കവിത

നീ
കുടിലശാസ്ത്രത്തിന്റെ ആചാര്യൻ
ഞാൻ ഹൃദയനൊരങ്ങളുടെ കവി
നിന്റെ ആജ്ഞാനുവർത്തികൾക്ക്
ഒരു നിമിഷം കൊണ്ട്
തകർക്കാവുന്നതാണ്
എന്റെ മൺകുടിൽ
എന്നാലും
എന്റെ വംശത്തിന്റെ
അഭിമാനവും പ്രതീക്ഷകളും
എക്കാലത്തേക്കുമായി നിലനിൽക്കും
മനുഷ്യവംശത്തിന്റെ
അവസാനത്തെ കണ്ണിയിൽപോലും
അതു പ്രതിഫലിക്കും
നിന്റെ ചരിത്രങ്ങൾ
കടലെടുത്താലും
എന്റെ പ്രതീക്ഷകളുടെ ആകാശം
തെളിഞ്ഞുവരും
ഇന്നല്ലെങ്കിൽ നാളെ
ഈ ശ്മശാനമൂകതയെ അതിജീവിക്കും.

l

February 26, 2024
എന്റെ ആകാശം
by | 2 min read