുമായി 2008-ൽ ഉണ്ടാക്കിയിരുന്ന സമാധാന ഉടമ്പടിയിൽനിന്ന് സർക്കാർ പിൻവലിഞ്ഞു. ഇത്തരത്തിൽ കുക്കികളെ പ്രതിസ്ഥാനത്ത് നിർത്താനുള്ള നിരവധി നീക്കങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുതന്നെ ഉണ്ടായിരുന്നു.

സർവേയുടെ പേരുപറഞ്ഞ് കഴിഞ്ഞ ഫെബ്രുവരിയിൽ ഇംഫാൽ മുനിസിപ്പാലിറ്റി കുക്കി വീടുകളും കടകളും ചർച്ചുകളും നീല പെയിന്റടിച്ച് അടയാളപ്പെടുത്തിരുന്നു. സംഘർഷം തുടങ്ങിയതോടെ അറമ്പായി തെങ്കോലിന്റെയും മറ്റൊരു മെയ്‌തി സായുധവിഭാഗമായ 'മെയ്‌തി ലീപുനി'ന്റെയും നേതൃത്വത്തിൽ അവയെല്ലാം തകർത്തു. സർക്കാർ ചട്ടപ്രകാരം നടന്ന അക്രമങ്ങൾ എന്ന് സംശയം ജനിക്കത്തക്ക രീതിയിലായിരുന്നു സർക്കാരിന്റെ ഇടപെടൽ.
ഇംഫാലിൽ ഇപ്പോഴും വീടുകളും കെട്ടിടങ്ങളും തെരഞ്ഞു പിടിച്ച് നശിപ്പിക്കുന്നുണ്ട്. ഞങ്ങൾ യാത്ര തിരിച്ച ആഗസ്റ്റ് 7-ന് ഞങ്ങളുടെ കൺമുന്നിൽ വെച്ച് കെട്ടിടങ്ങൾ പൊളിച്ചു നീക്കിയിട്ടുണ്ട്. കെട്ടിടങ്ങൾ തകർക്കപ്പെടാതിരിക്കാൻ കടകൾക്ക് മുന്നിൽ ഉടമസ്ഥർ തങ്ങളുടെ വംശത്തിന്റെയും ഗോത്രത്തിന്റെയും പേരുകൾ എഴുതിവെക്കുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ ഇനിയും നിരവധി മരണങ്ങൾ അവിടെ സംഭവിക്കും. പീഡനങ്ങളുടെയും നഗ്‌ന പരേഡുകളുടെയും കഥകൾ നമ്മൾ കേൾക്കും.

അതിജീവന കഥകൾ

2021 സെപ്റ്റംബറിലായിരുന്നു സാസലും ഭർത്താവ് ലൈമനും രാജസ്ഥാനിലെ ജോലിയും ജീവിതവും അവസാനിപ്പിച്ച് കൈക്കുഞ്ഞുമായി മണിപ്പൂരിലേക്ക് തിരികെ വന്നത്. തങ്ങളുടെ എല്ലാ സമ്പാദ്യവും ചെലവഴിച്ച് ഒന്നര വർഷംകൊണ്ട് നമ്പോലിനടുത്തുള്ള മങ്കോചിങ്ങ് എന്ന തങ്ങളുടെ ഗ്രാമത്തിൽ അവർ വീടും അതിനോട് ചേർന്നൊരു ഫാമും പണികഴിപ്പിച്ചു. ഏകദേശം മുപ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് അവർ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. 2022 ഒക്ടോബറിൽ സാസൽ വീണ്ടും ഗർഭം ധരിച്ചു. കുടുംബത്തിന്റെ സന്തോഷം ഇരട്ടിച്ചു. എന്നാൽ, ആ സന്തോഷം അധിക കാലം നീണ്ടുനിന്നില്ല.

മെയ് മൂന്നിന് രാത്രി ഏഴരയോടെ അവരുടെ ഗ്രാമത്തിലേക്ക് അറമ്പായി തെങ്കോൽ സൈന്യം ഇരച്ചുകയറി. ഗ്രാമവാസികൾക്ക് പ്രതിരോധിക്കാൻ കഴിയുന്നതിലും പതിന്മടങ്ങ് കൂടുതലായിരുന്നു അവരുടെ അംഗബലം. ഉടുതുണിക്ക് മറുതുണിയില്ലാതെ ഗ്രാമ മുഖ്യന്റെ നേതൃത്വത്തിൽ ഗ്രാമവാസികൾ മലകയറി. സാസൽ അന്ന് എട്ട് മാസം ഗർഭിണിയായിരുന്നു. മരണം തന്റെ തൊട്ടടുത്തുണ്ടെന്ന് അവൾക്കറിയാമായിരുന്നു. തന്റെ ജീവനെക്കാളേറെ തന്റെയുള്ളിൽ കഴിയുന്ന ജീവനെ ഓർത്തായിരുന്നു അവൾക്ക് ഭയം. നിറവയറുമായി അവളും കുടുംബവും ഗ്രാമവാസികളുടെ കൂടെ മലകയറി. മലമുകളിൽ പതുങ്ങിയിരുന്ന അവർക്ക് വെടിയൊച്ചകളും, എന്തൊക്കെയോ തകർന്നുവീഴുന്നതിന്റെ ശബ്ദവും കേൾക്കാമായിരുന്നു. ഒത് മണിയോടെ ഗ്രാമത്തിൽ തീ പടരുന്നത് അവർ മലമുകളിൽനിന്ന് കണ്ടു. നോക്കിനിൽക്കുകയല്ലാതെ അവർക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

പുലർച്ച അഞ്ചുമണി വരെ സാസൽ, കുടുംബത്തിനും മറ്റ് ഗ്രാമവാസികൾക്കുമൊപ്പം മലമുകളിൽ തന്നെയിരുന്നു. തീ ഏകദേശം അണഞ്ഞപ്പോൾ അറമ്പായി തെങ്കോൽ സൈന്യം പോയെന്ന് ഉറപ്പുവരുത്തിയ ശേഷം അവർ പതിയെ മലയിറങ്ങി വന്നു. ഗ്രാമത്തിൽ ഒന്നും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല; കത്തിനശിച്ച അവരുടെ സ്വത്തിന്റെ അവശിഷ്ടങ്ങളല്ലാതെ. സാസലിനും ഭർത്താവിനും തങ്ങളുടെ ജീവിതകാലത്തെ സമ്പാദ്യം പൂർണമായും നഷ്ടപ്പെട്ടു. എന്തുചെയ്യണമെന്നറിയാതെ അവൾ തളർന്നിരുന്നു. അസം റൈഫിൾസ് വന്ന് അവിടെനിന്ന് രക്ഷപ്പെടുത്തുന്നത് വരെ ആ ഇരിപ്പ് തുടർന്നു. ക്യാമ്പിലേക്ക് പോകുന്ന വഴി നിരവധി തവണ വാഹനം ആക്രമിക്കപ്പെട്ടു. ഏഴുദിവസം അസം റൈഫിൾസ് ക്യാമ്പിൽ കഴിച്ചുകൂട്ടി. പിന്നീട് അവിടെനിന്ന് ചുരാചന്ദ്പൂരിലെ റിലീഫ് ക്യാമ്പിലെത്തി.

സംഘർഷം തുടങ്ങുന്നതിന് മുുള്ള അവളുടെ മെഡിക്കൽ ചെക്കപ്പുകളിലൊന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. മെയ് മൂന്നോടെ എല്ലാം മാറിമറിഞ്ഞു. പിന്നീടൊന്നും പഴയതുപോലെയായില്ല. സുഖ പ്രസവം പ്രതീക്ഷിച്ചിരുന്ന അവൾക്ക് ശസ്ത്രക്രിയ വേണ്ടിവന്നു. ജൂൺ 17-ന് അവൾ മറ്റൊരു ആൺകുഞ്ഞിന് ജന്മം നൽകി. ചുരാചന്ദ്പൂരിലെ എം. സോങ്ങൽ പള്ളിയിൽ നടക്കുന്ന റിലീഫ് ക്യാമ്പിലായിരുന്നു സാസലും കുടുംബവും ഇത്രയും നാൾ ജീവിച്ചത്. നാട്ടുകാരുടെ സഹായംകൊണ്ട് ഒഴിഞ്ഞുകിടക്കുന്ന ഒരു വീട്ടിലേക്ക് താമാസം മാറി. എന്നാൽ, ഒന്നും പഴയതുപോലെയല്ലെന്നാണ് സാസൽ പറയുന്നത്. തന്റെ മക്കളുടെ ഭാവി എന്താകുമെന്ന് ആശങ്കപ്പെടുകയാണ് 37-കാരിയായ ആ അമ്മ. വളരെ സ്നേഹത്തോടെ ജീവിച്ചിരുന്ന ആളുകൾക്ക് എങ്ങനെയാണ് ഈ രീതിയിൽ പരസ്പരം പെരുമാറാൻ കഴിയുന്നത് ? വളരെ പെട്ടെന്ന് തീർക്കാമായിരുന്ന ഒരു രാഷ്ട്രീയ പ്രശ്നത്തെ ആരാണ് ഒരിക്കലും ഉണങ്ങാത്ത മുറിവായി മാറ്റിയത്? സാസൽ ചോദിക്കുന്നു.

ഇന്ന് മെയ്തെയികൾ കുക്കി ഭൂമിയെന്നും, കുക്കികൾ ലംഖ എന്നും വിളിക്കുന്ന ചുരാചന്ദ്പൂരിൽ മെയ്തികൾ ഇല്ല എന്നു വേണമെങ്കിൽ പറയാം. എന്നാൽ, കുക്കികളുടെ സംരക്ഷണത്തിൽ ഒരു സ്ത്രീ ജീവിക്കുന്നുണ്ടവിടെ. ഇച്ചാൻ ഹോക്കിപ്. നിലവിൽ ചുരാചന്ദ്പൂരിൽ ജീവിക്കുന്ന ഒരേയൊരു മെയ്തെയി വ്യക്തി എന്നു വേണമെങ്കിൽ പറയാം. കുക്കിയായ ലുങ്ങിലാൽ ഹോക്കിപിന്റെ ഭാര്യ. ഞങ്ങളുടെ മുന്നിലിരുന്ന് ഭർത്താവിന്റെ ഫോട്ടോ പിടിച്ച് കരയുമ്പോൾ അവൾക്ക് ഒരേയൊരു ആവശ്യമേ ഉണ്ടായിരുന്നുള്ളൂ… തന്റെ ഭർത്താവിന്റെ മൃതദേഹമെങ്കിലും തിരികെ ലഭിക്കുക. അതൊരു നോക്ക് കാണുക. എല്ലാ ആചാരങ്ങളും നിറവേറ്റി അയാളെ അടക്കുക. എന്നാൽ, മൂന്നുമാസം പിന്നിട്ടിട്ടും മൃതദേഹം വിട്ടുകൊടുക്കാതെ ഇംഫാലിലെ ആശുപത്രിയിൽ തന്നെ വെച്ചിരിക്കുകയാണ് മെയ്തികൾ.

ഇംഫാലിൽ കൺസ്ട്രക്്ഷൻ ജോലിക്കാരനായിരുന്നു ലുങ്ങിലാൽ. തന്റെ അഞ്ചു മക്കൾക്ക് പുറമെ നേരത്തെ മരണപ്പെട്ട തന്റെ സഹോദരന്റെ രണ്ടു മക്കളെ കൂടി പരിപാലിച്ചിരുന്നത് ലുങ്ങിലാൽ തന്നെയായിരുന്നു. ഒത് പേരുള്ള താരതമ്യേന വലിയൊരു കുടുംബം. ആ കുടുംബത്തിന്റെ ഏക ആശ്രയവും അയാൾ തന്നെയായിരുന്നു. സംഘർഷം പൊട്ടിപ്പുറപ്പെടുമ്പോൾ ഇംഫാലിൽ ജോലിയിലായിരുന്നു ലുങ്ങിലാൽ. പ്രശ്്നം വഷളാകുന്നത് കണ്ട ലുങ്ങിലാലും മറ്റു ജോലിക്കാരും ജോലി മതിയാക്കി താമസ സ്ഥലത്തേക്ക് തിരികെ പോയി. അഞ്ചു പേരായിരുന്നു മുറിയിൽ ഉണ്ടായിരുന്നത്. എല്ലാവരും കുക്കികൾ. അവർ ലൈറ്റണച്ച് ശബ്ദമുണ്ടാക്കാതെ മുറിക്കകത്ത് തന്നെയിരുന്നു. അവസാനമായി ഇച്ചാൻ തന്റെ പ്രിയതമന്റെ ശബ്ദം കേട്ടത് അപ്പോഴാണ്. പേടിക്കാനൊന്നുമില്ലെന്നും, തങ്ങൾ താമസസ്ഥലങ്ങളിൽ സുരക്ഷിതരാണെന്നുമായിരുന്നു അയാളുടെ അവസാന വാക്കുകൾ. എന്നാൽ, അയാൾ സുരക്ഷിതനായിരുന്നില്ല.

മെയ് മൂന്ന് അർധരാത്രിയോടെ മെയ്തി സായുധവിഭാഗങ്ങൾ അവരുടെ മുറികളിലെത്തി. മുറിയിലുണ്ടായിരുന്നതിൽ രണ്ടുപേർ എങ്ങനെയൊക്കെയോ രക്ഷപ്പെട്ടു. എന്നാൽ, ബാക്കിയുണ്ടായിരുന്ന ലുങ്ങിലാൽ ഉൾപ്പെടെയുള്ള മൂന്നുപേരെ സംഘം പീഡിപ്പിച്ചു. മണിക്കൂറുകളോളം അവരെ ഉപദ്രവിച്ചു. മരിച്ചിരുന്നെങ്കിൽ എന്ന് അവർ ചിന്തിച്ചുപോയി. അവസാനം മരണപ്പെട്ടു എന്നു കരുതി അവരെ ഉപേക്ഷിച്ച് മെയ്തികൾ പോയി. അടുത്ത ദിവസം അസം റൈഫിൾസ് മൃതദേഹങ്ങൾ ജെനിംസിൽ എത്തിച്ചു. അതിൽ ഒരാൾ മരിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ, ലുങ്ങിലാലും കൂടെയുണ്ടായിരുന്ന മറ്റൊരാളും മരണപ്പെട്ടിരുന്നു. ശരീരത്തിലുണ്ടായിരുന്ന ആധാറും മറ്റ് രേഖകളും വെച്ചാണ് ലുങ്ങിലാലിനെ തിരിച്ചറിഞ്ഞത്. മുഖം നോക്കി തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ വികൃതമായിരുന്നുവത്രെ ലുങ്ങിലാലിന്റെ മുഖം. വിവരമറിഞ്ഞ ഇച്ചാൻ തളർന്നുപോയി. അവൾക്ക് എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. ജെനിംസിൽനിന്ന് മെയ് 4 വൈകിട്ട് റിംസ് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റിയിരുന്നു. തിരിച്ചറിഞ്ഞതും അറിയാത്തതുമായ ഒരുപാട് മൃതദേഹങ്ങൾക്കിടയിൽ ഒന്നുമാത്രമായി തന്റെ പ്രിയപ്പെട്ടവൻ കിടക്കുന്നതിന്റെ വേദനയിൽ മനമുരുകിയിരിക്കുകയാണ് ഇച്ചാൻ.

ഇംഫാലിലും ബിഷ്ണുപൂരിലും മറ്റുമായി കൊല്ലപ്പെട്ട നൂറുകണക്കിന് കുക്കികളുടെ മൃതദേഹങ്ങൾ ഇപ്പോഴും ഇംഫാലിലെ ആശുപത്രി മോർച്ചറികളിലാണ്. 21 മൃതദേഹങ്ങൾ മാത്രം സൂക്ഷിക്കാൻ കഴിയുന്ന ജെനിംസിലെ മോർച്ചറിയിൽ മാത്രം 26 തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങളുണ്ട്. 21 മൃതദേഹങ്ങളുടെ സ്ഥാനത്ത് എങ്ങനെയാണ് 26 എണ്ണം സൂക്ഷിക്കുന്നത് എന്നു ചോദിച്ചപ്പോൾ, 'പലതും മൃതദേഹം എന്നൊന്നും പറയാൻ മാത്രമില്ല. ചിലതെല്ലാം ശരീരഭാഗങ്ങൾ മാത്രമേയുള്ളൂ. എംബാം ചെയ്യാൻ കഴിയാത്ത വിധത്തിലാണ് പലതും ഇവിടെ എത്തിയത് തന്നെ' എന്നായിരുന്നു ജെനിംസിലെ ഫോറൻസിക് ഡിപ്പാർട്ട്മെന്റ് തലവന്റെ മറുപടി. ആഗസ്റ്റ് മൂന്നിന് ഈ മൃതദേഹങ്ങൾ കൊണ്ടുപോകാനായി അസം റൈഫിൾസിന്റെ സഹായത്തോടെ കുക്കികൾ വരുന്നു എന്ന വാർത്ത കേട്ട് അത് തടയാനായി ആയിരക്കണക്കിന് മെയ്തികളായിരുന്നു ആശുപത്രി പരിസരങ്ങളിൽ ഒത്തുകൂടിയത്.

കുക്കികളുടെ പക്കലുണ്ടായിരുന്ന മൃതദേഹങ്ങൾ വിട്ടുനൽകാത്തതുകൊണ്ടാണ് മെയ്‌തികൾ കുക്കി മൃതദേഹങ്ങൾ പിടിച്ചുവെച്ചിരിക്കുന്നത് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ, കുക്കികളുടെ പക്കൽ 4 മെയ്‌തി മൃതദേഹങ്ങൾമാത്രമാണുള്ളത്. അതവർ വിട്ടുനൽകാൻ തയാറുമാണ്. 'ഞങ്ങളുടെ പക്കൽ 4 മൃതദേഹങ്ങൾ മാത്രമാണുള്ളത്. അത് തിരികെ നൽകാൻ ഞങ്ങൾ ഒരുക്കവുമാണ്.' കുക്കി സംഘടനയായ ഐ.ടി.എൽ. എഫിന്റെ മീഡിയാ കൺവീനർ ജിൻസ പറഞ്ഞു. എന്നിട്ടും, എന്തുകൊണ്ടാണ് മെയ്തികൾ കുക്കി മൃതദേഹങ്ങൾ വിട്ടുനൽകാൻ തയാറാകാത്തത്? ഈ ചോദ്യത്തിന് ഉത്തരം മെയ്തികൾ തന്നെ തന്നു. 'കുക്കികൾ ക്രിസ്ത്യാനികളാണ്. ഞങ്ങൾ ഹിന്ദുക്കളെപ്പോലെ അവർ മൃതദേഹങ്ങൾ കത്തിക്കുകയില്ല. അവർ ഇതെല്ലാം അടക്കം ചെയ്യും. അതിനായി അവർ ചുരാചന്ദ്പൂരിൽ ഒരു ഭൂമി കണ്ടുവെച്ചിട്ടുമുണ്ട്. ഈ മൃതദേഹങ്ങൾ എല്ലാംകൂടെ അവർ അവിടെ കൊണ്ടുപോയി അടക്കി സ്മാരകം കെട്ടും. അത് ഞങ്ങളെ അപമാനിക്കാനാണ്.'

മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് തടയാൻ ജെനിംസ് ആശുപത്രിയുടെ മുിൽ കൂടിയിരുന്ന മയിറ പൈബിയിലെ അംഗം നിശിത പറഞ്ഞ വാക്കുകളാണിത്. തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ കൊലചെയ്തിട്ടും തീരാത്ത വെറുപ്പായിരുന്നു അവരിൽ കണ്ടത്. അവരത് മൃതദേഹങ്ങളോടും കാണിക്കുന്നു.
(തുടരും)

വെടിയൊച്ചകൾ നിലക്കാത്ത മണിപ്പൂർ -2

എന്താണ് മണിപ്പൂരിൽ
സംഭവിച്ചത്?