1950-കളില്‍ ശാന്തപുരം ഇസ്‌ലാമിയ കോളേജ് വിദ്യാര്‍ഥിയായിരുന്ന കാലത്തുതന്നെ ടി.കെ അബ്ദുല്ല സാഹിബിനെ കാണാനും അദ്ദേഹത്തിന്റെ നര്‍മോക്തികള്‍ നിറഞ്ഞ പ്രസംഗങ്ങളും ഉര്‍ദു പ്രസംഗങ്ങളുടെ അതിശയിപ്പിക്കുന്ന പരിഭാഷയും ശ്രവിക്കാനും അവസരം ലഭിച്ചിരുന്നു. ടി.കെയുടെ പരിപാടി ഉണ്ടെന്നറിഞ്ഞാല്‍ നടന്നെത്താവുന്ന ദൂരത്താണെങ്കില്‍ കാല്‍നടയായി പരിപാടിയില്‍ പങ്കെടുക്കുമായിരുന്നു. 1955-ല്‍ മലപ്പുറം നൂറടിപ്പാലത്തിന്റെ മണല്‍പ്പരപ്പില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി കേരള സമ്മേളനത്തില്‍ അഖിലേന്ത്യാ അമീര്‍ മൗലാനാ അബുല്ലൈസ് സാഹിബ് നടത്തിയ പ്രസംഗം ടി.കെ സാഹിബ് പരിഭാഷപ്പെടുത്തുന്ന ആ രംഗം ഇപ്പോഴും മനസ്സില്‍ സജീവമായി നില്‍ക്കുന്നുണ്ട്. പിന്നീട് ശാന്തപുരം ഇസ്‌ലാമിയാ കോളേജ് വാര്‍ഷിക സമ്മേളനങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി ആന്ധ്ര അമീറായിരുന്ന മൗലാനാ അബ്ദുര്‍റസാഖ് ലത്വീഫി, ബോംബെ അമീറായിരുന്ന മൗലാനാ ശംസ്പീര്‍ സാദ, മദ്രാസ് അമീറായിരുന്ന മൗലാനാ ശൈഖ് അബ്ദുല്ല എന്നിവരുടെ പ്രസംഗങ്ങള്‍ ടി.കെ അബ്ദുല്ല സാഹിബ് പരിഭാഷപ്പെടുത്തിയതും ഓര്‍ക്കുന്നു. ആന്ധ്ര അമീറായിരുന്ന മൗലാനാ അബ്ദുല്‍ അസീസ് സാഹിബിന്റെയും ടി.കെ അബ്ദുല്ല സാഹിബിന്റെയും പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ വേണ്ടി ചേന്ദമംഗല്ലൂരിലേക്ക് നടത്തിയ ഒരു സാഹസിക യാത്ര സ്മരണയിലുണ്ട്. 1960-കളുടെ ആദ്യത്തില്‍ ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളേജിന്റെ ശ്രദ്ധേയമായ ഒരു വാര്‍ഷിക സമ്മേളനം നടക്കുന്ന വിവരം ലഭിച്ചു. മൗലാനാ അബ്ദുല്‍ അസീസും ടി.കെ അബ്ദുല്ല സാഹിബും അതില്‍ സംബന്ധിക്കുമെന്നറിഞ്ഞപ്പോള്‍ അതില്‍ പങ്കെടുക്കണമെന്ന് തീരുമാനിച്ചു. അന്ന് ഇന്നത്തെ പോലെ റോഡുകളോ വാഹന സൗകര്യമോ സാമ്പത്തികശേഷിയോ ഉണ്ടായിരുന്നില്ല. ഞാനും സുഹൃത്തായിരുന്ന എ. സിദ്ദീഖ് ഹസനും (കടന്നമണ്ണ) കുറച്ച് ദൂരം മാത്രം ബസ്സിലും കൂടുതല്‍ ദൂരം കാല്‍നടയായും യാത്ര ചെയ്താണ് ചേന്ദമംഗല്ലൂരെത്തിയത്. ഞാന്‍ ശാന്തപുരത്ത് നിന്ന് ചേരിയന്‍മല കയറി പെരുമ്പറമ്പ് താണ്ടി മങ്കട വഴി കടന്നമണ്ണയിലെത്തി. അവിടെ നിന്ന് ഇരുപേരും ആനക്കയം വരെ ബസ്സില്‍ യാത്ര ചെയ്തു. ആനക്കയം പുഴക്ക് മുകളില്‍ പാലം നിര്‍മിക്കെപ്പടാത്ത കാലമായതിനാല്‍ അവിടെ നിന്ന് മഞ്ചേരി വരെ നടന്നു. മഞ്ചേരി മുതല്‍ അരീക്കോട് വരെ ബസ്സിലും അരീക്കോട് മുതല്‍ ചേന്ദമംഗല്ലൂര്‍ വരെ കാല്‍നടയായുമാണ് സമ്മേളന സ്ഥലത്തെത്തിയത്. പ്രതീക്ഷിച്ചപോലെമൗലാനഅബ്ദുല്‍അസീസ്സാഹിബുംടി.കെ. സാഹിബുംപരിപാടിക്കെത്തിയിരുന്നു. മൗലാനഅബ്ദുല്‍അസീസ്സാഹിബിന്റെഒരുമണിക്കൂറിലധികംദൈര്‍ഘ്യമുള്ള,സ്റ്റേജിനെപ്രകമ്പനംകൊള്ളിക്കുന്നഉര്‍ദുപ്രസംഗത്തിന്‌ശേഷമായിരുന്നടി.കെ. സാഹിബിന്റെ വിവര്‍ത്തനം. ടി.കെ സാഹിബ് സ്റ്റേജിന്റെ ഒരു മൂലയിലിരുന്ന് പോയിന്റുകള്‍ കുറിച്ചെടുത്ത് അര മണിക്കൂറിന് ശേഷമായിരുന്നു വിവര്‍ത്തനം നിര്‍വഹിച്ചത്. ഇരുവരും തങ്ങളുടെ ആയുസ്സിലെ ഏറ്റവും ചൈതന്യവത്തായ പ്രായത്തിലായിരുന്നതിനാല്‍ പ്രസംഗമോ പരിഭാഷയോ ഏതാണ് കൂടുതല്‍ പ്രൗഢമായത് എന്ന് അഭിപ്രായപ്പെടാന്‍ സാധ്യമാകാത്തവിധം ഒന്നിനൊന്ന് കേമമായിരുന്നു.
ഹല്‍ഖാ കേന്ദ്രത്തിലെ അനുഭവങ്ങള്‍
1972-ല്‍ മദീനാ യൂനിവേഴ്സിറ്റിയിലെ ഉപരിപഠനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഒരു വര്‍ഷം പ്രബോധനം സബ് എഡിറ്ററായും രണ്ടു വര്‍ഷം ജമാഅത്തെ ഇസ്‌ലാമി കേരള ഹല്‍ഖാ ഓഫീസ് സെക്രട്ടറിയായുമാണ് പ്രവര്‍ത്തിച്ചത്. പ്രബോധനത്തില്‍ പ്രവര്‍ത്തിച്ച കാലത്ത് ടി.കെ അബ്ദുല്ല സാഹിബായിരുന്നു മുഖ്യ പത്രാധിപര്‍. ഹല്‍ഖാ ഓഫീസില്‍ പ്രവര്‍ത്തിച്ച കാലത്ത് ടി.കെ തന്നെയായിരുന്നു ഹല്‍ഖാ അമീര്‍.
അക്കാലത്തെ ചില ഓര്‍മകളാണ് ഇവിടെ രേഖപ്പെടുത്തുന്നത്.
ഈയുള്ളവന്‍ വെള്ളിമാടുകുന്നിലെ ഓഫീസിലെത്തിയ ഉടനെയാണ് ടി.കെ അബ്ദുല്ല സാഹിബ് ആദ്യമായി ഹല്‍ഖാ അമീറായി നിയമിതനായത്. ഹല്‍ഖാ ഇമാറത്ത് ആഘോഷിക്കപ്പെടേണ്ട ഒരു പദവിയല്ലെന്നും ഒരു ഭാരിച്ച ബാധ്യതയാണെന്നും ബോധ്യമുള്ള ടി.കെ സാഹിബ് അമീര്‍ എന്ന നിലയില്‍ പത്രങ്ങള്‍ക്ക് അഭിമുഖം നല്‍കാനോ ഫോട്ടോ എടുക്കാനോ അനുവാദം നല്‍കിയില്ല എന്നതാണ് അനുഭവം. അമീറായി തെരഞ്ഞെടുക്കപെട്ട വിവരമറിഞ്ഞ മലയാള മനോരമ റസിഡന്റ് എഡിറ്ററായിരുന്ന കെ. അബൂബക്കര്‍ (ബി.വി അബ്ദുല്ലക്കോയ എം.പിയുടെ മകന്‍) ക്യാമറ സഹിതം വെള്ളിമാടുകുന്നില്‍ വന്നുവെങ്കിലും ഇന്റര്‍വ്യൂവിന്റെയും ഫോട്ടോയുടെയും ഒന്നും ആവശ്യമില്ല എന്ന് പറഞ്ഞുകൊണ്ട് തിരിച്ചയക്കുകയാണ് ടി.കെ ചെയ്തത്. ആവശ്യമെങ്കില്‍ ഒരു റിപ്പോര്‍ട്ട് കൊടുക്കുന്നതിന് അനുവാദം നല്‍കുകയും ചെയ്തു. താങ്കള്‍ക്ക് അറിയാവുന്നത് പറഞ്ഞുകൊടുക്കാമെന്ന് എന്നോട് പറഞ്ഞു. എനിക്കറിയാവുന്ന വിവരങ്ങള്‍ വെച്ച് ഒരു റിപ്പോര്‍ട്ട് തയാറാക്കി നല്‍കി. പിറ്റേ ദിവസം റിപ്പോര്‍ട്ട് അച്ചടിച്ച് വന്നപ്പോള്‍ ഒരബദ്ധം സംഭവിച്ചിരുന്നു. ടി.കെ സാഹിബ് ഉമറാബാദില്‍ പഠിച്ചിട്ടുണ്ടെന്ന് അതില്‍ കൊടുത്തിരുന്നു. ടി.കെ യുടെ ഉര്‍ദുവിലുള്ള അത്യപൂര്‍വമായ പ്രാവീണ്യം കണ്ടപ്പോള്‍ ടി.കെ സാഹിബ് ഉമറാബാദ് ദാറുസ്സലാമില്‍ പഠിച്ചിരിക്കുമെന്നാണ് ഞാന്‍ ധരിച്ചത്. അക്കാലത്തെ പ്രസ്ഥാന നേതാക്കളില്‍ പലരും ഉമരികളായിരുന്നു. എന്തടിസ്ഥാനത്തിലാണ് നിങ്ങളങ്ങനെ റിപ്പോര്‍ട്ടിലെഴുതിയത് എന്ന് ചോദിക്കുകയും ഞാനതിന് കാരണമായ വസ്തുത അറിയിക്കുകയും ചെയ്തു.
ഈയുള്ളവന്‍ പ്രബോധനം സ്റ്റാഫിലായിരുന്ന കാലത്ത് പത്രാധിപരെന്ന നിലയില്‍ ടി.കെ സാഹിബ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ടായിരുന്നു.
ഹല്‍ഖാ ഓഫീസില്‍ അമീറിന് പുറമെ സെക്രട്ടറിയായി കെ.എം അബ്ദുല്‍ അഹദ് തങ്ങളും ഓഫീസില്‍ സെക്രട്ടറിയായി ഈയുള്ളവനും മാത്രമാണുണ്ടായിരുന്നത്. പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെപ്പോലെ ബഹുമുഖമോ പ്രവിശാലമോ ആയിരുന്നില്ല.
നിലവില്‍ വെള്ളിമാടുകുന്നില്‍ ഐ.എസ്.ടി. കോമ്പൗണ്ടില്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന, പൊളിച്ചുപോയ ചെറിയ കെട്ടിടത്തിലായിരുന്നു ജമാഅത്ത് ഹല്‍ഖാ ഓഫീസ്. ഇടത്തേ അറ്റത്തെ മുറിയാണ് ഹല്‍ഖാ അമീറിന്റെ ഓഫീസും വിശ്രമ സ്ഥലവും. നടുവിലെ മുറിയിലാണ് സെക്രട്ടേറിയറ്റ്. വലതു ഭാഗത്തെ മുറി സെക്രട്ടറിയുടെ വിശ്രമസ്ഥലമായിരുന്നു.
ഞാന്‍ ചെയ്യേണ്ടുന്ന ഓഫീസ് സംബന്ധമായ കാര്യങ്ങളെല്ലാം അമീര്‍ ടി.കെ എനിക്ക് നിര്‍ണയിച്ചു തന്നിരുന്നു. പ്രസ്ഥാന ഘടകങ്ങളുമായി ബന്ധപ്പെടുക, ബൈത്തുല്‍മാല്‍ കണക്ക് സൂക്ഷിക്കുക, പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ തയാറാക്കി അതിന്റെ ഉര്‍ദു ഭാഷ്യം കേന്ദ്ര ഓഫീസിലേക്ക് അയക്കുക, അമീറിന് വരുന്ന കത്തുകള്‍ പരിശോധിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ച് മറുപടി എഴുതിയയക്കുക എന്നിവയായിരുന്നു ചുമതലകള്‍.
തലശ്ശേരി, കാഞ്ഞിരപ്പള്ളി, തിരൂര്‍ എന്നിവിടങ്ങളില്‍ സുപ്രധാന മേഖലാ സമ്മേളനങ്ങള്‍ നടന്നത് 1974 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്. അതില്‍ അവതരിപ്പിക്കാനുള്ള റിപ്പോര്‍ട് തയാറാക്കാനുള്ള ചുമതലയും അമീര്‍ ടി.കെ സാഹിബ് ഈയുള്ളവനെ ഏല്‍പ്പിക്കുകയുണ്ടായി.
തലശ്ശേരി മേഖലാ സമ്മേളനത്തില്‍ കേന്ദ്രജമാഅത്ത് പ്രതിനിധിയായി സംബന്ധിച്ചത് സെക്രട്ടറി സയ്യിദ് ഹാമിദ് ഹുസൈന്‍ സാഹിബായിരുന്നു. സമ്മേളനത്തിലെ അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗം ഭാഷാന്തരം ചെയ്യാന്‍ അമീര്‍ ആജ്ഞാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ജീവിതത്തിലാദ്യമായി ഒരു ഉര്‍ദു പ്രസംഗം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി. സയ്യിദ് ഹാമിദ് ഹുസൈന്‍ സാഹിബിന്റെ വികാരോജ്ജ്വലമായ പ്രസംഗം ആശങ്കയോടു കൂടിയാണ് പരിഭാഷപ്പെടുത്തിയതെങ്കിലും വിവര്‍ത്തനം ചെയ്ത് കഴിഞ്ഞപ്പോള്‍ ആത്മവിശ്വാസം വര്‍ധിച്ചു. പിന്നീട് കേരളത്തിലും ഗള്‍ഫിലും കേന്ദ്ര നേതാക്കളില്‍ പലരുടെയും പ്രസംഗങ്ങള്‍ അനായാസം ഭാഷാന്തരം ചെയ്യാന്‍ സാധിച്ചു. ടി.കെ സാഹിബ് നല്‍കിയ പ്രോത്സാഹനമായിരുന്നു അതിന് പിന്നില്‍.
ബൈത്തുല്‍മാല്‍ കൈകാര്യം ചെയ്യുന്നതില്‍ അമീര്‍ ടി.കെ വളരെ സൂക്ഷ്മത പുലര്‍ത്തിയിരുന്നു. 1974 നവംബ ര്‍8,9,10 തീയതികളില്‍ ദല്‍ഹിയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഐതിഹാസികമായ അഖിലേന്ത്യാ സമ്മേളനം നടന്നു. വിവിധ ലോക രാജ്യങ്ങളില്‍നിന്നായി നാല്‍പതോളം പണ്ഡിതരും ഉന്നത ഇസ്‌ലാമിക വ്യക്തിത്വങ്ങളും പങ്കെടുത്ത പ്രസ്തുത സമ്മേളനം വിദേശ പ്രതിനിധികളുടെ ആധിക്യം പരിഗണിക്കുമ്പോള്‍ അന്നേവരെ ഇന്ത്യയില്‍ നടന്ന മുസ്‌ലിംസമ്മേളനങ്ങളില്‍ പ്രഥമസ്ഥാനത്താണ്. വിദേശ പ്രതിനിധികളുടെ യാത്രാ സംബന്ധമായ നടപടികള്‍ സ്വീകരിക്കുന്നതിനും പരിചരണത്തിനുമായി ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബ് ഒരു മാസത്തെ സേവനത്തിനു വേണ്ടി എന്നെ വിട്ടുനല്‍കാന്‍ ഹല്‍ഖാ അമീര്‍ ടി.കെ സാഹിബിനോട് ആവശ്യപ്പെട്ടതനുസരിച്ച് എന്നെ ദല്‍ഹിയിലേക്കയച്ചു. പക്ഷേ, ബൈത്തുല്‍മാലിന് ഭാരമാകുമെന്ന് പറഞ്ഞ് ട്രെയിന്‍ടിക്കറ്റിന്റെ പകുതി സംഖ്യ ഹല്‍ഖാ ബൈത്തുല്‍മാലില്‍നിന്ന് എടുക്കാനും ബാക്കി സംഖ്യ സ്വയം വഹിക്കാനുമാണ് ഹല്‍ഖാ അമീര്‍ കല്‍പിച്ചത്.
മേഖലാ നാസിമുകള്‍ ഏതെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയാണെങ്കില്‍ യഥാര്‍ഥത്തില്‍ യാത്രക്ക് ചെലവായ സംഖ്യ മാത്രം അനുവദിക്കുകയും ഏതെങ്കിലും സ്ഥലത്തുനിന്ന് ചെലവായതില്‍ കൂടുതല്‍ സംഖ്യ ലഭിച്ചാല്‍ കൂടുതല്‍ ലഭിച്ച സംഖ്യ ബൈത്തുല്‍മാലില്‍ അടച്ച് അതിന്റെ സിപ്റ്റ് വാങ്ങണമെന്ന നിര്‍ദേശമാണ് അക്കാലത്ത് നിലവിലുണ്ടായിരുന്നത്.
ഓഫിസ് കാര്യങ്ങള്‍ക്ക് പുറമെ പ്രാസ്ഥാനിക താല്‍പര്യങ്ങള്‍ പരിഗണിച്ച് മറ്റുപല ദൗത്യങ്ങള്‍ക്കും അമീര്‍ ടി.കെ ഈയുള്ളവനെ ചുമതലപ്പെടുത്തിയത് ഓര്‍ക്കുന്നു. അതിലൊന്നാണ് ഹാസനില്‍ വെച്ച് ന ടന്ന ജമാഅത്തെ ഇസ്‌ലാമി കര്‍ണാടക സംസ്ഥാന സമ്മേളനത്തില്‍ മലയാളി ശ്രോതാക്കളെ അഭിമുഖീകരിച്ച് പ്രഭാഷണം നടത്താന്‍ അയച്ചത്.
1970-കളുടെ ആദ്യത്തില്‍ കോഴിക്കോട്ട് വെച്ച് നടന്ന മുസ്‌ലിം എജുക്കേഷന്‍ സൊസൈറ്റി (എം.ഇ.എസ്) അഖിലേന്ത്യാ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി അസി. സെക്രട്ടറിജനറല്‍മുഹമ്മദ് സ്വഫ്വത്തുസ്സഖാ അമീനിയായിരുന്നു. അദ്ദേഹത്തെ സ്വീകരിക്കാന്‍ പ്രതിനിധിയായി ഈയുള്ളവനെ മംഗലാപുരം ഇന്റര്‍നാഷ്‌നല്‍ എയര്‍പോര്‍ട്ടിലേക്ക് അയക്കുകയുണ്ടായി.
1970 ഒക്‌ടോബറില്‍ രൂപവല്‍ക്കരിക്കപ്പെട്ട ഐഡിയല്‍ സ്റ്റുഡന്റ്‌സ് ലീഗിന്റെ (ഐ.എസ്.എല്‍) രണ്ടാം സംസ്ഥാന സമ്മേളനം വിപുലമായ പരിപാടികളോടെ 1975 ജനുവരി 18,19 തീയതികളില്‍ നടന്നു. അതില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് ഫെഡറേഷന്‍ ഓഫ് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ (ഐ.ഐ.എഫ്.എസ്.ഒ) ജനറല്‍ സെക്രട്ടറി ആയിരുന്ന ഡോ. അഹ്മദ് തൂത്തന്‍ജിയായിരുന്നു. അദ്ദേഹത്തെ കൊച്ചി എയര്‍പോര്‍ട്ടില്‍ വെച്ച് സ്വീകരിക്കാന്‍ ടി.കെ അബ്ദുല്ല സാഹിബ് ഐ.എസ്.എല്‍ നേതാക്കളോടൊപ്പം ഈയുള്ളവനെയും അയച്ചു. അലിഗഢിലെ ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന അഹ്മദുല്ല സിദ്ദീഖിയും സ്വീകരണത്തിനുണ്ടായിരുന്നു.
ജമാഅത്തെ ഇസ്‌ലാമിയുടെ സജീവ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട കാലാനുക്രമ നിലപാടുകള്‍ വിശദീകരിക്കുന്ന ജമാഅത്തെ ഇസ്ലാമീകാസത്താഈസ്സാല്‍ (ജമാഅത്തെ ഇസ്‌ലാമിയുടെ ഇരുപത്തിയേഴ് വര്‍ഷങ്ങള്‍) എന്ന ലഘു കൃതി അമീര്‍ ടി.കെ സാഹിബിന്റെ നിര്‍ദേശപ്രകാരം ഈയുള്ളവന്‍ പരിഭാഷപ്പെടുത്തി അച്ചടി പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനാല്‍ അത് അംഗങ്ങള്‍ക്ക് വിതരണം നടത്താന്‍ സാധിച്ചിരുന്നില്ല. അടിയന്തരാവസ്ഥ പിന്‍വലിക്കപെട്ട ശേഷമാണ് അത് ജമാഅത്ത് അംഗങ്ങള്‍ക്ക് വിതരണം ചെയ്തത്.
പ്രബോധനത്തിലും ഹല്‍ഖാ കേന്ദ്രത്തിലും സേവനമനുഷ്ഠിക്കുന്ന കാലത്തുതന്നെ വിവിധ സ്ഥലങ്ങളില്‍ ജുമുഅ ഖുത്വ്ബ, സ്റ്റഡി ക്ലാസ്, പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം, മത്സര പരീക്ഷകളിലെ വിധിനിര്‍ണയം, പ്രഭാഷണം മുതലായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അമീര്‍ ടി.കെ അബ്ദുല്ല സാഹിബ് നിര്‍ദേശിച്ചിരുന്നത് ആ രംഗത്തെ പരിചയം പുതുക്കാന്‍ സഹായകമായി. നാലു വര്‍ഷത്തെ മദീനാ യൂനിവേഴ്സിറ്റി അധ്യയനകാലത്ത് പ്രസ്തുത മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏറക്കുറെ നിലച്ചുപോയിരുന്നു.
അടിയന്തരാവസ്ഥയിലെ അനുഭവങ്ങള്‍
1975 ജൂണ്‍ 25-ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജൂലൈ 4-ന് ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കുകയും ചെയ്ത കാലത്ത് ടി.കെ അബ്ദുല്ല സാഹിബായിരുന്നു ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍. കെ.എം അബ്ദുല്‍ അഹദ് തങ്ങള്‍ സെക്രട്ടറിയും ഈ ലേഖകന്‍ ഓഫീസ് സെക്രട്ടറിയും.
അടിയന്തരാവസ്ഥ പ്രഖ്യാപന ശേഷം പ്രസ്ഥാന നേതാക്കളും പ്രധാന പ്രവര്‍ത്തകരും അറസ്റ്റ് ചെയ്യപ്പെടുമെന്ന് മുന്നേ പ്രതീക്ഷിച്ചിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനം കഴിഞ്ഞ് അധികം താമസിയാതെ കേരളത്തിന് പുറത്ത് ചില പ്രസ്ഥാന പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ട വിവരം ഹല്‍ഖാ കേന്ദ്രത്തില്‍ ലഭിച്ചിരുന്നു. അതിനാല്‍ അറസ്റ്റ് പ്രതീക്ഷിക്കുകയായിരുന്നു ഞങ്ങളും. സ്‌നേഹനിധിയായ വൃദ്ധമാതാവിന്റെ താല്‍പര്യം പരിഗണിച്ച് ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം നാട്ടില്‍ പോകാറുണ്ടായിരുന്ന ടി.കെ സാഹിബ് തല്‍ക്കാലത്തേക്ക് നാട്ടില്‍പോകുന്നത് നിര്‍ത്തി. പ്രിയ മാതാവിന്റെ കണ്‍മുന്നില്‍ വെച്ചാവരുത് താന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
അറസ്റ്റ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ജമാഅത്ത് നിരോധം അപ്രതീക്ഷിതമായിരുന്നു. ജൂലൈ 4-ന് ജമാഅത്ത് നിരോധത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ജമാഅത്ത് സംസ്ഥാന ഓഫീസില്‍ കയറി പരിശോധന നടത്തുന്നതും ഹല്‍ഖാ അമീര്‍ അടക്കമുള്ള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതും നാലരപ്പതിറ്റാണ്ടിന് ശേഷവും മരിക്കാത്ത ഓര്‍മയായി അവശേഷിക്കുന്നു.
ഹല്‍ഖാ അമീര്‍ ടി.കെ അബ്ദുല്ല സാഹിബ്, പ്രബോധനം മാസിക പത്രാധിപര്‍ കെ. അബ്ദുല്ലഹസന്‍, ഓഫീസ് സെക്രട്ടറിയായിരുന്ന ഈയുള്ളവന്‍, പ്രബോധനം പ്രസ് മാനേജര്‍ ടി. അബ്ദുല്‍ കരീം എന്നിവരെയാണ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. പിന്നീട് പ്രബോധനം വാരിക എഡിറ്റര്‍ ഇന്‍ ചാര്‍ജ് വി.എ കബീറിനെയും ഓഫീസ് ബോയ് യൂസുഫിനെയും കൊണ്ടുവന്ന വാഹനത്തില്‍ കയറ്റി. കോഴിക്കോട് പോലീസ ്കണ്‍ട്രോള്‍ റൂമിലാണ് ഞങ്ങളെ താമസിപ്പിച്ചിരുന്നത്. ജൂലൈ 7-ന് ജമാഅത്ത് ശൂറാറംഗങ്ങളും ജില്ലാ സമിതി അംഗങ്ങളുമൊഴികെയുള്ളവരെയെല്ലാം വിട്ടയക്കുകയാണ് ചെയ്തത്.
ഞങ്ങളെ വിട്ടയച്ചതിനു ശേഷം ജൂലൈ 8-ന് അമീര്‍ ടി.കെ അബ്ദുല്ല സാഹിബ്, കെ.സി അബ്ദുല്ല മൗലവി തുടങ്ങി ബാക്കിയുള്ളവരെയെല്ലാം കോഴിക്കോട്ടെ ജില്ലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി, പുതിയറയിലെ ജില്ലാ ജയിലിലേക്കയച്ചു. പിന്നീട് പലപ്പോഴും അവരെ ജില്ലാ കോടതിയില്‍ ഹാജരാക്കാറുള്ള സന്ദര്‍ഭങ്ങളിലെല്ലാം അമീറിനെയും സഹപ്രവര്‍ത്തകരെയും കോടതിയില്‍ പോയി കാണാറുണ്ടായിരുന്നു. കൈയാമം വെച്ചുകൊണ്ടാണ് കോടതിയില്‍ അവരെ ഹാജരാക്കിയിരുന്നത്.
ഒരിക്കല്‍ ടി.കെയുടെയും കെ.എന്‍ അബ്ദുല്ല മൗലവിയുടെയും ഓരോ കൈകള്‍ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണ് കോടതിയില്‍ ഹാജരാക്കിയത്. കെ.എന്‍ എന്നെ കണ്ടപ്പോള്‍ ഇരുപേരുടെയും ബന്ധിതമായ കരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അഭിവാദ്യം ചെയ്തത് ഓര്‍ക്കുന്നു. മഞ്ചേരി ജില്ലാ ജയിലിലുള്ള അബ്ദുല്‍ അഹദ് തങ്ങള്‍, ടി. ഇസ്ഹാഖലി മൗലവി തുടങ്ങിയ നേതാക്കളെ കോടതിയില്‍ ഹാജരാക്കുമ്പോഴും അവിടെ പോയി കാണാന്‍ ടി.കെ സാഹിബ് എന്നോട് നിര്‍ദേശിക്കുകയുണ്ടായി.
മാസങ്ങള്‍ കഴിഞ്ഞ് ടി.കെ സാഹിബ് ജയില്‍ മോചിതനായ ശേഷം, ഞാനന്ന് താമസിച്ചിരുന്ന ചെറുകുളമ്പ് എന്ന സ്ഥലത്തെ എന്റെ വീട്ടില്‍ അവിചാരിതമായി വന്നു. എന്നെ ഒരു പ്രത്യേക ദൗത്യം ഏല്‍പ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ വരവ്. ദല്‍ഹിയില്‍ പോയി അവിടത്തെ പ്രസ്ഥാന നേതാക്കളുടെ വിവരമറിയുകയും അവര്‍ക്ക് ചെറിയ സാമ്പത്തിക സഹായമെത്തിക്കുകയുമായിരുന്നു എന്റെ ദൗത്യം. അടിയന്തരാവസ്ഥയുടെ ആ കരാള ദിനരാത്രങ്ങളില്‍ ദല്‍ഹിയിലേക്കുള്ള ട്രെയ്ന്‍ യാത്ര ഭീതിജനകമായിരുന്നു. പലപ്പോഴായി മാസങ്ങളോളം താമസിച്ചിരുന്ന ഓള്‍ഡ് ദല്‍ഹിയിലെ ചിത്‌ലിഖബര്‍ തെരുവില്‍ സ്ഥിതിചെയ്തിരുന്ന പഴയ ജമാഅത്ത് ഓഫീസില്‍ചെല്ലുമ്പോള്‍ ആയുധധാരികളായ പോലീസുകാര്‍പാറാവ് നില്‍ക്കുകയാണവിടെ. എങ്കിലും അവിടെ താമസിച്ചിരുന്ന ചില പ്രവര്‍ത്തകരെ കണ്ടെത്താന്‍ സാധിച്ചു. പിറ്റേ ദിവസം അവരൊന്നിച്ച് അമീര്‍ മുഹമ്മജ് യൂസുഫ്‌സാഹിബടക്കമുള്ള അഖിലേന്ത്യാ നേതാക്കളെ പാര്‍പ്പിച്ചിരുന്ന തിഹാര്‍ ജയിലില്‍ പോയി അവരെ സന്ദര്‍ശിച്ച രംഗം ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്നു. സത്യവിശ്വാസത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രഭചൊരിയുന്ന അവരുടെ മുഖകാന്തിക്ക് കാരാഗൃഹവാസം ഒട്ടും മങ്ങലേല്‍പ്പിച്ചിരുന്നില്ല.
ടി.കെ അബ്ദുല്ല സാഹിബിന്റെ കൂടെ പ്രവര്‍ത്തിച്ച കാലത്തും അതിന് മുമ്പും ശേഷവും ഈയുള്ളവനെ ഏറെ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ പ്രഭാഷണ ചാതുരിയാണ്. പലരും ധരിക്കുന്നത് പോലെ പ്രസംഗവശാല്‍ വന്നുപോകുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ സവിശേഷ ശൈലിയും നര്‍മോക്തികളും മറ്റു ചേരുവകളും. ഈയുള്ളവന്റെ ചില അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. ടി.കെ സാഹിബിന് ഏതെങ്കിലും പരിപാടിയില്‍ പ്രസംഗമുണ്ടെങ്കില്‍ അതിന് വളരെ മുമ്പ് കുറേ സമയം അദ്ദേഹം ഒഴിഞ്ഞിരിക്കും. പ്രസംഗത്തില്‍ വരേണ്ട മുഖ്യ പോയന്റുകളും അത് അവതരിക്കുമ്പോള്‍ ചേര്‍ക്കേണ്ട ഫലിതങ്ങള്‍, ആനുകാലിക സംഭവങ്ങള്‍, ഇഖ്ബാല്‍ കവിതകള്‍ തുടങ്ങിയ എല്ലാ ചേരുവകളും സമഞ്ജസമായി സമന്വയിപ്പിച്ച് തന്റെ പ്രസംഗം ആദ്യമധ്യാന്തം അദ്ദേഹം മനസ്സില്‍ രൂപപ്പെടുത്തും. കടലാസ്സില്‍ കുറിപ്പെഴുതുന്ന പതിവുണ്ടായിരുന്നില്ല. നിശ്ചിത പരിപാടി നിര്‍വഹിക്കുന്നത് വരെ പലവുരു തന്റെ മനസ്സില്‍ അത് പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കും. അതിനിടയില്‍ ഏതെങ്കിലും കാര്യത്തില്‍ സംശയമുണ്ടായാല്‍ സമീപത്തുള്ളവരോട് ചോദിച്ച് സംശയം തീര്‍ക്കും. തന്റെ ഊഴം പ്രതീക്ഷിച്ച് സ്റ്റേജിലിരിക്കുകയാണെങ്കില്‍ പോലും ടി.കെ സാഹിബിന്റെ ചിന്ത താന്‍ നിര്‍വഹിക്കാന്‍ പോകുന്ന പ്രസംഗത്തെ കുറിച്ചായിരിക്കും. അതിനിടയില്‍ തന്റെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്ന ഏതെങ്കിലും ആയത്തോ ഹദീസോ കവിതയോ സംബന്ധിച്ച് സംശയമുണ്ടായാല്‍ സംശയം തീര്‍ക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന വല്ലവരും സമീപത്തുണ്ടെങ്കില്‍ അവരുമായി സംസാരിച്ച് സംശയം തീര്‍ക്കും. അങ്ങനെയുള്ള ഒന്നു രണ്ട് അനുഭവങ്ങള്‍ ഈയുള്ളവനുണ്ടായിട്ടുണ്ട്. 2003-ല്‍ നടന്ന ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയ പ്രഖ്യാപന സമ്മേളനം. അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതസഭയുടെ സെക്രട്ടറി ജനറല്‍ ഡോ. അലിമുഹ്യിദ്ദീന്‍ അല്‍ ഖറദാഗി പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. വിവര്‍ത്തകന്‍ എന്ന നിലയില്‍ ഈയുള്ളവനും പിന്നീട് പ്രസംഗിക്കാനുള്ള ടി.കെ സാഹിബും സ്റ്റേജിലുണ്ട്. പരിഭാഷ നിര്‍വഹിക്കുന്നതിനു വേണ്ടി ഡോ. ഖറദാഗിയുടെ പ്രസംഗം സശ്രദ്ധം കേള്‍ക്കുന്നതിനിടയില്‍ ടി.കെ സാഹിബ് സ്വകാര്യമായി ഒരു സംശയം ചോദിക്കുകയും ഞാനതിനു മറുപടി നല്‍കുകയും ചെയ്തു. അല്‍പസമയം കഴിഞ്ഞ് വീണ്ടും മറ്റൊരു ചോദ്യം ചോദിച്ചപ്പോള്‍, ഞാന്‍ ഖറദാഗിയുടെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ അത് ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞപ്പോള്‍ മാത്രമാണ് പരിഭാഷകനായത് കൊണ്ട് കൂടുതല്‍ സംസാരിക്കാന്‍ പറ്റിയ സന്ദര്‍ഭമല്ല എന്ന് അദ്ദേഹം മനസ്സിലാക്കിയത്. അദ്ദേഹം അന്വേഷിച്ച കാര്യങ്ങള്‍ പിന്നീട് നടന്ന അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ടി.കെ അബുല്ല സാഹിബിന്റെ രണ്ടാം ഇമാറത്തിന്റെ കാലത്ത് നടന്ന സുപ്രധാന സമ്മേളനമായിരുന്നു 1983 ഫെബ്രുവരി 19, 20 തീയതികളില്‍ മലപ്പുറത്തിനടുത്ത കാച്ചിനിക്കാട്ട് വെച്ച് നടന്ന ദഅ്‌വത്ത് നഗര്‍ സമ്മേളനം. സമ്മേളനത്തില്‍ സംബന്ധിക്കാന്‍ ഈയുള്ളവന്‍ ദുബൈയില്‍നിന്ന് വന്നതായിരുന്നു.
കേരള ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രത്തിലെ നാഴികക്കല്ലായി പരിഗണിക്കപ്പെടുന്ന ദഅ്‌വത്ത് നഗര്‍ സമ്മേളനത്തിലെ സമാപനസമ്മേളനത്തില്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ അബുല്ലൈസ് ഇസ്‌ലാഹി നദ്വിയായിരുന്നു അധ്യക്ഷന്‍. അദ്ദേഹത്തിന്റെ അധ്യക്ഷ പ്രസംഗത്തിന്റെ വി