സ്റ്റാഫ് സെലക്്ഷൻ കമ്മീഷൻ (SSC)
സ്റ്റാഫ് സെലക്്ഷൻ കമ്മീഷൻ (എസ്.എസ്.സി) കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്സാമിനേഷൻ (സി.ജി.എൽ.ഇ) പരീക്ഷക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാൻ അവസരം. ആദ്യ ലെവൽ എക്സാം 2024 സെപ്റ്റംബർ- ഒക്ടോബർ മാസം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര മന്ത്രാലയങ്ങൾ/ വകുപ്പുകൾ/ഓർഗനൈസേഷനുകളും, വിവിധ ഭരണഘടനാപരമായ ബോഡികൾ/സ്റ്റാറ്റ്യൂട്ടറി ബോഡികൾ/ട്രിബ്യൂണലുകൾ എന്നിവയിലെ വിവിധ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്കാണ് നിയമനം. എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം ജില്ലകൾ പരീക്ഷാ കേന്ദ്രങ്ങളാണ്. അപേക്ഷാ ഫീസ് 100 രൂപ (വനിതകൾക്ക് ഫീസില്ല). അപേക്ഷാ സമർപ്പണം, ഒഴിവുകൾ, സിലബസ്, പ്രായപരിധി, മാതൃകാ ചോദ്യങ്ങൾ തുടങ്ങി വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
info website: https://ssc.gov.in
last date: 2024 July 24 (info)
സിവിൽ സർവീസ് പരിശീലനത്തിന് ഫെലോഷിപ്പ്
ദൽഹി ആസ്ഥാനമായുള്ള സകാത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (ZFI) 2025 വർഷത്തെ സിവിൽ സർവീസ് പരിശീലനത്തിനുള്ള ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 20-നും 28-നും ഇടയിൽ പ്രായമുള്ള ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യു.പി.എസ്.സി മാതൃകയിലുള്ള എഴുത്ത് പരീക്ഷ, ഉപന്യാസം, പേർസണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്്ഷൻ. സകാത്ത് ഫൗണ്ടേഷന് കീഴിലുള്ള സർ സയ്യിദ് കോച്ചിങ് & ഗൈഡൻസ് സെന്റർ ഫോർ സിവിൽ സർവീസസ് (SSCGC) ആണ് പരിശീലനം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
info website: https://www.zakatindia.org
last date: 2024 July 14 (info)
പ്രൊജക്റ്റ് ഓഫീസർ ഒഴിവുകൾ
കൊച്ചിൻ ഷിപ് യാർഡിൽ പ്രൊജക്റ്റ് ഓഫീസർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. 60% മാർക്കോടെ ബി.ടെക്ക്, ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ, ഇൻസ്ട്രുമെന്റേഷൻ, ഐ.ടി മേഖലകളിലായി 64 ഒഴിവുകളാണുള്ളത്. അപേക്ഷകർ 1994 ജൂലൈ 18 -ന് ശേഷം ജനിച്ചവരായിരിക്കണം. പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണമുണ്ട്. അപേക്ഷാ ഫീസ് 700 രൂപ. ഓൺലൈൻ ടെസ്റ്റ്, ഇന്റർവ്യൂ, പ്രവൃത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
info website: https://cochinshipyard.in/Careers
last date: 2024 July 17 (info)
ശ്രീനാരായണ ഗുരു ഓപ്പൺ യൂനിവേഴ്സിറ്റി
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വിവിധ യു.ജി, പി.ജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 28 പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം നൽകുന്നത്. ബി.ബി.എ, ബി.കോം, ബി.എ നാല് വർഷ ഓണേഴ്സ് പ്രോഗ്രാമുകളും, മൂന്ന് വർഷ യു.ജി പ്രോഗ്രാമുകളും നൽകുന്നുണ്ട്. എം.കോം, എം.എ പ്രോഗ്രാമുകളിലാണ് പി.ജി നൽകുന്നത്. മറ്റ് യൂനിവേഴ്സിറ്റികളിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് അതോടൊപ്പം തന്നെ പുതിയ കോഴ്സുകൾക്കായി അപേക്ഷ നൽകാം. സർവകലാശാലയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും [email protected] എന്ന ഇമെയിലിലോ, 9188909901, 9188909902 എന്ന നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
info website: https://sgou.ac.in/
last date: 2024 July 31 (info)
കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ് ഡിപ്ലോമ
കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ് നൽകുന്ന ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. വെബ്സൈറ്റിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ്, തിരുവനന്തപുരം എന്ന അഡ്രസിലേക്ക് അയക്കണം. ബിരുദമാണ് യോഗ്യത. കോഴ്സ് ഫീസ് 25,000 രൂപ. ഇ-മെയിൽ: [email protected], ഫോൺ: 0471-2340384
info website: https://icmtvm.org/
last date: 2024 July 15 (info)
ഇൻസ്പയർ ഫാക്കൽറ്റി ഫെലോഷിപ്പ്
യുവ പി.എച്ച്.ഡി ബിരുദധാരികൾക്കായുള്ള ഇൻസ്പയർ ഫാക്കൽറ്റി ഫെലോഷിപ്പിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. എഞ്ചിനീയറിംഗ്, മെഡിസിൻ, അഗ്രികൾച്ചർ, വെറ്ററിനറി സയൻസ്, സയൻസ് & ടെക്നോളജി മേഖലയിലാണ് ഫെലോഷിപ്പ് നൽകുന്നത്. അപേക്ഷകർ സയൻസ്, മാത്തമാറ്റിക്സ്, എഞ്ചിനീയറിംഗ്, ഫാർമസി, മെഡിസിൻ, അഗ്രികൾച്ചർ അനുബന്ധ വിഷയങ്ങൾ എന്നിവയിൽ ഒന്നിൽ പി.എച്ച്.ഡി ബിരുദം നേടിയിരിക്കണം. പ്ലസ്ടു മുതൽ അക്കാദമിക കരിയറിൽ എല്ലാ പരീക്ഷകൾക്കും 60% മാർക്ക് നേടിയവരായിരിക്കണം. പ്രായ പരിധി 32 വയസ്സ് (2024 ജനുവരി 1-ന്), വനിതകൾക്ക് 37 വയസ്സ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 1.25 ലക്ഷം രൂപ ഫെലോഷിപ്പ് ലഭിക്കും. കൂടാതെ 7 ലക്ഷം രൂപ പ്രതി വർഷം റിസർച്ച് ഗ്രാന്റായും ലഭിക്കും. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
info website: https://www.online-inspire.gov.in/
last date: 2024 July 15 (info)